തുറന്ന വാഹനത്തില്‍ നൂറ്റിപ്പതിനേഴരപ്പവന്റെ സ്വർണക്കപ്പ്; ചരിത്രത്തിലാദ്യം

kalolsavam
SHARE

62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് തിരിച്ചു. കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊല്ലത്തെ കലോല്‍സവ വേദിയിലെത്തും.

തെക്കാണ് ഇക്കുറി കൗമാരകലാമാങ്കത്തിന് തിരി തെളിയുന്നതെങ്കിലും കേളികൊട്ടുയരുന്നത് ഇങ്ങ് വടക്കാണ്. നിലവിലെ ജേതാക്കള്‍ കൂടിയായ കോഴിക്കോടിന്റ മണ്ണില്‍ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന കപ്പ് കോഴിക്കോട് ഡിഡിഇ മനോജ് കുമാർ ഏറ്റുവാങ്ങി. തുടര്‍ന്ന് കപ്പുമായുള്ള ഘോഷയാത്ര. ചരിത്രത്തിലാദ്യമായി തുറന്ന വാഹനത്തിലാണ് നൂറ്റിപ്പതിനേഴരപ്പവന്റെ സ്വർണക്കപ്പ് കൊണ്ടുപോകുന്നത്. ഒാരോ ജില്ലയിലും അതാത് ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ ഉപഡയറക്ടർമാർ കപ്പ് ഏറ്റുവാങ്ങും. പൊതുജനങ്ങള്‍ക്കും കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പ് കലോല്‍സവ വേദിയിലെത്തിയാല്‍ പിന്നെ പോര് തുടങ്ങുകയാണ്. കപ്പ് ഉയര്‍ത്താനുള്ള വാശിയേറിയ പോരാട്ടം.

62nd state school arts festival 

MORE IN KERALA STATE SCHOOL KALOLSAVAM
SHOW MORE