E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍: മദ്യപിച്ച് സ്കൂള്‍ വാഹനമോടിച്ച ഡ്രൈവർമാർ കസ്റ്റഡിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച അമ്പതിലേറെ ഡ്രൈവര്‍മാരെ പൊലീസ് പിടിച്ചു. മധ്യകേരളത്തിലെ നാലു ജില്ലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. അമിതഭാരമുള്‍പ്പെടെയുളള ക്രമക്കേടുകളും ‌ബസുകളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെയും ക്രിമിനല്‍ കേസ് ചുമത്തുന്ന കാര്യം പൊലീസിന്‍റെ പരിഗണനയിലാണ്. 

എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ ജില്ലകളിലായിരുന്നു സ്കൂള്‍ ബസുകളിലെ പൊലീസിന്‍റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്നു േപരിട്ട് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കു പുറമെ,അമിതഭാരം കയറ്റിയ ബസുകളും,ഫിറ്റ്്നസ് ഇല്ലാതെ സര്‍വീസ് നടത്തിയ ബസുകളും പൊലീസ് പിടിയിലായി. ഇത്തരം ക്രമക്കേടുകള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം മാത്രം കേസെടുത്തിരുന്ന പൊലീസ് ഇക്കുറി പക്ഷേ കടുത്ത നിലപാടിലാണ്. ഒന്നും നോക്കാെത കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റിവിടുന്ന രക്ഷിതാക്കളോടും പൊലീസിന് ചിലത് പറയാനുണ്ട്. 

ഡ്രൈവര്‍മാര്‍ പൊലീസ് പിടിയിലായതോടെ ബസുകളിലുണ്ടായിരുന്ന കുട്ടികളെ പൊലീസുകാരാണ് സ്കൂളിലെത്തിച്ചത്. അതേസമയം ഡ്രൈവര്‍മാര്‍ കാലത്തെ മദ്യപിച്ചിരുന്നില്ലെന്നും കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചതിന്‍റെ ഗന്ധം മാത്രം പരിഗണിച്ചാണ് പൊലീസ് നടപടിയെന്നുമുളള വിമര്‍ശനവും ചില സ്കൂള്‍ അധികൃതരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.