പിണറായിയുടെ വിജിലന്‍സും മോദിയുടെ സിബിഐയും; ആരാകും ഫിനിഷിങ് പോയിന്‍റില്‍ എത്തുക?

thiruva
SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിജിലന്‍സും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിബിഐയും കേരളത്തില്‍ ഒരു ഓട്ടമല്‍സരത്തിലാണ്. ലൈഫ്മിഷന്‍ അന്വേഷണത്തില്‍ ഇവരരില്‍ ആരാകും വഴിയിലിറങ്ങുക ആരാകും ഫിനിഷിങ് പോയിന്‍റില്‍ എത്തുക എന്നൊക്കെയുള്ള സംസാരങ്ങള്‍ക്കിടയില്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

പണ്ട് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മോദി സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിക്കുമായിരുന്നു. ഒരു ദിവസം നോക്കിയപ്പോള്‍ അതാ വാതില്‍ക്കല്‍ നില്‍ക്കുന്നു എണ്ണംപറഞ്ഞ കരിമ്പൂച്ചകള്‍. കേന്ദ്രം പറഞ്ഞുവിട്ടതാണ്. നടേശേട്ടനെ സംരക്ഷിക്കാന്‍. അതോടെ ഡല്‍ഹിക്കു നോക്കി ചീത്ത വിളിക്കുന്ന കലാപരിപാടി അല്‍പ്പം ഒന്ന് കുറഞ്ഞു. ഇപ്പോള്‍ ഇത് പറഞ്ഞത് ഇമ്മാതിരി ഒരു നീക്കം തന്‍റെ നേര്‍ക്കും നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞതോടെയാണ്. സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സര്‍ക്കാരിനെതിരെ ആരോപണശരങ്ങളയച്ച് നില്‍ക്കുകയാണ് സുരേന്ദ്രന്‍. അപ്പോളാണ് സംസ്ഥാന ഇന്‍റലിജന്‍സ് കണ്ടെത്തിയത്. സുരേന്ദ്രന് ശത്രുക്കളുണ്ട്. സുരക്ഷ അനിവാര്യം. രഹസ്യാന്വേഷണവിഭായം ഉദ്ദേശിച്ച ആ ശത്രു ആരാണെന്നറിയാന്‍ കഴിഞ്ഞ ദിവസങ്ങളിലെ ആറുമണി വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ടാല്‍ മതി. 

കണ്ടോ നമ്മുടെ ഇന്‍റലിജന്‍സിന്‍റെ കാര്യപ്രാപ്തി. ബിജെപി സംസ്ഥാന അധ്യക്ഷനു നേരെ ആക്രമണസാധ്യത എന്ന കാര്യം അവര്‍ കിറുകൃത്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിന്‍റെ ആ മഹാമനസ്കതക്കുമുന്നില്‍ സുരേന്ദ്രന്‍ മുഖം തിരിച്ചു. ശഹരിമല സമരത്തെ തുടര്‍ന്ന് കുറച്ചധികം നാള്‍ പൊലീസ് സുരക്ഷ അനുഭവിക്കേണ്ടിവന്ന അനുഭവം സുരേന്ദ്രനുണ്ട്. അന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള കോടതികളില്‍ സുരേന്ദ്രനുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങിയിരുന്നു. ആ മധുരകരമായ ഓര്‍മ തികട്ടിവരാതിരിക്കാനായിരിക്കും ചിലപ്പോള്‍ സുരേന്ദ്രന്‍ ശ്രമിച്ചത്. ശത്രുക്കളെ നിരീക്ഷിക്കുന്ന മോദി സര്‍ക്കാരിന്‍റെ കേരള വേര്‍ഷനാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. പണ്ടേ ഇതൊക്കെ കണ്ടുവളര്‍ന്ന സുരേന്ദ്രന്‍ കുഴിയില്‍ വീണില്ല

