ഈത്തപ്പഴം മുതല്‍ ബന്ധുനിയമനം വരെ; ആരോപണങ്ങളിലെ 'ജലീല്‍ വെറൈറ്റി'

Thiruvaa-New_10_04
SHARE

കളി കഴിഞ്ഞതിന് ശേഷം രണ്ട് പെനാല്‍റ്റി കിക്കെടുക്കാന്‍ ചാന്‍സ് കിട്ടിയ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷം. തിരഞ്ഞെടുപ്പിന് ശേഷം രണ്ട് ചാന്‍സുകള്‍. ശ്രീധരന്‍പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുവര്‍ണാവസരങ്ങള്‍. ആദ്യം കണ്ണൂരിലെ കൊലപാതകം. ഇപ്പോഴിതാ കെടി ജലീലിനെതിരായ ലോകായുക്ത വിധി. എന്തു ചെയ്യാം . കിറ്റ് വിതരണം ഇലക്ഷന് മുന്‍പും ലോകായുക്ത വിധി ഇലക്ഷന് ശേഷവുമായിപ്പോയി. തിരുവാ എതിര്‍വായ്ക്ക് പിന്നെ എന്നും ഇലക്ഷനായതു കാരണം ഈ സുവര്‍ണാവസരം കളയുന്നില്ല. 

പിണറായി മന്ത്രിസഭയിലെ പല മന്ത്രിമാരും പല ആരോപണങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ ജലീലിന്‍റെയത്ര വെറൈറ്റി ആരോപണങ്ങള്‍ വേറാരും കേട്ടിട്ടില്ല. ഈത്തപ്പഴം കടത്ത് മുതല്‍ ബന്ധു നിയമനം വരെ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു ആക്ഷേപങ്ങളെല്ലാം. ലോകായുക്ത ഇപ്പോ കണ്ടെത്തിയിരിക്കുന്നത് ഇതിലൊന്നായ ബന്ധു നിയമനക്കേസില്‍ സഖാവ് ജലീല്‍ സാഹിബ് തെറ്റുകാരനാണെന്നാണ്. കുറച്ചു കാലം മുമ്പ് നടന്ന സംഗതിയായതിനാല്‍ ഒരു ചെറിയ റീ ക്യാപ് ആവശ്യമുണ്ട്.

എന്തു വിവാദം വന്നാലും സത്യം ജയിക്കും എന്നാണ് ജലീല്‍ പറയാറ്. മടിയില്‍ കനമില്ല എന്ന ചൊല്ല് പിണറായി എടുത്തതു കാരണം ബാക്കി വന്നതില്‍ ഇഷ്ടപ്പെട്ട വാചകം എന്ന രീതിയില്‍ സ്വീകരിച്ചതാണ് ഈ സത്യം ജയിക്കും എന്ന സാധനം.  ലോകായുക്ത വിധി വന്നപ്പോള്‍ ഇപ്പോ സത്യം ജയിച്ചില്ലേ ജലീലേ എന്നും ചോദിച്ച് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സത്യം എന്ന് ജലീല്‍ പറഞ്ഞാല്‍ ജലീല്‍ ഉദ്ദേശിക്കുന്ന സത്യം എന്നാണ് അര്‍ഥം. ആ സത്യം ഇനിയും വന്നിട്ടില്ല. ആ സത്യം വരുന്നതു വരെ എല്ലാവരുമൊന്ന് ക്ഷമിക്കണം.  പ്രതിപക്ഷ നേതാവിന് പക്ഷേ ക്ഷമ ഇത്തിരി കുറവാണ്. ആളിതാ എത്തി. ലൊക്കേഷന്‍ ഏതോ ഒരു റയില്‍വേ സ്റ്റേഷനാണ്. ലോകായുക്ത വാര്‍ത്ത അറിഞ്ഞ് സന്തോഷം കൊണ്ട് ട്രയിനിന്‍റെ ചെയിന്‍ വലിച്ച് നിര്‍ത്തി വരുന്ന വരവാണെന്ന് തോന്നുന്നു കണ്ടിട്ട് അതെ അനൗണ്‍സ്മെന്‍റില്‍ പറഞ്ഞ പോലെ ചെന്നിത്തല ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തിയിരിക്കുകയാണ്. ഇനിയും ഉണ്ടാകും അനൗണ്‍സ്മെന്‍റ്. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിങ്ങനെ നില്‍ക്കുമ്പോള്‍ ഛെ..ഛെ എന്നൊക്കെ പറയുന്നത് അത്ര ശരിയല്ല എന്നദ്ദേഹം പരാതി പറയാന്‍ ചാന്‍സുണ്ട്. ഏതായാലും വണ്ടി വിടും മുമ്പേ ജലീലിനെതിരെ ഒന്നാഞ്ഞടിച്ചാട്ട

