‘പങ്കെടുക്കലാണ് മുഖ്യം; മല്‍സരബുദ്ധി വളര്‍ത്തേണ്ട’; കൊടിയേറി കലോല്‍സവം

HIGHLIGHTS
  • 'ഗോത്രകലകള്‍ അടുത്ത വര്‍ഷം മുതല്‍ മല്‍സരയിനമാക്കും'
  • 'കലയെ പോയിന്‍റ് വാങ്ങാനുള്ള ഉപാധിയാക്കരുത്'
  • രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
youth-festival-kollam-04
SHARE

62–ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് കൊല്ലത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൗമാര കലോല്‍സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മല്‍സരങ്ങളാണ് നടക്കുന്നതെന്നും അവരുടെ മനസുകളില്‍ കലുഷിതമായ മല്‍സരബുദ്ധി വളര്‍ത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പങ്കെടുക്കലാണ് പ്രധാനമെന്നും കല പോയിന്‍റ് വാങ്ങാനുള്ള ഉപാധിയായി കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോത്രകലകള്‍ അടുത്ത വര്‍ഷം മുതല്‍ മല്‍സരയിനമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രധാന വേദിയായ ആശ്രാമം മൈതാനിയിൽ ഉദ്ഘാടനശേഷം 11 മണിയോടെ മോഹിനിയാട്ടം മത്സരം അരങ്ങേറും . അഞ്ച് ദിവസം നീളുന്ന കലാമല്‍സരങ്ങളില്‍ പതിനാലായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. നഗരത്തിലെ 24 വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുക. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

CM  Pinarayi Vijayan inaugurates 62nd State School Kalolsavam , Kollam

MORE IN KERALA STATE SCHOOL KALOLSAVAM 2023-24
SHOW MORE