രമേശോ സതീശനോ..? എതിർവാ പറയാൻ ഇവിടെ പ്രതിപക്ഷ നേതാവില്ലേ..?

thiruva-new
SHARE

തിരഞ്ഞെടുപ്പു കഴിഞ്ഞു. ഇടതു സര്‍ക്കാര്‍, എന്നുവച്ചാല്‍ പിണറായി സര്‍ക്കാര്‍ സത്യപ്രതിഞ്ജയൊക്കെ ചെയ്ത് അധികാരമേറ്റു. ചെറിയൊരു പണിയല്ല അത്. മന്ത്രിമാര്‍ ആരൊക്കെ എന്നു തീരുമാനിക്കണം, ശേഷം വകുപ്പ് ആര്‍ക്കൊക്കെ എന്നു തീരുമാനിക്കണം. ഘടകകക്ഷികള്‍ക്ക് എത്ര ഏത് എന്നിങ്ങനെയൊക്കെ തീരുമാനിക്കണം. ഈ പണിയെല്ലാം അവര്‍ പൂര്‍ത്തിയാക്കി ഭരണം തുടങ്ങി. എന്നിട്ടും പ്രതിപക്ഷ നേതാവായി ഒരാളെ തിരഞ്ഞെടുക്കുക എന്ന പരിപാടിക്ക് ഇതുവരെ കോണ്‍ഗ്രസില്‍ ക്ലൈമാക്സായിട്ടില്ല. ഹൈക്കമാന്‍ഡാണ് തീരുമാനിക്കുക എന്ന പതിവ് പല്ലവി വന്നുകഴിഞ്ഞിട്ടുണ്ട്. ആരുടെ കമാന്‍ഡായാലും ഒന്നു വന്നുകണ്ടാ മതിയാരുന്നു. കൊതിയായിട്ടുമേല. അപ്പോ സ്വാഗതം എതിര്‍വാ പറയാന്‍ പ്രതിപക്ഷ നേതാവില്ലാത്ത നാട്ടിലെ തിരുവാ എതിര്‍വാ. 

ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് അതിനായി കരുക്കള്‍ നീക്കിയ ഒരു സ്ഥലമുണ്ട്. അതെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആപ്പീസ്. ഇന്ദിരാ ഭവന്‍ വെള്ളയമ്പലം തിരുവനന്തപുരം എന്ന അഡ്രസില്‍ ഇപ്പോള്‍ കത്തയച്ചാല്‍ മറുപടി വരില്ല. കാരണം മറുപടി തരാന്‍ അവിടെ ആരുമില്ല. പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടി എന്നു കേട്ടപ്പോളേ താഴിട്ട് പൂട്ടിയതാണ്. പാര്‍ട്ടി വിട്ട് അവസാനം പോകുന്ന ആള്‍  ഓഫീസിലെ ലൈറ്റും ഫാനും ഓഫ് ചെയ്യണം എന്ന തമാശ പലപ്പോളും നമ്മള്‍ പറഞ്ഞിട്ടും കേട്ടിട്ടുമുണ്ട്. ഇതിപ്പോ അതിലും കഷ്ടമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. സഭ സമ്മേളിക്കാന്‍ പോവുകയാണ്. പക്ഷേ പ്രതിപക്ഷത്തിന് ഒരു ക്യാപ്ടനില്ല. നിലവിലെ ക്യാപ്റ്റന്‍ തുടരണോ അതോ പുതിയ ക്യാപ്ടന്‍ വരണോ എന്നീ കാര്യങ്ങളില്‍ പതിവ് തമ്മിലടി തുടരുകയാണ്. കാണാം തിരുവാ എതിർവാ..

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...