അത്ര പോര. രണ്ടാഴ്ച മുമ്പേ ആയിരുന്നെങ്കില്‍ ജലീലിന്‍റെ വസതിയേക്ക് ഒരു പ്രകടനം, മുക്കിന് മുക്കിന് കോലം കത്തിക്കല്‍ ഒക്കെ നടത്താമായിരുന്നു. പോട്ടെ, സിപിഎം സംസ്ഥാന സെക്രട്ടറിയായി ആക്ട് ചെയ്യുന്ന എ വിജയരാഘവന്‍ സഖാവ് എങ്ങനെ റിയാക്ട് ചെയ്യുമെന്ന് നോക്കാം അല്ല, കോമറേഡ്, നിയമപരമായിട്ടാണല്ലോ ലോകായുക്ത പറഞ്ഞത് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ജലീലിന് വണ്ടിക്കൂലി കൊടുത്ത് പറഞ്ഞ് വിടണമെന്ന്. 

നിയമപരമായി പരിശോധിച്ച് രാഷ്ട്രീയമായി തീരുമാനമെടുക്കും എന്നൊക്കെ പറഞ്ഞാല്‍ അതിന്‍റെ അര്‍ഥം രാജിവയ്ക്കില്ല എന്നാണോ? പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ അത് സ്ഥിരമുള്ള ആവശ്യം. ലോകായുക്ത ആവശ്യപ്പെട്ടാല്‍ നിയമപരമായി പരിശോധന. ചുരുക്കത്തില്‍ ജലീല്‍ ആവശ്യപ്പെട്ടാല്‍ അല്ലാതെ പാര്‍ട്ടി ഒന്നും ആവശ്യപ്പെടില്ല എന്ന്. ഏത് വിഷയത്തിലും വാതോരാതെ പ്രതികരിക്കുന്ന വിജയരാഘവന്‍ സഖാവൊക്കെ ഇങ്ങനെ കിടന്ന് വിഷമിക്കുന്ന കാണുമ്പോ നമുക്കാണ് സങ്കടം. ഇതിപ്പോ നിലവിലെ ലോകായുക്തയെ നിയമിച്ചത് പിണറായി സര്‍ക്കാരിന്‍റെ കാലത്തായതിനാല്‍ മുന്‍ സര്‍ക്കാരിന്‍റെ ആള്‍ക്കാരെന്ന് പറയാന്‍ പറ്റില്ല. കേന്ദ്രത്തില്‍ നിന്നുള്ളവര്‍ അല്ലാത്ത കാരണം ബിജെപിയുടെ രാഷ്ട്രീയ വിരോധനം എന്നും ആരോപിക്കാന്‍ പറ്റില്ല. എന്തൊരു കഷ്ടമാണ്.  വിടാം. സംഗതി നിയമപ്രശ്നം ആയതിനാല്‍ പ്രതികരിക്കാന്‍ നല്ലത് ബാരിസ്റ്റര്‍ എ കെ ബാലന്‍ സഖാവാണ്

അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം എന്തായിരിക്കും ആവശ്യപ്പെട്ടിട്ടുണ്ടാവുക? ഉമ്മന്‍ ചാണ്ടി രാജിവക്കേണ്ടതില്ല എന്നാണോ? അങ്ങനെയാണെങ്ങിലല്ലേ ഇപ്പോള്‍ ജലീല്‍ രാജിവയ്ക്കേണ്ട എന്ന് പാര്‍ട്ടിക്ക് പറയാന്‍ കഴിയൂ. അതോ ഉമ്മന്‍ ചാണ്ടി ആണോ റോള്‍ മോഡല്‍? ഒരു നിയമത്തിലും പറയാതിരുന്നിട്ടും, സ്വന്തം ഭാര്യയ്ക്ക് സ്ഥാനാര്‍തിഥ്വം നല്‍കിയാല്‍ ബന്ധുനിയമനമായി തെറ്റിദ്ധരിക്കാനിടയുള്ളതു കൊണ്ട് വേണ്ടെന്ന് വച്ച എകെ ബാലന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട് കോടതി വിധി നോക്കാതെ ഇത്രയും ന്യായം പറഞ്ഞെങ്കില്‍ , അതു കൂടി നോക്കിയാല്‍ എന്തായിരുന്നേനെ. ക്വാളിഫിക്കേഷന്‍ ഉള്ളവരെല്ലാം ജലീലിന്‍റെ ബന്ധുക്കളായി പോകുന്നതില്‍ പാവം ജലീല്‍ എന്തു പിഴച്ചു?

വാങ്ങിയിട്ടില്ല എന്നല്ല, വാങ്ങാന്‍ അവസരം കിട്ടിയില്ല എന്നതല്ലേ സാറേ സത്യം? കണ്ട സ്ഥിതിക്ക് വേറൊരു കാര്യം കൂടെ ചോദിക്കട്ടേ. ഇരട്ട വോട്ട് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ഒരു വെല്ലുവിളി നടത്തിയിട്ട് അതിന് മറുപടി കൊടുക്കണ്ടേ? രണ്ടായാലും നാടിന് ഗുണമുള്ള കാര്യമായിരുന്നു. നല്ല കാര്യങ്ങള്‍ക്കായുള്ള തര്‍ക്കങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനൊന്നും ഇവിടെ ആര്‍ക്കും ഒരു താല്‍പര്യവുമില്ല. ഈ ജലീല്‍ പ്രശ്നത്തിലെ നിയമ പരിശോധന നടത്തുന്ന കൂട്ടത്തില്‍ ലോകായുക്തക്കെതിരെ കേരള പൊലീസിന് കേസെടുക്കാന്‍ പറ്റുമോ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി കസ്റ്റംസ് സംഘം  കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്ന് ഡോളര്‍ വിദേശത്തേക്ക് കടത്തുന്ന പ്രോജക്ടിനെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച നടത്തിയത്. ഈ സംഭവത്തെ വളച്ചൊടിച്ച് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. എന്നാല്‍ വിശദീകരണം തേടല്‍ മാത്രമാണ് നടന്നതെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. സ്പീക്കര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ശരിയാണോ എന്നറിയാന്‍ കൂടിയാണ് കസ്റ്റംസ് വീട്ടിലെത്തിയത്. അങ്ങനെ ഒരു വാര്‍ത്ത ഉണ്ടെന്ന കാര്യം സ്പീക്കര്‍ തന്നെയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കൂടാതെ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തു

