കുട്ടി സഖാക്കളെ പഠിപ്പിക്കാൻ പാർട്ടി സ്കൂൾ..!

Thiruvaa-Ne
SHARE

കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്‍റെ കേരളഘടകത്തില്‍ ലഘു മേഘ വിസ്ഫോടനമൊക്കെ നടക്കുന്നുണ്ട്. പ്രധാനമായും തീരദേശ ജില്ലയായ ആലപ്പുഴയിലാണ് ഇതിന്‍റെ പ്രഭവകേന്ദ്രം. അമ്പലപ്പുഴയില്‍ കനത്ത നാശ നഷ്ടത്തിനുള്ള സാധ്യതയാണ് കാണുന്നത്. അതിനാല്‍ ആരും ജി സുധാകരന്‍റെ മുന്നില്‍ പോയി പെട്ടുകൊടുക്കരുതെന്ന മുന്നറിയിപ്പോടെ തുടങ്ങുകയാണ് . ജി സുധാകരന്‍ ഉണ്ട് എന്നേയുള്ളു , പുള്ളിയുടെ കവിത ഇല്ല. ആരും അക്കാര്യത്തില്‍ പേടിക്കണ്ട. 

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല. ദീര്‍ഘ ദര്‍ശനത്തോടെ പിണറായി അങ്ങനെ പറഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. പക്ഷേ ഇപ്പോള്‍ അത് സത്യമാണെന്ന് ഏവരും അംഗീകരിക്കുന്നു. അതായത് പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പിണറായി പറഞ്ഞത് പാര്‍ട്ടിക്കാരോടുതന്നെയാണ്. എന്നുവച്ചാല്‍ പുത്തന്‍ കൂറുകാരായ സഖാക്കളോട്. പ്രത്യേകിച്ച് ഫേസ്ബുക്കിലും വാട്സ്ആപ്പിലും വിപ്ലവം നടത്തുന്ന കുട്ടി സഖാക്കളോട്. അടുത്തിടയായി ഡിവൈഎഫ്ഐ സഖാക്കളെ കണ്ടുകിട്ടാന്‍ വല്യ പാടാണ്. പലരും ഒളിവിലാണ് എന്നതാണ് പ്രശ്നം. ജന്മിത്തത്തിനെതിരെ പോരാടുന്നതിനോ മുതലാളിത്തത്തെ വെല്ലുവിളിച്ചോ ഒളിവില്‍ ഇരികക്കുന്നതല്ല. പലവിധ കേസുകളില്‍ പെട്ട് ചാലായതാണ്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പീഡനം കൊലപാതകം തുടങ്ങി സമസ്ത മേഖലയിലും വിളയാടുകയാണ് ന്യൂ ജന്‍ സഖാക്കള്‍. പാര്‍ട്ടിക്കുവേണ്ടി ചെയ്ത പാരമ്പര്യം ചോദിച്ചാല്‍ അപ്പോ ഫേസ്ബുക് പേജ് എടുത്തു കാണിക്കും. ചെഹുവേരയുടെ പ്രൊഫൈല്‍ ചിത്രമാണ് അവരുടെ മെമ്പര്‍ഷിപ്പ്. അപ്പോ പറഞ്ഞുവന്നത് ഇങ്ങനെ പാര്‍ട്ടിയെക്കുറിച്ച് ഒന്നുമറിയാത്ത സഖാക്കളെ പഠിപ്പിക്കാന്‍ പാര്‍ട്ടി സ്കൂള്‍ തുടങ്ങുകയാണ്. കമ്യൂണിസ്റ്റ് യുപി സ്കൂള്‍ കേരള

