കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; പിന്നെ ഫ്ലെക്സിലും പുറത്ത്: വല്ലാത്തൊരു കഥ

thiruva-ethirva
SHARE

ഇന്ത്യന്‍ നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോള്‍ വളവിനപ്പുറത്തുനിന്ന് ചെണ്ട തബല മൃതംഗം പുല്ലാങ്കുഴല്‍ നാഗസ്വരം എന്നിങ്ങനെയുള്ള ശബ്ദം കേട്ടാല്‍ ഇത്രയും കാലം നാം കരുതിയിരുന്നത് അടുത്തെവിടെയോ ഉല്‍സവമോ ആഘോഷങ്ങളോ നടക്കുന്നുണ്ട് എന്നാണ്. എന്നാല്‍ ഇനിയങ്ങോട്ട് ചിലപ്പോള്‍ അത് അങ്ങനെയല്ല. പുല്ലാങ്കുഴല്‍ കേട്ട് അവിടേക്ക് വണ്ടി ചേര്‍ത്തെടുത്താല്‍ വിവരമറിയും. വാഹനങ്ങളുടെ ഹോണുകള്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദമാക്കുക എന്ന സുന്ദരമായ ആശയമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വന്നിട്ടുള്ളത്. സംഗീത ഉപകരണങ്ങളുടെ ശബ്ദം വാഹനങ്ങളില്‍ നിന്ന് കേള്‍ക്കണമെന്നാണത്രേ പുള്ളിയുടെ ആഗ്രഹം. നമ്മള്‍ ഒക്കെ ഇങ്ങനെ ആഗ്രഹം വരുമ്പോള്‍ സ്വന്തം വണ്ടിയില്‍ അത് പിടിപ്പിച്ച് സായൂജ്യമടയും. കേന്ദ്രമന്ത്രി രാജ്യത്തെ മുഴുവന്‍ വാഹനങ്ങളിലും പിടിപ്പിച്ചും. അതാണ് സാധാരണ മനുഷ്യരും മന്ത്രിയും തമ്മിലുള്ള വ്യത്യാസം. അപ്പോള്‍ ആരും ശബ്ദമുണ്ടാക്കരുത് നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. കെപിസിസി അധ്യക്ഷന്‍ പ്രതിപക്ഷ നേതാവ് എന്നിവരെ നിയമിച്ചപ്പോള്‍ പുകഞ്ഞുതുടങ്ങിയ കേരളത്തിലെ കോണ്‍ഗ്രസ് അഗ്നിപര്‍വതം ഡിസിസി പട്ടിക പ്രഖ്യാപിച്ചതോടെ പൊട്ടിത്തെറിച്ചു. പരസ്യപ്രസ്ഥാവനകള്‍ നിരോധിക്കുന്നത് കോണ്‍ഗ്രസില്‍ എല്ലാ ആഴ്ചയിലും ഉണ്ടാകാറുള്ളതാണ് പതിവ്. ഇന്നത്തെ അറിയിപ്പ് എന്നൊക്കെ പറയുന്നതുപോലെ ഇന്നത്തെ ലാസ്റ്റ് വാണിങ് എന്നായിരുന്നു പാര്‍ട്ടിക്കാര്‍ വരെ അതിനെ വിളിച്ചിരുന്നത്. എന്നാല്‍ കെ സുധാകരന്‍ വന്നതോടെ ഇത് എന്‍റെ കല്‍പ്പന, എന്‍റെ കല്‍പ്പനയാണ് രാജശാസനം എന്നങ്ങ് ബാഹുബലി കണക്കെ പ്രഖ്യാപിച്ചു. അക്കഥക്കൊടുവില്‍ ഡിസിസി അധ്യക്ഷന്മാര്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങെത്തി. കോട്ടയത്തെ ഫ്ലക്സുകള്‍ കണ്ടാല്‍ തന്നെ നിലവിലെ കോണ്‍ഗ്രസിനെ പ്രശ്നങ്ങള്‍ മനസിലാകും. കോട്ടയമാണ്. എന്നിട്ടും ഡിസിസി വച്ച ഫ്ലക്സില്‍ ഉമ്മന്‍ ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ പടമില്ല. കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയാല്‍ കോണ്‍ഗ്രസുകാര്‍ സഹിക്കും. എന്നാല്‍ ഫ്ലക്സില്‍ നിന്ന് നീക്കം ചെയ്താല്‍ കളി കാര്യമാകും. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...