ഇല്ലാ. ഇല്ല മരിച്ചിട്ടില്ല. ശ്ര്ീരാമ കൃഷ്ണന്‍ മരിച്ചിട്ടില്ല. ജീവിക്കുന്നു സ്പീക്കര്‍ ഹൗസില്‍ എന്നൊരു മുദ്രാവാക്യം വിളിക്കാന്‍ പറ്റിയ അവസരമാണിത്.  മുഖ്യമന്ത്രിയെപ്പോലെ വടിവാളിന്‍റെ ഇടയില്‍ കൂടിയല്ലെങ്കിലും വാളുവച്ചവരുടെ ഇടയില്‍ കൂടിയൊക്കെ നടന്ന പരിചയം സ്പീക്കര്‍ക്കും ഉണ്ടാകും. ഒരു ഭീരുവായി അദ്ദേഹത്തെ കാണരുത്. ഇതില്‍ മനസിലാകാത്തത് എന്ത് സാഹചര്യത്തിലാണ് സ്പീക്കറെ പോലെ വലിയ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് എന്നാണ് മനസിലായില്ലേ. ആരോ എവിടെയോ ഒരു പോസ്റ്റിട്ടാല്‍, എവിടെയെങ്കിലും എന്തെങ്കിലും ഒരു അഭ്യൂഹം വന്നാല്‍ എത്ര വലിയ പദവിയില്‍ ഇരിക്കുന്നവര്‍ക്കും വന്ന് പ്രതികരിക്കേണ്ടി വരും. അതാണ് ഈ കാലത്തിന്‍റെ ഒരു പ്രത്യേകത. അതിന്‍റെ ഏറ്റവും നല്ല ഒരു ഉദാഹരണത്തെപ്പറ്റി പറയാം. ഇടവേള കഴിഞ്ഞ് ആരോ എവിടെയോ ഒരു പോസ്റ്റിട്ടപ്പോള്‍ സ്പീക്കര്‍ നേരിട്ട് വന്ന് താന്‍ മരിച്ചിട്ടില്ല എന്ന് വിശദീകരിക്കുന്നത് കണ്ടു. ഇപ്പോള്‍ നാട്ടില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ഒരു വൈറല്‍ ഡാന്‍സിന്‍റെ കഥയും അങ്ങനെയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് മിടുമിടുക്കര്‍ പിള്ളേര് ഡാന്‍സ് കളിച്ച വീഡിയോയെപ്പറ്റിയാണ് പറഞ്ഞത്. ഗംഭീരം. അതിഗംഭീരം. അത് കണ്ട് ഏതോ വര്‍ഗീയ മനോവൈകൃതമുള്ള ഒരാള്‍ ഒരു പോസ്റ്റിട്ടു. അതേ മാനസിക നിലയുള്ള കുറച്ചു പേര്‍ പോയി ലൈക്കടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അതങ്ങനെയാണല്ലോ. എന്തിട്ടാലും സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ ആളുണ്ടാവും. ഏതെങ്കിലും ഒരു സംഘടനയോ, അറിയപ്പെടുന്നയാളോ, ഉത്തരവാദിത്തമുള്ള പദവിയിലുള്ള ആളോ ഒന്നുമല്ല അത് ചെയ്തത്. എന്നു വച്ചാല്‍ പ്രത്യാഘ്യാതമുണ്ടാക്കാന്‍ പോന്ന പവറൊന്നും ഡാന്‍സ് വിമര്‍ശനത്തില്‍ ഇല്ലെന്ന്. പക്ഷേ , അതിനോട് പ്രതികരിച്ചവര്‍ ആ വര്‍ഗീയ ചിന്തയെ ലോകത്തെല്ലായിടത്തും എത്തിച്ചു. ആദ്യ പോസ്റ്റിട്ടയാളുടെ രണ്ടാം പോസ്റ്റ് കണ്ടാല്‍ മനസിലാകും തനിക്കും തന്‍റെ ഊളത്തരത്തിനും കൈവന്ന പ്രശസ്തിയില്‍ അയാള്‍ എന്തുമാത്രം സന്തോഷിക്കുന്നു എന്ന്. സൗഹൃദത്തില്‍ പോലും മതം കാണുന്ന ചിന്ത എത്ര ചെറുതായാലും അതിനെതിരെ സമസ്ത ജനങ്ങളും അണിനിരന്ന് എതിര്‍ക്കും എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ ബഹളമൊക്കെ എങ്കില്‍ ഒ കെ. നല്ല കാര്യം. നമുക്കും അതില്‍ അണിനിരക്കാം. ഒരു ട്രെന്‍ഡ് മിസ്സാക്കണ്ട

ഡാന്‍സ് മല്‍സരം, വിഡീയോ നിര്‍മാണം..അങ്ങനെ പല വഴികളിലായി  ഡാന്‍സ് വിവാദം തുടരുകയാണ്. 

ലൗ ജിഹാദ്, ഇസ്ലാമോഫോബിയ തുടങ്ങിയ ആശയങ്ങളെയാണ്  അതിലൂടെ എതിര്‍ക്കുന്നത് എന്നാണ് ഡാന്‍സ് അനുകൂലികള്‍ പറയുന്നത്. വളരെ നല്ലത്. പക്ഷേ, ഈ എതിര്‍പ്പ് എപ്പോഴും കാണണം. അല്ലാതെ പ്രതികരിക്കാന്‍ എളുപ്പമുള്ള സ്ഥലത്ത് മാത്രമായിപ്പോകരുത്. . ലൗ ജിഹാദ് ഒരു വലിയ  പ്രശ്നമാണ് എന്നതാണല്ലോ  മുസ്ലിം ചെറുപ്പക്കാരുമായി  മറ്റു മതത്തിലെ പെണ്‍ കുട്ടികള്‍ സൗഹൃദം സ്ഥാപിക്കുന്നത് കുഴപ്പമായി കാണാന്‍ പ്രേരിപ്പിക്കുന്നത്. അത് ഈ ഡാന്‍സ് കണ്ടപ്പോള്‍ പോസ്റ്റിട്ട ആളിന് ആദ്യം തോന്നിയ കാര്യമല്ലല്ലോ.  കുറച്ച് ദിവസം മുമ്പ് അതായത് ഈ ഇലക്ഷന്‍ കാലത്ത് തന്നെ പലരും ഇക്കാര്യം പറഞ്ഞിരുന്നു. ഊരും പേരും ആര്‍ക്കും അറിയാത്ത ആളുകളുടെ ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ കാര്യമല്ല. എല്ലാവര്‍ക്കും അറിയാവുന്ന വ്യക്തികളുടെ കാര്യമാണ് പറയുന്നത് വെള്ളാപ്പള്ളി ഇത് ഇനിയും പറയും . കാരണം അത് അദ്ദേഹത്തിന്‍റെ നിലപാടും വിശ്വാസവുമാണ്. ആരും പ്രതിഷേധിക്കാനും പ്രതികരിക്കാനും ഡാന്‍സു കളിക്കാനും പാട്ടു പാടാനും ഒന്നും പോകുന്നില്ല. ഇപ്പോ പറഞ്ഞത് കേട്ടിട്ടും ആരും ഒന്നും ചെയ്യാത്ത പോലെ. കാരണം അദ്ദേഹം ഒരു സമുദായ നേതാവാണ് .  കുറേ വോട്ടൊക്കെ മറിക്കാന്‍ പറ്റുമെന്ന് പാര്‍ട്ടികള്‍ കരുതുന്ന ആളാണ്. വെള്ളാപ്പള്ളി തന്നെ പറയുന്നുണ്ടല്ലോ ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ട് എന്ന്. അത് ഇതിലും ശക്തമായിരുന്നു ഇതൊക്കെ പറഞ്ഞ ശേഷമാണ് വെള്ളാപ്പള്ളിയെ നവോത്ഥാന മതില്‍ പണി കമ്മറ്റിയുടെ അധ്യക്ഷനാക്കി പിണറായി സര്‍ക്കാര്‍ ബഹുമാനിച്ചത്. സഭാ നേതാക്കളും സമുദായ നേതാക്കളും വേറെയുമുണ്ട് ധാരാളം. പാര്‍ട്ടിക്കാരും സമുദായ നേതാക്കളും ഘടകക്ഷി നേതാക്കളും വിമര്‍ശിക്കുമ്പോള്‍ ഇല്ലാത്ത പ്രതികരണങ്ങള്‍ അഞ്ജാതരുടെ പോസ്റ്റു കാണുമ്പോള്‍ ഉണ്ടാവുന്നത് വേറെ എന്തോ പ്രശ്നമാണ്. സ്നേഹം ഡാന്‍സിനോടാണോ അതോ ഈ പ്രശ്നത്തിലെ രാഷ്ട്രീയത്തോടാണോ എന്നത് ഒരു കാര്യം തന്നെയാണ്. ഇനി ഡാന്‍സ് കണ്ടു മാത്രമേ കാര്യം പിടി കിട്ടൂ എങ്കില്‍ ഇങ്ങനെയൊന്ന് കണ്ടു നോക്ക്. 

