ബിനോയ്‌‌ തട്ടി, കോണ്‍ഗ്രസ് ഉണര്‍ന്നു; ശൂന്യതയിൽ നിന്നൊരു വാക്ക്

Thiruvaa-New
SHARE

മാവേലി എക്സ്പ്രസ് എന്നാല്‍ മാവേലി നാടുവാഴുന്ന കാലത്തുകൂടി പോകുന്ന തീവണ്ടിയാണെന്ന് ബോധമില്ലാത്തവര്‍ക്കും ബോധ്യമുണ്ടാകണം. അല്ലെങ്കില്‍ ചിലപ്പോള്‍ കേരള പൊലീസിന്‍റെ ബൂട്ട് മുഖത്ത് പതിയും. നിലത്തു ചവിട്ടാനല്ല ബൂട്ട് എന്നുകരുതുന്ന പൊലീസിന്‍റെ കാലത്താണ് ജീവിക്കുന്നത് എന്നോര്‍ത്താല്‍ നന്ന്. അല്ലെങ്കില്‍ തന്നെ പൊലീസ് മദ്യവിരോധികളായി മാറിയതറിയാത്ത ആരാണ് കേരളത്തില്‍ , എന്തിന് സ്വീഡനില്‍ പോലും ഉള്ളത്. അപ്പോള്‍ സ്വാഗതം. കള്ളവും കാക്കിയുമില്ലാത്ത തിരുവാ എതിര്‍വാ

മുന്‍മന്ത്രി ബിനോയ് വിശ്വം ഒരു ലോല ഹൃദയനാണ്. പോരാത്തതിന് പരിസ്ഥിതി വാദിയും. ഒന്നും നശിക്കുന്നത് ബിനോയ് വിശ്വത്തിന് താങ്ങാനാകില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് നശിക്കുന്നത് കണ്ടുനില്‍ക്കാന്‍ പുള്ളിക്കാകാത്തതും. അന്തരിച്ച പിടി തോമസ് എംഎല്‍എയെ അനുസ്മരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പിടിയുടെ ഓര്‍മകള്‍ ബിനോയിയെ കോണ്‍ഗ്രസിന്‍ എത്തിച്ചത്. ആകെപ്പാടെ ഒരു വിഷമം മൂടായിരുന്നു എല്ലാവര്‍ക്കും

ഭാര്യ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഒരു വലിയ പ്രശ്നം ഒഴിവാക്കാമായിരുന്നു.  വേണ്ട . ലൈറ്റ് ആയിട്ട് മതി. ലൈറ്റ് ആയിട്ടുപോലും താങ്ങുന്നില്ല പലരും

ബിനോയ് വിശ്വം സിപിഐയുടെ ദേശീയ തലത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ കോണ്‍ഗ്രസുമായി അത്രവലിയ പ്രശ്നം ഇടതുപക്ഷത്തിനില്ല. അതുകൊണ്ടുതന്നെ ദേശീയ തലത്തില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസിനെ ബിനോയ് നോക്കികണ്ടു. പക്ഷേ ചെറുതായി പാളിയത് എന്താണ് എന്നുവച്ചാല്‍ പറഞ്ഞത് ഇങ്ങ് കേരളത്തില്‍ നിന്നാണല്ലോ. ഇവിടെയാണെങ്കില്‍ കോണ്‍ഗ്രസ് മുഖ്യ ശത്രുവാണല്ലോ. ആ കോണ്‍ഗ്രസ് തകരുന്നു എന്നതാണ് എല്‍‍ഡിഎഫിന്‍റെ ഇവിടുത്തെ കാഴ്ചപ്പാട്. അപ്പോളാണ് കോണ്‍ഗ്രസ് തകര്‍ന്നാല്‍ മൊത്തെ ശൂന്യതയാകും എന്ന ബിനോയ് തിയറി. നെഹ്റുവഴിയാണ് ബിനോയ് കോണ്‍ഗ്രസിലേക്ക് പാലമിട്ട് കയറിയത്

MORE IN THIRUVA ETHIRVA
SHOW MORE