കലക്കവെള്ളത്തില്‍ അമേരിക്കന്‍ മീന്‍ പിടിത്തം; മന്ത്രിക്ക് ചെക്ക് വച്ച് ചെന്നിത്തല..!

Thiruvaa-New
SHARE

സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്‍സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം പരിഹരിക്കേണ്ടത് സര്‍ക്കാരാണെന്നും കേരളം ഭരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടേതാണെന്നും സിപിഎം തിരിച്ചറിഞ്ഞ ദിനമാണിത്. അതുകൊണ്ട് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പാര്‍ട്ടി പിണറായിയോട് അപേക്ഷിച്ചു എന്നതാണ് വസ്തുതയെങ്കിലും നേതാക്കള്‍ക്ക് അങ്ങനെ പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഇതുവരെയുള്ള ഉപേക്ഷ ഈ അപേക്ഷയോടെ ഇല്ലാതാകുമെന്ന പ്രതീക്ഷയില്‍ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരുന്നുണ്ട്. കൈയ്യില്‍ ഒരു വലയൊക്കെയുണ്ട്. ജാഥ തീരദേശ ജില്ലയായ കൊല്ലത്താണുള്ളത്. അതുകൊണ്ട്  വലവീശലിനാണ് നീക്കമെന്നുറപ്പ്. ആ വലയില്‍ മീന്‍ കുടുങ്ങുമോ അതോ കാലിയടിക്കുമോ എന്നാണ് അറിയേണ്ടത് ആ കണ്ണട ആരെങ്കിലും ഒന്ന് കൊണ്ടുക്കൊടുക്കണേ. അല്ലെങ്കില്‍ ചിലപ്പോള്‍ ഉന്നം തെറ്റും

പ്രതിപക്ഷ നേതാവിന് കണ്ണട കൊടുക്കാന്‍ ഈ നാട്ടില്‍ ആരുമില്ലേ. അല്ല കണ്ണട വന്നില്ല. ഇനിയും കാക്കേണ്ട എന്നാണോ. എന്നാല്‍ തുടങ്ങാം. യാത്ര ഒക്കെ സുഖമായിരുന്നല്ലോ അല്ലേ. അപ്പോ രാഹുല്‍ ഗാന്ധിക്ക് ഓടിക്കയറാനുള്ള ചായക്കട ഒക്കെ സെറ്റിടുന്ന തിരക്കിലായിരിക്കും തിരുവനന്തപുരം ഡിസിസി. 

അപ്പോ കാര്യത്തിലേക്ക് കടക്കാം. നമ്മള്‍ ഇപ്പോള്‍ കഴിക്കുന്ന മീനുകള്‍ നമ്മുടെ സ്വന്തം കടലിലെ അയലയും മത്തിയുമൊക്കെയാണല്ലോ. തനി നാടന്‍ ഐറ്റംസ്. എന്നാല്‍ ഇനി അങ്ങോട്ട് മീന്‍ വാങ്ങുമ്പോള്‍ മെയ്ഡ് ഇന്‍ അമേരിക്ക എന്ന സ്റ്റിക്കര്‍ അവക്കു മുകളില്‍ കാണാന്‍ സാധ്യതയെന്നാണ് വെളിപ്പെടുത്തല്‍. തീരത്തൂടെ പോകുമ്പോളാണ് രമേശ് ചെന്നിത്തലക്ക് ഈ അഴിമതി മണം കിട്ടിയത്. ഐശ്വര്യ കേരള യാത്രയില്‍ ഇതുവരെ വലവീശിയപ്പോള്‍ തമാശക്കാരാണ് കുടുങ്ങിയതെങ്കില്‍ ഇക്കുറി അഴിമതി ആരോപണമാണ് വലയിലായത്.

വെറും ആരോപണമാണോ?

സര്‍ക്കാരിനെതിരെ ആരോപണങ്ങളുടെ ശരമഴ എയ്തവനാണ് ചെന്നിത്തല. ഒന്നും സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ലെങ്കിലും പല പദ്ധതികളും നിര്‍ത്തിവച്ച് കൂടുതല്‍ കുഴപ്പങ്ങള്‍ നില്‍ക്കണ്ട എന്നു തീരുമാനിച്ചിരുന്നു. സ്പ്രിംഗ്ളറും പമ്പയിലെ മണലൂറ്റുമൊക്കെ രമേശിന്‍റെ കിരീടത്തിലെ പൊന്‍ തൂവലാണ്. അതിന്‍റെ കൂടെ ചേര്‍ക്കുന്നതിനാണ് ഈ അമേരിക്കന്‍ മീന്‍പിടുത്ത ആരോപണം നിലമറിഞ്ഞാണ് രമേശ് വിത്തെറിഞ്ഞത്. വകുപ്പുമന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ തട്ടകത്തില്‍ ചെന്നാണ് അവര്‍ക്കിട്ട് ചെക് വച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ സ്ഥിരം ഇടത് സര്‍ക്കാര്‍ രീതിയില്‍ മെഴ്സിക്കുട്ടിയമ്മ തള്ളി. നാളെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് രമേശും പ്രഖ്യാപിച്ചു. എന്തായാലും ഐശ്വര്യ കേറള യാത്രകൊണ്ട് കേരളത്തിന് വലിയ ഗുണമുണ്ടായില്ലെങ്കിലും രമേശിന് ഐശ്വര്യം മാത്രമാണ് സമ്മാനിക്കുന്നത്.