വീട്ടില്‍ ആരെങ്കിലും വന്നാല്‍ ഇരിക്കാന്‍ കസേരകൊടുക്കും. അതാണ് നമ്മുടെ സംസ്കാരം. എന്നാല്‍ ഒരു വരവ് വന്നപ്പോള്‍ സപ്രമഞ്ചവും പിന്നീട് സിംഹാസനവും കിട്ടിയ ഒരാള്‍ കേരളത്തിലുണ്ട്. ദേശീയ മുസ്ലീം എപി അബ്ദുല്ലക്കുട്ടി. കേരളത്തിലെ എല്ലാ മുന്നണികളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരിഗണന കുട്ടിക്ക് മറ്റാരും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം പുത്തന്‍ സിഹാസനം നല്‍കിയ ബിജെപി അബ്ദുല്ലക്കുട്ടിയെ ശരിക്കും ദേശീയ മുസ്ലീമാക്കി. ധ്വജപ്രണാമൊക്കെ നടത്തി നില്‍ക്കുന്ന അബ്ദുല്ല കുട്ടിയുടെ കളറുപടം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയാരുന്നു. അന്നേ ഓര്‍ത്തതാണ് പുത്തന്‍ തൊപ്പിയൊക്കെ തേടിവരുമെന്ന്. പാര്‍ട്ടിക്കു വേണ്ടി ഓടിനടന്ന താമര മൊട്ടുകള്‍ ക്ഷമിക്കണം. വെറുതെയല്ലല്ലോ  അല്‍ഭുതക്കുട്ടി എന്ന പേര് കക്ഷിക്ക് പണ്ടേ കൈവന്നത്.

മിസോറാമില്‍ നിന്ന് എത്തിയതില്‍ പിന്നെ കുമ്മനം രാജശേഖരന് കാര്യമായ പണിയൊന്നുമില്ല. പാര്‍ട്ടി പുനസംഘടനയായിരുന്നു പ്രതീക്ഷ. അതില്‍ തേച്ചു. കേന്ദ്രമന്ത്രസഭാ പുനസംഘടനയാണ് ഇനി ശേഷിക്കുന്ന പ്രതീക്ഷ. കേരളത്തില്‍ പാര്‍ട്ടിയിലെ വിവിഐപിയാണ്. വെറുതെ കരിച്ചുകളയതുത്.

അബ്ദുല്ലക്കുട്ടിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ടിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി വന്ന് ഒരു ചെറിയ വിലയിരുത്തല്‍ നടത്തുന്നതായിരിക്കും. വൈസ്പ്രസിഡന്‍റ് കുട്ടിയുടെ തന്ത്രങ്ങള്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതേയുള്ളൂ. അപ്പോ ചെറിയൊരു ഇടവേള

സര്‍ക്കാരിനെ രാജിവയ്പ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതാണ് കോണ്‍ഗ്രസ്. പിണറായി രാജി വെച്ചില്ല എന്നുമാത്രമല്ല പാര്‍ട്ടിയിലെ അംഗങ്ങള്‍ ഉള്ള സ്ഥാനങ്ങള്‍ രാജിവച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. ഒരേസമയം സ്വന്തം പാര്‍ട്ടിക്കെതിരെയും എതിര്‍പ്പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെയും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കല്ലാതെ ആര്‍ക്കു പറ്റും. ഉമ്മന്‍ ചാണ്ടിയുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രമായിരുന്ന ബെന്നി ബെഹ്നാനെ ഐഗ്രൂപ്പുകാര്‍ അങ്ങ് പൊക്കി. സാക്ഷാല്‍ ലയണല്‍ മെസി വരെ ക്ലബ് മാറാന്‍ കൊതിക്കുന്ന ഇക്കാലത്ത് ഇതിലൊന്നും വലിയ കാര്യമില്ലെന്നേ. എ ഗ്രൂപ്പുകാരനായിരുന്ന ബെന്നി ഐ ഗ്രൂപ്പില്‍ ഒന്നു ചാരിയതിന്‍റെ പേരില്‍ യുഡിഎഫ് കണ്‍വാനര്‍ സ്ഥാനം അങ്ങ് പോയി. ഇതൊക്കെ കാണുനവര്‍ക്ക് പറയാനുള്ളതും ആ ഗ്രൂപ്പുകളുടെ പേര് തന്നെ. ഐഎ.