നിലവില്‍ പലസഖാക്കളുടെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്ര പോര എന്ന് പാര്‍ട്ടിക്കുതന്നെ ബോധ്യം ഉണ്ടായിരിക്കുന്നു. ആ വണ്ടിപ്പെരിയാറ്റിലെ സഖാവിനും പാര്‍ട്ടി വിദ്യാഭ്യാസത്തിന്‍റഎ കുറവാരുന്നോ സഖാവേ. നല്ല പെടയുടെ കുറവാരുന്നു എന്നാ നമുക്ക് തോന്നുന്നത്.  പാര്‍ട്ടിക്ക് കോടതിയും പൊലീസും ഉണ്ട് എന്നത് നമുക്കിപ്പോ അറിയാവുന്നതാണ്. ഇപ്പോ സ്കൂളുമായി. പുനര്‍ വിദ്യാഭ്യാസമൊക്കെ കൊടുക്കാനാണ് പ്ലാന്‍. പിന്നെ പുത്തന്‍ യൂണിഫോമിന്‍റെ ആവശ്യമില്ല. റെഡ്‍വോളന്‍റിയര്‍ കുപ്പായമൊക്കെ ഉണ്ടല്ലോ. ആരൊക്കെ ക്ലാസെടുക്കും എന്നതാണ് പ്രശ്നം. മുഖ്യനാണെങ്കില്‍ ആറുമണിക്ക് ലക്ചറുണ്ട്. അതുകൊണ്ട് ഇനി മറ്റൊരു പഠിപ്പിക്കാന്‍ വരവിന് സാധ്യതയില്ല. വിജയരാഘവന്‍ സഖാവൊക്കെയാണ് ക്ലാസ് എടുക്കുന്നതെങ്കില്‍ അറ്റന്‍ഡന്‍സ് കുറയാനാണ് സാധ്യത. 

യുക്തിവാദം, ശാസ്ത്രബോധം. പണ്ട് പാര്‍ട്ടിക്ക് ഇത് ആവോളമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോതന്നെ ഇതുലൊക്കെ അധിഷ്ടിതവുമാണ്. പക്ഷേ ഇടക്കാലത്ത് ഭക്തിപ്രസ്ഥാനങ്ങള്‍ക്ക് പുറകെ പോയ സഖാക്കള്‍ എല്ലാം കളഞ്ഞഅ കുളിച്ചു. യുക്തിബോധമൊക്കെ സീരിയസായ പഠിപ്പിക്കും എന്നുറപ്പുണ്ടെങ്കില്‍ രണ്ട വിദ്യാര്‍ഥികളെ നമ്മള്‍ സജസ്റ്റ് ചെയ്യാം.  ആദ്യം ഈ ഭക്തി പ്രസ്ഥാനക്കാര്‍ക്ക് ക്ലാസെടുക്ക്. അതുകഴിഞ്ഞ് കുട്ടിസഖാക്കള്‍ക്ക് കൊടുക്കാം. ക്ലാസൊക്കെ നന്നായി നടക്കട്ടെ. വേറെ എന്തൊക്കെ തീരുമാനങ്ങളാണ് സംസ്ഥാന കമ്മിറ്റി എടുത്തത് എന്നുകൂടി അറിയേണ്ടതുണ്ട്.  ജനകീയ അടിത്തറയുള്ള, പ്രത്യയ ശാസ്ത്ര കെട്ടുറപ്പുള്ള, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിനയാന്വിതമായ പാര്‍ട്ടിയായി സിപിഎമ്മിനെ മാറ്റുമെന്ന്. അപ്പോള്‍ പാര്‍ട്ടി ഇങ്ങനൊന്നുമല്ലാരുന്നോ ഇതുവരെ. സഖാക്കള്‍ ഘോരഘോരം തള്ളിയിരുന്നത് ഇങ്ങനെയല്ലായിരുന്നല്ലോ

കിട്ടും കിട്ടും. നല്ല കിടിലമായി കിട്ടും. സത്യം പറഞ്ഞാല്‍ ഈ രാഷ്ട്രീയ സ്കൂള്‍ ആദ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. കെ സുധാകരന്‍ കെപിസിസി തലവനായപ്പോള്‍. നിലവില്‍ ഉള്ള ക്ലാസുകളില്‍ പോലും കയറാത്ത കെഎസ്‍യുക്കാരെയൊക്കെ എങ്ങനെ ഈ ക്ലാസില്‍ കയറ്റും എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ഇതിപ്പോ സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ സ്കൂളുകള്‍ തുടങ്ങുന്ന സ്ഥിതിക്ക് പണ്ട് ഡിവിഷന്‍ തികക്കാന്‍ പിള്ളേരെ പിടിക്കാന്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകരിറങ്ങുന്ന അവസ്ഥ പാര്‍ട്ടിക്കാര്‍ക്കും ഉണ്ടാകുമല്ലോ. അവരവരുടെ കിടാങ്ങളെ അവരവര്‍ ശ്രദ്ധിച്ചോണണം. ഇല്ലേല്‍ ഇവരൊക്കെ ചേര്‍ന്ന് അഡ്മഷന്‍ കൊടുത്ത് ക്ലാസിലാക്കിക്കളയും

പാര്‍ട്ടി സ്കൂളിലെ വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്ല അറിവും സംസ്കാരവും സമ്മാനിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഒരിടവേള എടുക്കുകയാണ്. ആരും ക്ലാസ്

