ഡല്‍ഹിയില്‍ പോയി പണി കിട്ടിയവര്‍; ‘ബുദ്ധിപര’മായ നീക്കങ്ങള്‍..!

thiruva
SHARE

തുടര്‍ച്ചയായ ബുദ്ധിപരമായ നീക്കങ്ങളിലൂടെ കേരളത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും തങ്ങളിലേക്ക് ആകര്‍ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കുറേകാലമായി പിണറായുടെ വീരസാഹസ കൃത്യങ്ങള്‍ കണ്ട കേരള ജനതയ്ക്ക് വലിയൊരു ആശ്വാസമാണുണ്ടായിരിക്കുന്നത്. പുതിയൊരു സമിതിയുണ്ടാക്കി അതിലൊരു തസ്തികയുമുണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. ഇനിയെന്തും സംഭവിക്കാം. കേരള രാഷ്ട്രീയത്തിലും ഈ പരിപാടിയിലും. 

രാജ്യത്തെ പ്രശ്നങ്ങളിലെന്ന പോലെ കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിലും ഇടപെടാതെ ഇരിക്കുകയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ലോക്കല്‍ ഇലക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതും സീന്‍ മാറി. കേരളത്തിന്‍റെ കാര്യങ്ങളില്‍ തീരുമാനമറിയാന്‍ ഇവിടത്തെ നേതാക്കള്‍ അവിടെയെത്തി. സത്യത്തില്‍ ഈ ഹൈക്കമാന്‍ഡ് എന്നൊക്കെ പറയുന്നത് ഇപ്പോള്‍ ഒരു കേരള കമാന്‍ഡ് പോലെയാണ്. രാഹുല്‍ കേരളത്തിലെ എംപി. പിന്നെ ആന്‍റണി, കെസി വേണുഗോപാല്‍ തുടങ്ങിയ ടീമുകള്‍. ഗള്‍ഫില്‍ പോയി മലയാളിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന പോലെയാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം അറിയാന്‍ നേതാക്കള്‍ അങ്ങോട്ടു പോകുന്നത്. തീരുമാനം വന്നപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കാണ് പണി കിട്ടിയത്. മുന്നണിയെ നയിക്കാനുള്ള പണി കിട്ടും എന്നു കരുതി പോയ പോക്കാണ്. 

കാണാം തിരുവാ എതിർവാ:

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...