ശത്രു ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായി; ഇനി കളി മാറും

Thiruvaa
SHARE

കോണ്‍ഗ്രസ് ഒരു പുതിയ പാര്‍ട്ടിയൊക്കെ ആയി ഇന്നുമുതല്‍ മാറുകയാണെന്നാണ് അറിയാന്‍ സാധിച്ചത്. അതുകൊണ്ടാണ്. സെമി കേഡര്‍ പാര്‍ട്ടിയെന്നോ അതിനേക്കാളുപരി ഗ്രൂപ്പില്ലാത്ത പാര്‍ട്ടി എന്നൊക്കെയാണ് വിഭാവനം ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതുവരെ കണ്ട കോ‍ണ്ഗ്രസ് അല്ലാതായി ഇനി കോണ്‍ഗ്രസേ അല്ലാതായിപ്പോവുമോ എന്നൊരു ആശങ്ക പങ്കുവച്ച് കേക്ക് മുറിച്ച് ആരംഭിക്കുകയാണ്. സ്വാഗതം.

ജനാധിപത്യപാര്‍ട്ടിയാണെന്ന് വച്ച് അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് ഒരു പാര്‍ട്ടിയില്‍ ഉണ്ടാവുന്നതെങ്കില്‍ അതൊരു പ്രശ്നമല്ലേ..., എന്നതാണ് നമ്മുടെ ഒരു അഭിപ്രായം.  അതൊക്കെ പോട്ടെ, എന്തായി പ്രശ്നങ്ങള്‍? ഏകാഭിപ്രായത്തിലേക്കെത്തിയോ ആവോ? അങ്ങനെ ശത്രുവിന്‍റെ കാര്യത്തില്‍ തീരുമാനമായി. എന്നുവച്ചാല്‍ ആരാണ് ശത്രു എന്ന കാര്യത്തിലെങ്കിലും തീരുമാനമായി എന്ന്. ആ പറഞ്ഞത് കേട്ടില്ലേ ബിജെപി മുഖ്യശത്രു. അത് ദേശീയ തലത്തില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റൊരു ശത്രു, അത് സംസ്ഥാന തലത്തില്‍. അതില്‍ വേറെ കാര്യമുണ്ട്. ഒന്ന് സിപിഎം കേരളത്തിലേ ഉള്ളുവെന്ന് പറഞ്ഞുവയ്ക്കല്‍. രണ്ട്. കേരളം വിട്ടാല്‍ മറ്റ് സ്ഥലങ്ങളില്‍ ഈ ശത്രുതയില്ലെന്നും പകരം ഒരുമിച്ച് മല്‍സരിക്കുന്നവരാണെന്നുമുള്ള മറ്റൊരു യാഥാര്‍ഥ്യം. കെ. മുരളീധരന്‍ അല്ലെങ്കിലും ഇങ്ങനെ ആറ്റിയും കുറുക്കിയും മാത്രമേ സംസാരിക്കൂ. വി.ഡി. സതീശന്‍ യുഡിഎഫ് യോഗം കഴിഞ്ഞുള്ള വരവാണ്. അല്‍പം കടുപ്പമാണ്. കോണ്‍ഗ്രസ് പുതിയതാവുമ്പോള്‍ യുഡിഎഫും പുതിയതാവണമല്ലോ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...