ഇന്ത്യ തൂത്തുവാരാന്‍ ഇറങ്ങിയ ‘ഇന്ത്യ’; ഒടുവില്‍ സംഭവിച്ചത്!

thiruva-ethirva
SHARE

ഇന്ത്യ തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ രൂപികരിക്കപ്പെട്ട ഇന്ത്യ മുന്നണിയ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ തൂത്തുവാരി എടുക്കേണ്ട അവസ്ഥയാണ്.  ഇന്ത്യ മുഴുവന്‍ നടന്ന ശേഷം ഇന്ത്യ മുന്നണിയുണ്ടാക്കിയ രാഹുല്‍ പക്ഷേ അതിനു പിന്നാലെ ഇപ്പോ നടക്കുന്നില്ല എന്നാണ് മുന്നണിയിലെ മറ്റ് ചങ്ക് ബ്രോകള്‍ പരാതി പറയുന്നത്. വോട്ടെടുപ്പിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പല്ലുവേദനയും തലവേദനയുമായതിനാല്‍ വോട്ടിങ്ങിന് മുന്‍പത്തെ ചില വര്‍ത്തമാനങ്ങള്‍ കേട്ടുവരാം. നമ്മുടെ ഈ സിനിമയിലെ നായകന്‍ വെറും നായകനല്ല. അമാനുഷികനാണെന്ന് നാട്ടുകാരെല്ലാം വിചാരിക്കുകയും എന്നാല്‍ സ്വയം അങ്ങനെ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് കക്ഷി. ഈ റോള്‍ ആര് അഭിനയിക്കണം എന്ന കാര്യത്തില്‍ സംവിധായകന് തെല്ലും തര്‍ക്കമില്ല.  രാഹുല്‍ ഗാന്ധി റയലസ്റ്റിക്കായാണ് ഈ റോള്‍ കൈകാര്യം ചെയ്യുന്നത്

MORE IN THIRUVA ETHIRVA
SHOW MORE