പാന്റല്ല; ഓരോ കാലിലും ഓരോ പാവാട; പ്രശ്നം സോൾവ്ഡ്..!

thiruva-ethirva
SHARE

നവോത്ഥാന നായകര്‍ ഉഴുതുമറിച്ചനാട്, കമ്മ്യൂണിസ്റ്റ് വിപ്ലവം പൂത്തുല‍ഞ്ഞ നാട്, പുരോഗമനത്തിന്‍റെയും ആധുനികതയുടേയും മേച്ചില്‍പുറങ്ങള്‍... അങ്ങനെ വേറെയും കുറെ വിശേഷണങ്ങളുണ്ട് നമ്മുടെ കേരളത്തിന്. നവോത്ഥാന പാരമ്പര്യത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടൊക്കെ പിന്നിടുമ്പോ ആ നാട്ടിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വിപ്ലവം എന്താണെന്നറിയോ, ഷര്‍ട്ടും പാന്‍റും ഇടുന്ന പെണ്‍കുട്ടികള്‍. അപ്പോ തോന്നും ഇതൊക്കെ കുറെ കാലമായി അവര്‍ ഇടുന്നതല്ലേ ഇപ്പോ എന്താണിത്ര പ്രത്യേകത എന്ന്, ആര്‍ക്ക് തോന്നും?? നമ്മള്‍ മലയാളികള്‍ക്കല്ല എന്തായാലും.  ബോധവും പൊക്കണോം ഉള്ള, തലയില്‍ വെളിച്ചം വച്ച ,മറ്റ് നാട്ടുകാര്‍ക്ക്. നമുക്ക് ഇന്ന് തല്‍ക്കാലം അതൊക്കെ വിപ്ലവമാണ്. അതിനെ വിപ്ലവമാക്കിത്തരാനും വിപ്ലവമായി കൊണ്ടാടാനും ഇന്നാട്ടില്‍ ഈ കാലത്തും ആളുകളുണ്ട് എന്നതാണ് ഈ നാടിന്‍റെ പ്രത്യേകത. അപ്പോ കോഴിക്കോട് ബാലുശ്ശേരിയിലേക്ക് പോകാം. അവിടെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും യൂണിഫോമായി പാന്‍റും ഷര്‍ട്ടും ഇട്ടാണ് വരിക. പക്ഷേ അത് നമ്മുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് വേറെ ചിലര്‍ക്ക്. 

ഇതിനെയൊക്കെ അടിച്ചേല്‍പ്പിക്കലാണെന്നും അതിനെതിരെ പ്രതിഷേധിക്കുന്നതും കണ്ടാലും കേട്ടാലും തോന്നും ഇന്നാട്ടിലെ പെണ്‍വസ്ത്രങ്ങളൊക്കെ പെണ്ണുങ്ങളാല്‍  നിര്‍ണയിക്കപ്പെട്ടതും തിരഞ്ഞെടുത്തതുമായ വസ്ത്രങ്ങളാണെന്ന്. 260ല്‍ 200 ഉം പെണ്‍കുട്ടികളായതാണോ പ്രശ്നം. ന്യൂനപക്ഷമായ ആണ്‍കുട്ടികളുടെ വേഷം ഭൂരിപക്ഷമായ പെണ്‍കുട്ടികള്‍ ഇടാന്‍ പാടില്ലെന്നാണ് ഈ പറയുന്നത്. അല്ല, ആ കണക്കിന്‍റെ യുക്തി മനസിലായില്ല. അല്ലെങ്കിലും യുക്തി ചോദിക്കാന്‍ പാടില്ലല്ലോ അല്ലേ. സോറി. ഇനിയിപ്പോ പാന്‍റ് വേണ്ടെന്ന് കരുതുക. പെണ്‍കുട്ടികള്‍ ഓരോ കാലിലും ഓരോ പാവാട ധരിച്ചു എന്നങ്ങ് വിചാരിക്കുക. പ്രശ്നം സോള്‍വ്ഡ്. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE