
ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയുക എന്നതാണല്ലോ പൊതുരീതി. എന്നാല്‍ പിണറായി, മോദി കാലത്തൊണ് നമ്മള്‍ ജീവിക്കുന്നത് എന്ന കാര്യം മറക്കരുത്. അങ്ങനെയൊരു കാലത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രതീക്ഷിക്കരുത്. ഉത്തരം നല്‍കുക, ഉത്തരം നല്‍കാതിരിക്കുക എന്നീ രണ്ട് പ്രക്രിയ അല്ലാതെ മറ്റൊരു ഏര്‍പ്പാടാണ് ഇപ്പോള്‍ ശീലമാകുന്നത്. ചോദ്യത്തിന് പകരം ചോദ്യം. മറ്റേ പാടത്ത് പണി വരമ്പത്ത് കൂലി ടൈപ്പ് പരിപാടിപോലെയൊക്കെ. ദേശീയതലത്തില്‍ ഷാജിയും മോദിജിയും നടപ്പാക്കിയ ഈ പ്രതിഭാസം ഇങ്ങ് കേരളത്തില്‍ നടപ്പാക്കുന്നതിന്‍റെ ചുമതല ഗോവിന്ദന്‍ മാഷെന്ന പാര്‍ട്ടി സെക്രട്ടറി മാഷ്ക്കാണ്. മാത്യു കുഴല്‍നാടന്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യം പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും ക്യാപ്റ്റന്‍റെ പ്രിയപുത്രിയെക്കുറിച്ചായതോടെ സഭയില്‍ നിന്നേ തുടങ്ങിയതാണ് കുഴല്‍നാടന്‍റെ നാടന്‍ കുഴലിനെ തിരിച്ചുപിടിച്ച് രണ്ട് പൊട്ടിക്കണമെന്ന സിപിഎമ്മിന്‍റെ ആഗ്രഹം. അന്നങ്ങനെയെങ്കില്‍ ഇന്ന് മാസപ്പടിയാണ് കാര്യം. ഗോവിന്ദന്‍ മാഷിന്‍റെ ചോദ്യവും മാത്യു എന്ന കുട്ടിയുടെ ഉത്തരവും. സ്വാഗതം തിരുവാ എതിര്‍വായുടെ നിങ്ങള്‍ക്കുമാകാം ചോദ്യേശ്വരന്‍ സ്പെഷല്‍ എപ്പിസോഡിലേക്ക്. വിഡിയോ കാണാം.