പട്ടിക പൊട്ടിത്തെറിച്ചു; നിരവധി പേർക്ക് പരുക്ക്; 'മുറിവെണ്ണ' തേച്ച് നേതാക്കൾ..!

Thiruvaa-30-08
SHARE

ഒരാള്‍ക്ക് ഒരു അപകടം ഉണ്ടാകുമ്പോള്‍ ചിരിക്കരുത് എന്നതാണ്. അപ്പോ പിന്നെ ഒരു സംഘടനതന്നെ അപകടത്തില്‍ പെട്ടാലോ. സത്യമായിട്ടും ചിരിപ്പിക്കുകയല്ല.കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിപ്പട്ടിക വന്നകാര്യം സീരിയസായി പറയാന്‍ നോക്കുകയാണ്.  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ആരൊക്കെ ഏതൊക്കെ ഗ്രൂപ്പിലാണെന്നറിയാന്‍ സെന്‍സസ് നടക്കുകയാണ്. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഗ്രൂപ്പ് മാനേജര്‍മാര്‍. 

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കോണ്‍ഗ്രസ് ഡിസിസി പട്ടിക പുറത്തിറങ്ങി. പട്ടിക പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൃദയത്തിനും അഭിമാനത്തിനും പരിക്കേറ്റ ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എന്നിവര്‍ പരസ്പരം മുറിവെണ്ണ തേയ്ക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ കെപി അനില്‍ക്കുമാര്‍ ശിവദാസന്‍ നായര്‍ എന്നിവര്‍ തങ്ങളുടെ മുറിവ് ആരുകെട്ടും എന്നുപോലുമറിയാതെ പകച്ചു നില്‍ക്കുകയാണ്.  മുറിവുണക്കാനുള്ള ഒറ്റമൂലിക്കായി ഡല്‍ഹിയിലേക്കു നോക്കിയെങ്കിലും കറയും ചെളിയും ഉരച്ചുകളയയുമ്പോള്‍ ചില കീറലുകള്‍ സ്വാഭാവികം എന്ന മറുപടിയാണ് ഹൈക്കമാന്‍ഡിയത്. അതോടെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്പരം താങ്ങും തണലുമാകാന്‍ നോക്കുകയാണ്. വേറെ പിടിപ്പതു പണിയൊന്നും ഇല്ലാത്തതുകൊണ്ട് എളുപ്പമായി. കാണാം തിരുവാ എതിർവാ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...