
വി ഫോര്‍ വികസനം എന്നുപറഞ്ഞ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിനിറങ്ങിയ എല്‍ഡിഎഫ് ഒടുവില്‍ വി ഫോര്‍ വട്ടപൂജ്യം എന്ന് തിരിച്ചറിഞ്ഞു. മൂന്നാം കൊല്ലപരീക്ഷയിലും സഖാവ് ജെയ്ക് ദയനീയമായി തോറ്റു അതും ശരിയാണ്. സത്യത്തില്‍ യോദ്ധയില്‍ ദമയന്തി ചോദിക്കുന്നതുപോലെ വീരവാദം പറയാതെ വെറുതേ അങ്ങ് പോയി തോറ്റാപ്പോരേ. അപ്പോള്‍ തോല്‍വിയുടെ ആഘാതം കുറയും. ഇതിപ്പോ തോല്‍ക്കുമെന്നുറപ്പുണ്ടായിട്ടും പൊങ്ങച്ചവും വികസനവും ചങ്കും ചങ്കുറപ്പുമൊക്കെ പറഞ്ഞിട്ട് അവസാനം ജയിക്കായി തോല്‍ക്കായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ യുഡിഎഫ് ആഘോഷത്തിലൊക്കെ ആണെന്ന് ചെന്നിത്തല പറയും. പക്ഷേ അതിലുംവലിയ തള്ളുകളിലായിരുന്നു എല്‍ഡിഎഫ്. വോട്ടെണ്ണുന്നതിന്‍റെ തൊട്ടുമുമ്പുവരെ അതങ്ങനെയായിരുന്നു. വിഡിയോ കാണാം.