വിശപ്പുരഹിത നാടിനായി ജനകീയ ഭക്ഷണശാല

janakeeya-bhakshanashaala-1
SHARE

നാടിനെ വിശപ്പുരഹിതമാക്കാനുള്ള സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയ്ക്ക് ആലപ്പുഴയില്‍ ജനകീയ ഉദ്ഘാടനവും. സാഹിത്യ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ഒരുമിച്ചിരുന്ന് ഊണുകഴിച്ചാണ് ഭക്ഷണശാല തുടങ്ങിയത്. പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ് ഭക്ഷണശാല മുന്നോട്ടുപോകുകയെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. 

ആദ്യം ഇരുന്നത് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. വിളമ്പിയത് മന്ത്രി തോമസ് ഐസക്. ചെമ്മീന്‍ കറിയായിരുന്നു ഉദ്ഘാടന ദിവസത്തെ സ്പെഷ്യല്‍. എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരമെല്ലാം എത്തിയ ജനകീയ ഉദ്ഘാടനത്തില്‍, നാട്ടുകാരുടെ പങ്കാളിത്തവും ഏറി. വിലവിവരപ്പട്ടികയോ കാഷ് കൗണ്ടറോ ഇല്ലാത്ത ഹോട്ടലില്‍ അവരവരുടെ മനസാണ് ബില്ല് അടിച്ചത്. ആരും മോശമാക്കിയില്ല. കഴിച്ച ഊണിന്റെ ഇരട്ടി മൂല്യം കണക്കാക്കി ഒരു പാവപ്പെട്ടവന് ഊണുനല്‍കാനുള്ള മിച്ചം പലരും പെട്ടിയിലിട്ടു. സ്നേഹജാലകമെന്ന ജീവകാരുണ്യസംഘടനയാണ് ജനകീയ ഭക്ഷണശാലയ്ക്ക് മുന്നിലെങ്കിലും പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് മന്ത്രി തോമസ് ഐസക്.

MORE IN CENTRAL
SHOW MORE