
ഈ മഞ്ഞക്കുറ്റിക്ക് ഒരുപാടു കഥ പറയാനുണ്ട്. ചുവപ്പു കണ്ടാല്‍ നാല്‍ക്കാലികള്‍ കലിപ്പിലാകും എന്നു കേട്ടിട്ടില്ലേ. അതുപോലാരുന്നു ഈ മഞ്ഞ കണ്ടാല്‍ കുറെ നാളുകളായി മനുഷ്യര്‍. കുറ്റിയിടാന്‍ ഒരു കൂട്ടര്‍ വരും. പിന്നാലെ കുറ്റി പറിക്കാന്‍ ഒരു കൂട്ടര്‍ വരും. കെ സുധാകരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കുറ്റി പൊരിക്കാന്‍. പിന്നാലെ എംവി ജയരാജന്‍റെ നേതൃത്വത്തില്‍ കുറ്റി പൊരിച്ചവരുടെ പല്ലെടുക്കാന്‍ ദന്തഡോക്ടര്‍മാരുടെ സംഘമെത്തും. തൊട്ടു പുറകേ സജി ചെറിയാന്‍ വന്നിട്ട് ബഫര്‍ സോണ്‍ മായിക്കും. കെ റെയില് എംഡി പിന്നാലെയെത്തി സജി ചെറിയാന്‍ മായിച്ച ബഫര്‍ സോണ്‍ വീണ്ടും വരക്കും. അങ്ങനെ ആകെ എരിപൊരി രസമായിരുന്നു. അപ്പോൾ ഇനിയെന്താകും മഞ്ഞക്കുറ്റികളുടെ അവസ്ഥ? കാണാം തിരുവാ എതിർവാ.