പൂര്‍വവിദ്യാര്‍ഥിയെ സഹായിക്കാന്‍ സംഗീതവിരുന്നുമായി തവനീഷ്

dileep-treatment
SHARE

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പൂര്‍വവിദ്യാര്‍ഥിയെ സഹായിക്കാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അടുത്ത തിങ്കളാഴ്ച സംഗീതവിരുന്ന്. രണ്ടുവര്‍ഷം കൊണ്ട് ഇരുന്നൂറു േപരെ സാമ്പത്തികമായി സഹായിച്ച ക്രൈസ്റ്റ് കോളജിന്റെ തവനീഷ് എന്ന സംഘടനയാണ് പൂര്‍വവിദ്യാര്‍ഥിയെ സഹായിക്കാന്‍ രംഗത്തുവന്നത്. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പഴയ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു പി.ദിലീപ്. പഴയകാല കെ.എസ്.യു നേതാവായിരുന്നു.  മഞ്ഞപിത്തം ബാധിച്ചപ്പോള്‍ കഴിച്ച ഒറ്റമൂലിയാണ് ലിവറിനെ താറുമാറാക്കിയത്. ചികില്‍സയ്ക്കു വേണ്ടി കിടപ്പാടംപോലും വിറ്റു. നിസഹായവസ്ഥ അറിഞ്ഞ പഴയ സഹപാഠികള്‍ ദിലീപിനെ സഹായിക്കാന്‍ രംഗത്തിറങ്ങി. 

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ദിലീപ് കൊച്ചി അമൃത ആശുപത്രിയില്‍ വിശ്രമത്തിലാണ്. കരള്‍ നല്‍കിയ ഭാര്യയും ചികില്‍സയില്‍ തുടരുന്നു. ഇവരുടെ തുടര്‍ചികില്‍സയ്ക്കു ഇനിയും പണം വേണം. പൂര്‍വവിദ്യാര്‍ഥിയുടെ ദുരവസ്ഥയറിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ക്യാംപസ് ഉണര്‍ന്നു. ഫണ്ട് സ്വരൂപിക്കാന്‍ കൊച്ചിയിലെ മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്ന് നടത്തുകയാണ്. ഈ സംഗീത വിരുന്ന് ആസ്വദിക്കാന്‍ ഓരോരുത്തരും ടിക്കറ്റ് എടുത്താല്‍ ദിലീപിന്റെ കുടുംബത്തിന് ആശ്വാസമാകും.

അധ്യാപകനായ മൂവിഷ് മുരളിയും സംഘവുമാണ് തവനീഷ് എന്ന സന്നദ്ധ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്നത്. രണ്ടുവര്‍ഷത്തിനിടെ അഞ്ചു ലക്ഷം രൂപയാണ് ഈ കൂട്ടായ്മ സ്വരൂപിച്ച് നിര്‍ധനര്‍ക്കു കൈമാറിയത്. 

MORE IN CENTRAL
SHOW MORE