മകരവിളക്ക് മഹോൽസവം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്

Thumb Image
SHARE

സന്നിധാനത്തെ മകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഭക്തർക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കാൻ കൈകോർത്തുള്ള പ്രവർത്തനത്തിലാണ് പൊലീസും ദേവസ്വം ബോർഡും. 

മകരവിളക്കിന് ഒരു ദിവസം മാത്രം ശേഷിക്കേ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിലാണ് ഇതര വകുപ്പകൾ. ജ്യോതി ദർശനത്തിന് തടിച്ചു കൂടുന്ന അയ്യപ്പൻമർക്ക് സുരക്ഷയൊരുക്കാൻ വേണ്ട ബാരിക്കേഡുകളും മറ്റും സജ്ജമാണ്. തിരക്ക് നിയന്ത്രണത്തിനായി 18 ഡിവൈഎസ്പിമാർ 126 എസ്ഐമാർ തുടങ്ങി 2800 പൊലീസുകാരെ വിന്യസിച്ചു കഴിഞ്ഞു. പതിനെട്ടാം പടിയിൽ മാത്രം 102 പൊലീസുകാരാണ് സുരക്ഷയ്ക്കായുള്ളത്. ദുരന്തനിവാരണ അതോറിറ്റിയും പൊലീസും ദേവസ്വവും സംയുക്തമായി നടത്തിയ പരിശോധനയിൽ വേണ്ട മുൻകരുതലുകൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ ചെറുതും വലുതുമായി എല്ലാം സ്ഥലങ്ങളിലും മകര 

ജ്യോതി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാണ്ഡിതാവളത്തിൽ മാത്രം 5000 തീർഥാടകർക്ക് ജ്യോതി ദർശിക്കാം. മകരജ്യോതി ദർശനത്തിനുള്ള വ്യൂ പോയിന്റുകളിലെല്ലാം ശുദ്ധജലം ലഭിക്കും. വെള്ളം സംഭരിക്കാൻ പാണ്ഡിതാവളത്ത് മാത്രം ആറു ടാങ്കുകളാണുള്ളത്. ചൂടുവെള്ളവും തണുത്തവെള്ളവും വിതരണം ചെയ്യുന്നതിനായി 12 ഡി‌സ്പെൻസർ യൂണിറ്റുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല എമർജനൻസി സ്ട്രെച്ചർ‌ സർവീസിനായി 400 സന്നദ്ധസേ‌വകരുടെ സേവനും ലഭമാകും. 

MORE IN CENTRAL
SHOW MORE