അമേരിക്കന്‍ കമ്പനി എന്നല്ല വൈറ്റ് ഹൗസ് പോലും രഹസ്യമായെഴുതുന്ന കത്തുകള്‍ ചോര്‍ത്താന്‍  സിഐഎയില്‍ വരെ രമേശ്ജിക്ക് ചാരന്മാരുണ്ട്. അവര്‍ തപ്പിയെടുത്തു കൊടുത്ത കൂടുതല്‍ രേഖകള്‍ നാളെ പുറത്തുവരും. അങ്ങനിപ്പോ ആരും അമേരിക്കന്‍ മീന്‍ കഴിക്കണ്ട ചെന്നിത്തല കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് എന്നാണ് ഫിഷറീസ് മന്ത്രി പറയുന്നത്. മീന്‍ പിടിക്കുകയല്ല. മീന്‍ പിടിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുകയാണെന്ന് മന്ത്രി സമ്മതിക്കുന്നില്ല. കടല്‍ വെള്ളമാണെങ്കിലും കലക്ക വെള്ളമാണെങ്കിലും അവിടെ നമ്മള്‍ പിടിക്കും മീന്‍. ഒരു കുത്തകകളുടെയും ആവശ്യമില്ല

ട്രോളര്‍ നിര്‍മാണ പദ്ധതിയാണ് വിഷയം. അവസാനം അത് ട്രോള്‍ നിര്‍മാണ പദ്ധതിയാകാനാണ് ചാന്‍സ്.  അപ്പോ നിന്ന് ചീയാന്‍ ഇല്ല.  ഒരു ഇടവേള.

മാന്യമായ ചില കാര്യങ്ങളാണ് ഇനി പറയുന്നത്. തികച്ചും മാന്യത തുളുമ്പുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പുള്ളിയുടെ നാട്ടുകാരനും കോണ്‍ഗ്രസ് നേതാവും എംപിയും ഒക്കെയായ കെ സുധാകരന്‍ ചെത്തുകാരന്‍റെ മകന്‍ എന്നു വിളിച്ചിരുന്നു. ആ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയുകയും അതോടെ എല്ലാം ഒന്ന് ഒതുങ്ങുകയും ചെയ്തതാണ്. എന്നാല്‍ അത് വീണ്ടും കുത്തിപ്പൊക്കാതെ ചിലര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. ഇക്കാര്യത്തില്‍ കെ സുധാകരനും തെല്ലും മോശമല്ലാത്തതുകൊണ്ട് കുഴപ്പമില്ല. മുഖ്യനെ വ്യക്തിപരമായി ആക്രമിച്ച സുധാകരന്‍ പേപ്പട്ടിയെപ്പോലെയാണെന്ന് മറ്റൊരു എംപിയായ കെകെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ആ പോസ്റ്റിനുള്ള കമന്‍റ് ഫേസ്ബുക്കിലല്ല സുധാകരന്‍ നല്‍കിയത്.

ഇനിയങ്ങോട്ടുള്ളതു കേട്ടാല്‍ ശരിക്കും നമുക്കാണ് ഭ്രാന്താകുക. പറഞ്ഞ് കോംപ്ലിമെന്‍സാക്കിയ എല്ലാം വീണ്ടും ചാടിവന്നു. മറന്നു തുടങ്ങിയതെല്ലാം വീണ്ടും അന്തരീക്ഷത്തില്‍. കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞതുപോലെ എന്ന പ്രയോഗത്തെ കെ സുധാകരനെ ചൊറിഞ്ഞതുപോലെ എന്ന് തിരുത്താവുന്നതാണ് ഇനി സുധാകരന്‍ പറയും. പുള്ളിയുടെ പോളിസി.  ഈ പോളിസി സൂക്ഷഇക്കുന്ന സുധാകരനോട് ഏറ്റുമുട്ടാന്‍ ഇറങ്ങുന്നവര്‍ ഒന്നോ രണ്ടോ എല്‍ഐസി പോളിസി എടുക്കുന്നത് നന്നായിരിക്കും

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...