പ്രതിപക്ഷ നേതാവുമായി കണ്‍വീനര്‍ അങ്ങ് ഒട്ടി. ഇടക്കാല പ്രസിഡന്‍റിന്‍റെ ഉടുപ്പൊക്കെയിട്ട് നൈറ്റ് വാച്ച്മാനായി ജീവിച്ച് പാര്‍ട്ടിയെ സേവിച്ച എംഎം ഹസന് ഇപ്പോ കാര്യമായ പണിയുമില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ഉമ്മന്‍ ഗ്രൂപ്പിന്‍റെ ശ്രമം. ചെന്നിത്തലക്കാകടെട എ ഗ്രൂപ്പിന്‍റെ തല തനിക്കൊപ്പം വന്നതിന്‍റെ സന്തോഷം. സര്‍ക്കാരിനെതിരെ സമരം ചെയ്തിട്ട് വലിയ കാര്യമില്ല. പിണറായി രാജിവയ്ക്കാന്ഡ പോകുന്നില്ല. രാജിയാണ് കോണ്‍ഗ്രസിന്‍റെ കടുത്ത ആവശ്യം താനും. എന്നാ പിന്നെ പാര്‍ട്ടിയിലെങ്കിലും അത് കണ്ട് നിര്‍വൃതിയടയാം. 

കെ മുരളീധരന് പണ്ടേ ടെലിവിഷന്‍ ഒരു വീക്നസാണ്. പണ്ട് കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ ടിവിയായിരുന്നു ചിഹ്നം. അന്ന് ആ ടിവി മുരളിയെ രക്ഷിച്ചില്ല. എന്നിട്ടും ടിവി കാണുന്നത് കുറക്കാന്‍ തയാറായതുമില്ല. ഇപ്പോളാണ് ഇങ്ങനെ ടിവി കാണുന്നതിന്‍റെ ഗുണം മുരളിക്ക് മനസിലായത്. കെപിസിസിയിലെ ഹാജര്‍ ബുക്ക് പ്രകാരം മുരളിക്ക് പ്രചാരണ വിഭാഗത്തിന്‍റെ ചുമതലയാണ്. എന്നാല്‍ കാര്യമായി ഒന്നും പ്രചരിപ്പിക്കേണ്ടിവന്നിട്ടുമില്ല. ടിവെ വയ്ക്കുമ്പോളാണ് പ്രചരിപ്പിക്കേണ്ട വിഷയങ്ങള്‍ മുരളി അറിയുന്നതുതന്നെ. അപ്പോ പിന്നെ ചുമരെഴുതാനും പോസ്റ്റര്‍ പതിക്കാനുമുള്ള പണി ഉപേക്ഷിക്കുന്നതാണ നല്ലത്. പ്രത്യേകിച്ച് ഈ നവമാധ്യമ കാലത്ത്. 

കെജി ജോര്‍ജിന്‍റെ പഴയ പഞ്ചവടിപ്പാലം സിനിമയുടെ വാര്‍ഷികദിനത്തില്‍ ഇബ്രാഹിം കുഞ്ഞിന്‍റഎ പുതിയ പാലാരിവട്ടം പഞ്ചവടിപ്പാലം പൊളിച്ചു തുടങ്ങി. ഹോമവും പൂജയുമൊക്കെയായാണ് ഇടതുസര്‍ക്കാര്‍ പൊലം പൊളിക്കല്‍ തുടങ്ങിയത്. . ഇതിപ്പോ പൊളിക്കുന്നതിന്‍റെ പൂജയാണോ പുതിയത് പണിയുന്നതിന്‍റെ പൂജയാണോ എന്ന് വ്യക്തമല്ല. കാര്യമായി സിമന്‍റ് ചേര്‍ക്കാത്തതിനാല്‍  പണിക്കാര്‍ക്ക് അധികം മിനക്കെടേണ്ടിവരില്ല. ഒന്നും ശാശ്വതമല്ല എന്ന് അയവിറക്കാനാണ് പാലത്തിന്‍റെ പണിക്കാരന്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനിഷ്ടം.  പിണറായി മുഖ്യന്‍റെ കാലത്ത് ജി സുധാകരന്‍റെ കീഴിലുള്ള പാലത്തില്‍ വിളക്കും പൂജയും കാണാന്‍ മലയാളിക്ക് ഭാഗ്യമുണ്ടായി എന്നതും പാലാരിവട്ടം പാലത്തിന്‍റെ നേട്ടങ്ങളില്‍ പെടുത്താം

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...