മഴ, കുഴി , പെരുവഴി; റിയാസും ജയസൂര്യയും ഇരുവഴിയായ കഥ

thiruvan
SHARE

കൂടെ നിക്കുന്നവര്‍ നല്‍കുന്ന പണിക്ക് ഇങ്ങനെ ഒന്നൊന്നര എഫക്ടുണ്ട്. സംശയമുള്ളവര്‍ ആ മിന്നല്‍ മുഹമ്മദ് റിയാസ് മന്ത്രിയോട് ചോദിച്ചാ മതി. റോഡ് പണിത കോണ്‍ട്രാക്ടറുടെ ഫോണ്‍നമ്പര്‍ അതാത് റോഡില്‍ പ്രദര്‍ശിപ്പിക്കാന്‍ മരാമത്ത് മന്ത്രി തീരുമാനിച്ചു. കോണ്‍ട്രാക്ടര്‍മാര്‍ക്കിട്ട് കുഴികുത്താന്‍ പോയ മന്ത്രി താന്‍ കുഴിച്ച കുഴിയില്‍ വീഴുന്നതിന്‍റെ ദയനീയ ദൃശ്യങ്ങളാണ് പിന്നെ കണ്ടത്. നടന്‍ ജയസൂര്യ റിയാസ് മന്ത്രിയുടെ സുഹൃത്താണ്. ഇപ്പോ ആണോ എന്ന് ഉറപ്പില്ല. മരാമത്ത് വകുപ്പിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ജയസൂര്യയെയാണ് റിയാസ് വിളിച്ചത്. വിളിക്കണ്ടാരുന്നു എന്ന് ഇപ്പോള്‍ ഓര്‍ത്ത് കുഴിയെണ്ണുകയാണ് റിയാസ്. തിരുവാ എതിര്‍വാ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE