‘സൂര്യനെ’ തൊട്ടുകളിക്കുന്നോ എംടി..! നിനച്ചിരിക്കാതെ കിട്ടിയ പണി

Thiruva-Ethirva
SHARE

കേരള മുഖ്യന്‍ പിണറായി വിജയന്‍ ആരാണ്, എന്താണ്. ഇക്കാര്യത്തില്‍ നമുക്ക് ഒരു നിഗമനമെടുക്കാന്‍ പറ്റുമോ അല്ല അതിപ്പോ ഇവിടുത്തെ എല്ലാ കാര്യോം കേന്ദ്ര നേതൃത്വത്തോട് ചോദിക്കാന്‍ പറ്റുമോ. കേരളത്തിലെ കാര്യം നമുക്ക് തീരുമാനിക്കാമല്ലോ എങ്കിപ്പിന്നെ മാഷ്തന്നെ പറ താന്‍ സ‌ൂര്യനാണ് എന്ന സൂചന പിണറായി പണ്ടേ നമുക്ക് തന്നിട്ടുണ്ട്. ലജന്‍ഡുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവര്‍ എല്ലാം പൂര്‍ണമായും പറയില്ല. ചില സൂചനകള്‍ ഇടുകയേയുള്ളൂ. ഡാവിഞ്ചി കോഡ് എന്നൊക്കെ പറയുന്നതുപോലെ. അതുപോലെ പിണറായിയും താന്‍ ആരാണ് എന്ന കാര്യത്തില്‍ ക്ലൂ തന്നിരുന്നു ഇന്ദ്ര ചന്ദ്രന്മാര്‍ക്ക് തടയാനാകാത്ത ആള്‍. എന്നുവച്ചാല്‍ അവര്‍ക്കിടയിലുള്ള അവരേക്കാള്‍ ശക്തനായ ആള്‍. അസ്ട്രോ ഫിസിക്സ് വല്ലോം പിടിച്ച് അതിലേ തിരഞ്ഞ് കയറിയിരുന്നെങ്കില്‍ പണ്ടേ നമുക്ക് മനസിലായേനേ. സാരമില്ല. അല്‍പ്പം വൈകിയാണെങ്കിലും ആ സൂര്യ തേജസ്വിനെ നമുക്ക് മനസിലാക്കാനായല്ലോ.  വി‍ഡിയോ കാണാം.

thiruva ethirva on mt speech

MORE IN SPECIAL PROGRAMS
SHOW MORE