ഒന്നിനു മാത്രം പഞ്ഞമില്ല; വാഗ്ദാനങ്ങള്‍ക്ക്; ഇത് തിരഞ്ഞെടുപ്പുകാലം

thiruva ethirva
SHARE

ഈ ലോകത്തെ സീസണുകള്‍ ഏതൊക്കെ എന്ന് കൊച്ചുകുട്ടികളോട് പോലും ചോദിച്ചാല്‍ അവര്‍ പറയും, മഴക്കാലം മഞ്ഞുകാലം വേനല്‍ക്കാലം എന്നൊക്കെ. എന്നാല്‍ കേരളത്തിലെ ജനങ്ങളോട് ഇതേ ചോദ്യം ചോദിച്ചാല്‍ അവര്‍ ഒരു കാലം കൂടി അതില്‍ കൂടുതലായിപ്പറയും. തിരഞ്ഞെടുപ്പുകാലം. മഴക്കാലത്ത് മഴ പെയ്യുമെങ്കില്‍, മഞ്ഞുകാലത്ത് മഞ്ഞ് പെയ്യുമെങ്കില്‍ തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങളാണ് പെയ്യുക. ഭയങ്കരമായി അത് പെയ്യുന്നതുകണ്ട് ആരും ഭയപ്പെടരുത്. തിരഞ്ഞെടുപ്പ് കഴിയുമ്പോ അത്  താനേ തോര്‍ന്നോളും.  അപ്പോ പറഞ്ഞുവന്നത് കേരളത്തില്‍ ആ സീസണ്‍ തുടങ്ങി എന്നാണ്. വിഡിയോ കാണാം

Thiruva Ethiruva on it is election season for Kerala

MORE IN THIRUVA ETHIRVA
SHOW MORE