അപ്പോ സിപിഎം സംസ്ഥാന സമിതിയാരുന്നു. സംഗതി കഴിഞ്ഞിട്ട് മൂന്നു ദിവസമായെങ്കിലും മൂന്നൂറി വര്‍ഷത്തേക്കുള്ള അലയൊലികള്‍ ആ സമിതിയില്‍ ഉണ്ടായി. എല്ലാം വിജയരാധവന്‍ സഖാവ് പറഞ്ഞുതരും. ഇതിനെയൊക്കെ അഹങ്കാരമായേ കോണ്‍ഗ്രസുകാര്‍ കാണൂ. കഴിഞ്ഞ തവണത്തേതിലും സീറ്റ് കുറഞ്ഞുപോയ വിഷയത്തില്‍ പോലും യാതൊരു ടെന്‍ഷനോ അന്വേഷണമോ യുഡിഎഫില്‍ ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അത് അന്വേഷണ കമ്മിഷന്‍റെ ഭാഗ്യം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അപ്പോളാണ് തുടര്‍ സര്‍ക്കാര്‍ എന്ന വിജയം കിട്ടിയ ഇടതുപക്ഷം പലതും പരിശോധിക്കുന്നത്.ആട്ടെ എന്തൊകികെയാ പ്ലാന്‍.

അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്ന ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്. അതുപ്രകാരം പാര്‍ട്ടി അന്വേഷണ കമ്മിഷനെ വച്ചു. പതിവുപോലെ എളമരം കരീം തന്നെയാണ് പാര്‍ട്ടി സിഐഡി. ജി സുധാകന്‍റെ തലക്കു മുകളിലാണ് അച്ചടക്കത്തിന്‍റെ വാള്‍ എത്തി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിട്ട പിണറായി എല്ലാവരെയും മാറ്റി. പക്ഷേ ക്യാപ്റ്റനായി തുടര്‍ന്നു. ആലപ്പുഴ ജില്ലയില്‍ ജി സുധാകരനാണ് ക്യാപ്റ്റന്‍. അതുകൊണ്ടുതന്നെ പുള്ളി ആഗ്രഹിച്ചതും. അതാണ്. എല്ലാവരും മാറും, താന്‍ തുടരും. പക്ഷേ പാര്‍ട്ടി സീറ്റ് നല്‍കിയില്ല. അതുകൊണ്ട് സുധാകരന്‍റെ ആത്മാര്‍ഥതയില്‍ അല്‍പ്പം കുറവ് വന്നോ എന്നാണ് ഇപ്പോള്‍ കമ്മീഷനെ വച്ച് അന്വേഷിക്കുന്നത്. തെളിവെടുക്കാന്‍ പോകുന്ന എളമരം കരീം തിരിച്ചുവരുമോ എന്തോ. 

അതല്ല ഈ സര്‍ക്കാര് നമ്മുടേതാണല്ലോ. ഓഫീസും നമ്മുടേതുതന്നെ. അപ്പോ പിന്നെ സര്‍ക്കാര്‍ ഏഫീസ് പോലാണല്ലോ കാര്യങ്ങള്‍. പോട്ടെ ചൂടാകേണ്ട. ജി സുഖാരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയോ ഇല്ലയോ. അതാണല്ലോ നമ്മള്‍ പരിശോധിക്കുന്നത് നാളെയുടെ സ്വപ്നങ്ങള്‍ എന്നായിരുന്നു അവസാനമെഴുതിയ കവിതക്ക് സുധാകരന്‍ ഇട്ട തലക്കെട്ട്. അതിന് മുന്‍പ് ശിരസില്‍ കൊഞ്ചു ഹൃദയം എന്ന കവിതയില്‍ ഉണക്ക കൊഞ്ചുപോലൊണ് തന്‍റെ ഹൃദയമെന്ന് കവി കുറിച്ചിരുന്നു. പക്ഷേ പാര്‍ട്ടി ഈ കവിതകളൊന്നും വായിച്ച മട്ടില്ല. അമ്പലപ്പുഴ അന്വേഷണ കമ്മിഷനെങ്കിലും ഇവ വായിക്കണമേ എന്നപേക്ഷ. വെറുതെ അന്വേഷണത്തിന്‍റെ നൂലാമാലകളില്‍ പെടുത്തി സര്‍ഗ സൃഷ്ടികളെ തച്ചുടക്കരുത്. അപ്പോ ഇന്നത്തെ കഥയും കവിതയുമെല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...