യോഗിയുടെ കുത്തിത്തിരിപ്പിന് കേരള പൊങ്കാല; കാരണഭൂതനായി മുഖ്യൻ..!

Thiruvaa
SHARE

വലിയ പ്രകടനങ്ങളൊന്നുമില്ലാതെ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടത്താന്‍ സിപിഎം തീരുമാനിച്ചു. കോവിഡിനൊപ്പം ജീവിക്കാം എന്ന് ജനങ്ങളോട് പറഞ്ഞ സിപിഎം അണികളോട് സഖാവ് കോവിഡിനൊപ്പം ജീവിക്കാം എന്ന് പറയാനാണ് തീരുമാനമെന്നു തോന്നുന്നു. ഇതിനിടയില്‍ പിണറായി വിജയനെ മാവോയുമായി ഉപമിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ സത്യദീപം പുറത്തിറങ്ങി. രണ്ടാഴ്ച മുന്‍പാണ് പിണറായി കാരണഭൂതനാണെന്ന് ഫാന്‍സ് അറിഞ്ഞത്. അതിന് മുന്‍ ഇരട്ടചങ്കന്‍ തുടങ്ങിയ പേരുകളായിരുന്നു. ഇപ്പോള്‍ പറയുന്നു മാവോ ആണെന്ന്. പേരുള്‍ ഏറ്റുവാങ്ങി മുഖ്യന്‍ മുന്നോട്ട്. അതുകൊണ്ട് നമ്മളും പിന്നോട്ടില്ല.  

യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പു തുടങ്ങി. അപ്പോളാണ് ജനവിധിയില്‍ ജയിച്ചെങ്കിലേ തുടര്‍ സര്‍ക്കാര്‍ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി ആദിത്യനാഥ് ഏര്‍ത്തത്. കഴിഞ്ഞ തവണ ഇത്തരം കഷ്ടപ്പാടൊന്നുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞപ്പോളാണല്ലോ മുഖ്യമന്ത്രികസേര തേടി വന്നത്. ആ ഭാഗ്യം ഇക്കുറിയില്ല. പണിയെടുത്തേ പറ്റൂ. രാഷ്ട്രീയം അത്ര വശമില്ല. പിന്നെ അറിയുന്നത് അല്‍പ്പം കുത്തിത്തിരിപ്പും കുന്നായ്മയുമാണ്. അതെടുത്തു പ്രയോഗിച്ചു. ബിജെപി വീണ്ടും  അധികാരത്തിലെത്തിയില്ലെങ്കില്‍ കേരളമായി മാറുമെന്ന് യോഗി ഭയക്കുന്നു. ആ ഭയം സ്വാഭാവികമാണല്ലോ. യുപി കേരളം പോലെ ആകുന്നത് യോഗിക്കും സംഘപരിവാറിനും സഹിക്കില്ല. നിലനില്‍പ്പാണല്ലോ പ്രധാനം

ബിജെപിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ നാട് കേരളംപോലെയാകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ട യുപിക്കാര്‍ അതെ അവര്‍ തുള്ളിച്ചാടി. ഇനിയിപ്പോ യുപി തിരഞ്ഞെടുപ്പുഫലം സത്യത്തില്‍ കേരളത്തിന്‍റെ തിരഞ്ഞെടുപ്പു ഫലംകൂടിയായി മാറിയിരിക്കുകയാണ്. വീണ്ടും മുഖ്യനാകാനുള്ള യോഗം തനിക്കുണ്ടോ എന്ന് യോഗിക്ക് ഉറപ്പില്ല. അതുകൊണ്ട് കൈയ്യിലുള്ള അത്യാവശ്യം വര്‍ഗീയതയും കുന്നായ്മയും ഇറക്കാന്‍ നോക്കുന്നുവെന്നേയുള്ളൂ.  മുഖ്യമന്ത്രിയാകാനുള്ള യോഗം തേടിവന്നതാണല്ലോ. അതിതീവ്ര വര്‍ത്തമാനങ്ങളും നിലപാടുകളുമായി  ജീവിച്ച മനുഷ്യനാ. പിന്നെ അതുകൊണ്ട് ഗുണമുണ്ടായി. നാടിനല്ല. പുളളിക്കുതന്നെ. വിഡിയോ കാണാം

MORE IN THIRUVA ETHIRVA
SHOW MORE