ഗുജറാത്ത് മോഡലിനോട് പിണറായിക്ക് ഒരു പ്രണയം; പരിവാറുകാര്‍ ഹാപ്പി..!

Thiruvaa
SHARE

ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് കറണ്ട് ഇടക്കൊന്ന് കട്ടാകും. വൈദ്യുതി ലഭ്യതയില്‍ വന്ന കുറവാണ് കാരണം. ആരും പേടിക്കണ്ട, രണ്ടുദിവസത്തിനുള്ളില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്. സ്വന്തം ആസ്ഥാനത്തു നടക്കുന്ന പ്രശ്നങ്ങള്‍ മൂന്നാഴ്ചയായി പരിഹരിക്കാത്ത അതേ കെഎസ്ഇബി. 

ഗുജറാത്ത് മോഡല്‍ എന്ന പദം ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് ഇടതുപക്ഷമാണ്. മോദിയെയും സംഘപരിവാറിനെയും കുറിച്ച് സംസാരിക്കുന്ന വേദികളിലെല്ലാം രണ്ടുപതിറ്റാണ്ടായി ഇടതുപക്ഷം വിമര്‍ശനമായി ഉന്നയിക്കുന്ന പദം. വെറുത്ത് വെറുത്ത് വെറുപ്പിനൊടുവില്‍ ഇഷ്ടം തോന്നിയെന്ന് അഴകിയരാവണന്‍ സിനിമയില്‍ നായകനോട് ക്ലൈമാക്സില്‍ നായിക പറയുന്നത് കേട്ടിട്ടില്ലേ. ഇവിടെയും അതുപോലാണ് കാര്യങ്ങള്‍. വെറുത്തു വെറുത്ത് വെറുപ്പിനൊടുവില്‍ ഗുജറാത്ത് മോഡലിനോട് പിണറായി വിജയന് ഒരു ഇഷ്ടം. ഇഷ്ടം തോന്നിയാല്‍ അത് പറയണം. അതാണ് പൊതുവെ ചെയ്യാറ്. പിണറായി പറഞ്ഞു. എങ്കില്‍ അവിടെനിന്ന് ഉത്തരവാദിത്തപ്പെട്ടവരെ ഇങ്ങോട്ടയക്കുക എന്ന് മറുപട്. അതാണ് നാട്ടു നടപ്പ്. തനിക്ക് വരാന്‍ സമയമില്ല, അമേരിക്ക വരെ പോണം എന്നു പറഞ്ഞ പിണറായി മുഖ്യന്‍ തന്‍റെ ചീഫ് സെക്രട്ടറിയെ അയക്കാം എന്നു പറഞ്ഞു. അങ്ങനെ മ്മടെ ജോയ് ഏട്ടനും കൂട്ടാളികളും ഗുജറാത്തിന് വച്ചുപിടിച്ചു. ഇക്കാലമത്രയും പ്രതിസ്ഥാനത്തു മാത്രം നിന്നിട്ടുള്ള ഗുജറാത്ത് മോഡല്‍ ആദ്യമായി നായകനാകുന്നു. 

അതുപിന്നെ ഡാഷ് ബോഡൊക്കെ പഠിക്കാന്‍ പോയതല്ലേ മുരളിയേട്ടാ. നിങ്ങളിങ്ങനെ നെഗറ്റീവാകാതെ. അവര്‍ അതിന്‍റെ കുറവുകള്‍ കണ്ടുപിടിക്കാന്‍ പോയതാണെഹ്കിലോ. അപ്പോ നമുക്ക് ഗുജറാത്ത് മോഡലിനെ പൊളിച്ചടുക്കാന്‍ പറ്റുമല്ലോ. അതിനായിരിക്കും മോദിജിയെ ദേശീയ തലത്തിലേക്ക് മാറ്റി പ്രതിഷ്ടിക്കുന്നതിന്‍റെ ഭാഗമായുള്ള അമിത് ഷാജിയുടെ പിആര്‍ വര്‍ക്കായിരുന്നു ഗുജറാത്ത് മോഡല്‍ എന്നൊക്കെയാണ് അസൂയാലുക്കള്‍ പറയുന്നത്. എന്തായാലും മോദിജി ഇതുകൊണ്ട് വലിയ നേട്ടം ഉണ്ടാക്കി. അതുപോലെ വളര്‍ന്ന് രാജ്യത്തോളം വലുതാകാന്‍ ഈ മോഡല്‍ പിണരായി മുഖ്യനെയും സഹായിച്ചാലോ. അന്ന് മോദിജിയെ ഉപദേശിച്ച പ്രശാന്ത് കിഷോറൊക്കെ ഇപ്പോള്‍ സോണിയക്കൊപ്പം ചായകുടിക്കുകയാണെന്നത് മുരളീധരന്‍ മറക്കരുത്. ഗുജറാത്ത് മോഡലിന്‍റെ അണിയറയിലൊക്കെ പ്രശാന്ത് കിഷോര്‍മാരുടെ കൈപ്പാടുമുണ്ട്. എന്തായാലും പിണറായി സര്‍ക്കാര്‍ മോദിജിയുടെ ഗുജറാത്ത് കണ്ട് വിംഭ്രഞ്ജിച്ച് നില്‍ക്കുകയാണ്. ഇനിയിപ്പോ വേജികളില്‍ എങ്ങനെ പരിവാറുകാരെ ആക്രമിക്കുമെന്ന് അറിയില്ല. തുറുപ്പുചീട്ടാരുന്നല്ലോ ഈ ഗുജറാത്ത് മോഡല്‍.

MORE IN THIRUVA ETHIRVA
SHOW MORE