കണ്ണൂരില്‍ ഒരു കൊലപാതകം നടന്നത് അറിഞ്ഞു കാണുമല്ലോ. ഡാന്‍സ് ജിഹാദ് വിവാദങ്ങള്‍ക്കിടയില്‍ വിട്ടുപോയോ എന്ന് അറിയാന്‍ ചോദിച്ചതാണ്. ചിലപ്പോള്‍ ചില ഡാന്‍സുകള്‍ വൈറലാകുന്നത് തന്നെ വേറെ ചില കാര്യങ്ങള്‍ ആളുകള്‍ അറിയാതെയാക്കാന്‍ വേണ്ടിയാകും. അപ്പോ ഇതില്‍ പിന്നെയും ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതായത് , കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്തു. ദുഖകരമായ സംഭവം. അന്യായമായി പ്രതിചേര്‍ത്ത കാരണമാണ് ആ യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ മുഖപത്രം പറയുന്നത്. പ്രതിപക്ഷ നേതാവ് ഇന്ന് സംഭവസ്ഥലത്ത് എത്തി. അതാണ് മറ്റൊരു സംഭവം. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ആദ്യത്തെ സംഭവത്തെക്കുറിച്ച് ആരോ ചോദിച്ചു പ്രതിപക്ഷ നേതാവ്. അല്ലാതാര്? സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ആഴക്കടല്‍ കരാര്‍ ഒപ്പിടിവിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഗൂഢാലോചന നടത്തുന്നതും മിസ്റ്റര്‍ രമേശ് ചെന്നിത്തല ആണല്ലോ. അപ്പോള്‍ പൊലീസിനെക്കൊണ്ട് നിരപരാധികള്‍ക്കെതിരെ കേസെടുപ്പിച്ച് അവരെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കുന്നതും താങ്കള്‍ തന്നെയാണ് ഹേ.

ഇങ്ങനെയൊന്നും പറഞ്ഞാല്‍ രാഷ്ട്രീയമാവില്ല. അതിന് കെ സുധാകരന്‍ ഒക്കെ തന്നെ വേണം അവിടെ ഒരു കൈയടി കേട്ടത് ശ്രദ്ധിച്ചാരുന്നോ..അതാണ് ഡയലോഗ് ശബരിമലയില്‍ പൊലീസ് ചുമതല വല്‍സന്‍ തില്ലങ്കേരിയെ കുറച്ചു നേരം ഏല്‍പ്പിച്ച പോലെ കണ്ണൂരില്‍ രണ്ട് ദിവസം തനിക്ക് ചാര്‍ജ് തന്നു കൂടേ എന്നാണ് സുധാകരന്‍ ചോദിക്കുന്നത്. പൊലീസ് ഉപദേഷ്ടാവ് ശ്രീവാസ്തവയുമായി ആലോചിച്ച് ഒരു തീരുമാനം ഉടന്‍ എടുക്കേണ്ടതാണ് മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കോവിഡ് ബാധിച്ച് ചികില്‍സയിലാണെന്ന് അറിയാമല്ലോ. വേഗം സുഖപ്പെട്ട് വരട്ടേ എന്ന് പ്രാര്‍ഥിക്കാം. പക്ഷേ ഒരു കാര്യം ഓര്‍ക്കാതെ വയ്യ. തിരഞ്ഞെടുപ്പ് വന്നാല്‍ കൊറോണ വൈറസ് ഓടിപ്പോയ്ക്കളയും എന്ന് നാട്ടുകാര്‍ക്ക് തോന്നിയത് ഈ നേതാക്കള്‍ നേതൃത്വം കൊടുത്ത പ്രചാരണ പരിപാടികള്‍ കണ്ടിട്ടാണ്. അവിടെയൊന്നും ഒരു പ്രോട്ടോക്കോളും ആരും കണ്ടില്ല. കോവി‍ഡ് കാലത്ത് എന്നും വൈകിട്ട് ആറുമണിക്ക് വന്നിരുന്ന് കേരളത്തെ ആരോഗ്യ സംരക്ഷണം പഠിപ്പിച്ച മുഖ്യമന്ത്രിയെങ്കിലും അന്ന് പറഞ്ഞതൊക്കെ ഓര്‍ക്കണമായിരുന്നു. ഏതായാലും തങ്ങളൊന്നും നല്ല മാതൃകകളല്ല എന്ന് ഇങ്ങനെ വ്യക്തമാക്കി തന്നതിന് നന്ദിയുണ്ട് ഒപ്പം  വാക്സിന്‍ എടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. ഓഹോ വോട്ടര്‍ പട്ടിക നോക്കിയാണോ വാക്സിന്‍ കൊടുക്കുന്നത്. അപ്പോള്‍ പട്ടികയില്‍ മൂന്നും നാലും അതിലധികവും തവണ പേരുള്ള ആളുകള്‍ വാക്സീന്‍ കുത്തിവയ്ക്കാന്‍ രണ്ടു കൈയും പോയിട്ട് വേറെ കുറേ സ്ഥലങ്ങള്‍ കൂടെ കണ്ടു വയ്ക്കണം എന്നഭ്യര്‍ഥിക്കുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...