‘കാം കിയാ ജാ രഹാ ഹെ’ അഥവാ ‘പണി’ തന്നുകൊണ്ടേയിരിക്കുന്നു..!

thiruva-eathirva-april-22
SHARE

കോവിഡ് പോരാട്ട കാലമല്ലേ തിരുവാ എതിര്‍വായ്ക്ക് ഒരവധികൊടുക്കാം എന്നു വിചാരിച്ചാല്‍ സമ്മതിക്കില്ല നമ്മുടെ രാഷ്ട്രീയക്കാര്‍. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രം ആരംഭിക്കുന്നു. ഈ കഷ്ടകാലം പിടിച്ച കോവിഡ് സമയത്ത് തന്നേ വേണോ ജി കടുപ്പം പിടിച്ച സംസ്കൃതം. അങ്ങേയ്ക്കിതൊക്കെ അറിയാമെന്ന് ഞങ്ങള്‍ക്കറിയാം. കാര്യമെന്താണാവോ? പഞ്ച് ഡയലോഗ് പറയാന്‍ പറ്റിയ സമയം തന്നെ. ഇപ്പറഞ്ഞ ധൈര്യം ഒക്കെ ഞങ്ങള്‍ക്ക് ഉണ്ടാക്കിത്തരേണ്ടത് താങ്കളാണ്. താങ്കളുടെ പ്രവൃത്തികള്‍ വഴിയാണ്. അല്ല എന്തായി നമ്മുടെ ഓക്സിജന്‍ പ്രശ്നം?

അതറിയാം. കേരളത്തില്‍ ഞങ്ങള്‍ അധികമായി ഉണ്ടാക്കുന്ന ഓക്സിജന്‍ കഴിയുന്ന പോലെ മറ്റുള്ളവര്‍ക്കും കൊടുത്ത് സഹായിക്കുന്നുണ്ട്. പക്ഷേ അതിനൊക്കെ ഒരു പരിധിയുണ്ടല്ലോ. ഓക്സിജന്‍ കിട്ടാത്ത അവസ്ഥയ്ക്ക് എന്താണൊരു പരിഹാരം ജി?

കാം കിയാ ജാ രഹാ ഹെ. എന്നുവച്ചാല്‍ പണി നടന്നോണ്ടിരിക്കുന്നു എന്നല്ലേ മലയാളം. ഈ മഹാമാരി തുടങ്ങിയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞില്ലേ ജി. ഇനിയും കാം കിയാ രഹാ എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ മതിയോ. ജിയുടെ ഭക്തന്‍മാര്‍ പിന്നെ ഓക്സിജന്‍ കിട്ടിയില്ലെങ്കിലും ജിയെ വിഷമിപ്പിക്കണ്ട എന്നു കരുതി ഓക്സിജന്‍ ശ്വസിക്കുന്നതായി അഭിനയിക്കും. പക്ഷേ എല്ലാവരുടെയും കാര്യം അങ്ങനെയല്ലല്ലോ ജി. തീ കത്താന്‍ വേണ്ട ഓക്സിജന്‍ അന്തരീക്ഷത്തില്‍ ഉള്ളതുകൊണ്ട് കുറേ പേരൊക്കെ കത്തി കാര്‍ബണായി മാറി. ഇവിടെ ഇപ്പോഴും കാം കിയാ കഴിഞ്ഞിട്ടില്ല. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...