ആരോപണ മുനയില്‍ ക്യാപ്‍റ്റന്മാര്‍; ഡബിള്‍ ട്രാപ്പില്‍ പെട്ട് സിപിഎം

hiruva
SHARE

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് ഇന്ന് അവസാനിച്ചു. 26 മണിക്കൂര്‍ സമയമെടുത്തു പരിശോധിക്കാന്‍. ഒരു വീട്ടിലെ സാധനം മുഴുവന്‍ പെറുക്കി വേറൊരു വീട്ടിലേക്ക് മാറ്റാന്‍ അഞ്ചോ ആറോ മണിക്കൂര്‍ മതി. അപ്പോഴാണ് ഈ വീട് പരിശോധിക്കാന്‍ 26 മണിക്കൂര്‍. ഇനി ആ വീട്ടില്‍  ഇഡി ചെന്ന സമയത്ത് കറന്‍റോ മറ്റോ കട്ടായിരുന്നോ എന്നറിയില്ല. ഇരുട്ടത്ത് സാധനങ്ങളൊക്കെ തപ്പി കണ്ടു പിടിക്കാന്‍ സമയമെടുക്കുമല്ലോ.  ഇന്ന് നമുക്കുള്ള സമയത്തില്‍ കൂടുതല്‍ പങ്കും കൊടിയേരിയുടെ വീടിനും വീട്ടുകാര്‍ക്കും ഉള്ളതാണ്. സ്വാഗതം

ഇന്നലെ അതായത് ബുധനാഴ്ച രാവിലെ 9.30 നാണ് റെയിഡിനെന്നും പറഞ്ഞ് ഇ ഡിക്കാര്‍ അങ്ങോട്ട് ഇടിച്ചു കയറിയത്. ഇന്നായിരുന്നു പടിയിറക്കം. ആഭ്യന്തര മന്ത്രിയൊക്കെ ആയിരുന്ന ആളാണല്ലോ കോടിയേരി. സല്യൂട്ട് ചെയ്യുന്ന പൊലീസുകാരെയാണ് ആ വീട്ടുകാര്‍ക്ക് കണ്ടു പരിചയം. ഇതിപ്പോ ഇ ഡി ഒരു കൂട്ടിന് അവരുടെ ഏതോ പൊലീസിനെയും ഒക്കെ കൊണ്ടാണ് വന്നത്. ബിനീഷ് കോടിയേരിക്ക് പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലെന്ന് പറഞ്ഞിരുന്ന സിപിഎം ഇന്ന് ഏതായാലും വീട്ടിലെ റെയ്ഡ് രാഷ്ട്രീയക്കളിയാണെന്ന് തിരിച്ചറിഞ്ഞ് സിപിഎം ഇഡിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്

ഒരു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കുടുംബക്കാരുടെ ഒപ്പിനൊക്കെ വിലയുള്ള നാടാണിതെന്ന് ഇഡിയിലെ സാറുമാര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു.  റെയിഡിന്‍റെ മറവില്‍ മറ്റ് ചില ദുഷ്പ്രവൃത്തികളും ഉണ്ടായതായി പരാതി കിട്ടിയിട്ടുണ്ട്. 

ഇഡിക്ക് ഇഷ്ടം ഇഡ്ഡലിയും ഇഞ്ചിക്കറിയും എന്ന പ്രാസം വച്ച് ഒരു വാര്‍ത്ത കൊടുക്കാന്‍ സ്കോപ്പുണ്ട്. എന്നാലും ഈ ഇഡിക്കാര്‍ എന്താണിങ്ങനെ ഏജന്‍സിയുടെ വില കളയാന്‍ വേണ്ടി തീറ്റയും കുടിയുമായി നടക്കുന്നത്. അടുക്കള പരിശോധിക്കാനാണോ ഇവരീ ബഹളമൊക്കെയുണ്ടാക്കി വന്നതെന്നാണ് മനസിലാകാത്തത്. ഇനി ഹോട്ടലെന്നു കരുതി ബിനീഷ് കോടതിയുടെ വീട്ടില്‍ കയറിയതോ. അതുമറിയില്ല. പാചകക്കുറിപ്പുകള്‍ വല്ലതും തപ്പിയെടുക്കാനാണോ എന്നറിയില്ല ഈ അമ്മയുടെ ഫോണ്‍  എന്‍ഫോഴ്സുമെന്‍റുകാര്‍ കൊണ്ടു പോയിട്ടുണ്ട്.  പാര്‍ട്ടി ഇഡിക്കെതിരെ രാഷ്ട്രീയ നിലപാടെടുത്തെങ്കിലും മുഖ്യമന്ത്രി ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...