കെ.സുധാകരന് ‘ചത്തുചതഞ്ഞ’ കുറേ ആശംസകള്‍; ഇത് കോണ്‍ഗ്രസ് സ്റ്റൈല്‍..!

Thiruvaa-New
SHARE

കോണ്‍ഗ്രസിനെപ്പറ്റി കോണ്‍ഗ്രസുകാര്‍ അവകാശപ്പെടാറ്, അതൊരു ജനാധിപത്യ പാര്‍ട്ടി എന്നാണ്. ഒരു ടാഗ് ലൈന്‍ പോലെ കോണ്‍ഗ്രസ് എന്ന് എഴുതുമ്പോഴെല്ലാം അങ്ങനെ വയ്ക്കാവുന്നതാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടി. നമ്മള്‍ക്കറിയാവുന്ന ജനാധിപത്യം എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും തുല്യാവകാശം, തിരഞ്ഞെടുപ്പ് സംവിധാനം അങ്ങനെയൊക്കെയാണ്. കോണ്‍ഗ്രസിന്‍റെ ജനാധിപത്യം എന്നുവച്ചാല്‍  ഹൈക്കമാന്‍ഡ് പറയുന്നതെന്തോ, അതാണ്. ഇപ്പോ, അവരവരുടെ കെപിസിസി പ്രസിഡന്‍റിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കണ്ടെത്തിയിട്ടുണ്ട് എന്നു പറയുന്നതാണ് ശരി.  

താരിഖ് അന്‍വര്‍ ആണ്  ഹൈക്കമാന്‍ഡിന് വേണ്ടി കെപിസിസിക്ക് പ്രസിഡന്‍റിനെ കണ്ടെത്തിയത്. കോവിഡിന് മരുന്നു കണ്ടെത്താന്‍ ഇത്ര പ്രയാസമില്ല. ഇതൊരു വലിയ പ്രക്രിയയായിരുന്നു. എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ഇന്‍റര്‍വ്യൂ ഒക്കെ നടത്തി. മറ്റു കുറേ നേതാക്കളോട് അഭിപ്രായം ചോദിച്ചു. കോണ്‍ഗ്രസില്‍ എല്ലാവരുടെയും ഫസ്റ്റ് ഓപ്ഷന്‍ അവരവര്‍ തന്നെ ആയതിനാല്‍ പേരൊന്നും പലരും പറഞ്ഞില്ല. അതുകൊണ്ടാണ് എഐസിസി പ്രസിഡന്റിനെ ആരാകും എന്ന കാര്യം ഇവരോടാരും ചോദിക്കാത്തത്. അവസാനം കെ.സുധാകരനെ ആണ് അവര്‍ കണ്ടെത്തിയത്. വയനാട് എംപി രാഹുല്‍ ഗാന്ധി കണ്ണൂര്‍ എംപിയായ സുധാകരനെ വിളിച്ച് പറഞ്ഞു. ആ മനുഷ്യന്‍ നീ തന്നെ. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...