രാഷ്ട്രീയ ‘ഓസ്കറിൽ’ തിളങ്ങി നേതാക്കൾ

oscar
SHARE

ഇന്ന് സിനിമയുടെ ദിവസമാണ് . ഓസ്കര്‍ ഒക്കെ പ്രഖ്യാപിച്ച ദിവസം. അതുകൊണ്ട് തിരുവാ എതിര്‍വായിലും സിനിമയാണ്. ഹോളിവുഡിലെ സിനിമാക്കാര്‍ക്ക് മാത്രം പോരല്ലോ. നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും വേണം ഓസ്കര്‍. വേറെ ആരും കൊടുക്കാത്തതുകൊണ്ട് ആ മഹാ പ്രതിഭകള്‍ക്കായി ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ് ചില രാഷ്ട്രീയ ഓസ്കറുകള്‍. ഏവര്‍ക്കും സ്വാഗതം

ആരാണ് നമ്മുടെ രാഷ്ട്രീയ രംഗത്തെ മികച്ച നടന്‍. പെട്ടെന്നൊന്നും കണ്ടെത്താനാവാത്ത വിധം ഒന്നിനൊന്ന് മികച്ച അഭിനേതാക്കളാണ് ചുറ്റും. എങ്കിലും നോമിനേഷന്‍ േനടിയത് ഈ മൂന്നു പേരാണ്

കടുത്ത മല്‍സരമൊന്നും ഈ കാറ്റഗറിയില്‍ ഉണ്ടായില്ല എന്നതാണ് വാസ്തവം. ഏവരും പ്രതീക്ഷിച്ച പോലെ മികച്ച നടനുള്ള അവാര്‍ഡ് നരേന്ദ്ര മോദിക്ക് തന്നെ

ദേശവാസി ഒരു ദരിദ്രവാസി സിനിമയിലെ ലഭ്യമായ ഏറ്റവും ഒടുവിലത്തെ രംഗം ഡല്‍ഹി തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോളുകള്‍ പുറത്തു വരുന്നതാണ്. സ്വന്തം ചെയ്തികളുടെ ഫലമാണ് കിട്ടുന്നത് എന്ന് അറിയാമെങ്കിലും ആ രംഗത്ത് ഈ നടന്‍ കാഴ്ചവച്ച പ്രകടനം കിടിലോല്‍ക്കിടിലം ആയിരുന്നു

ഡല്‍ഹിയിലെ കഥ വിശദമായി നാളെ പറയാം. പറയാന്‍ കുറേയുള്ള തിരഞ്ഞെടുപ്പാണത്. നമുക്ക് രാഷ്ട്രീയ ഓസ്കറുകളിലേക്ക് വന്നാല്‍, 

അവാര്‍ഡ് കിട്ടാതെ വന്നെങ്കിലും പിണറായി വിജയന്‍ തന്‍റെ പ്രകടനത്തിന് ബ്രേക്ക് കൊടുത്തിട്ടില്ല. പാര സൈറ്റ് എന്ന ചിത്രത്തിലൂടെ അദ്ദേഹം മികച്ച സിനിമക്കുള്ള പുരസ്കാരം നേടുകയാണ് ഇവിടെ.  ഈ സിനിമയുടെ പേരു തന്നെ വിവാദമായതാണ്. കൂടുതല്‍ അധ്യാപകരെ തോന്നും പോലെ നിയമിക്കുന്ന ചില സ്വകാര്യ സ്കൂളുകളുണ്ട്. അങ്ങനെ സര്‍ക്കാരിന്‍റെ പണം വാങ്ങി ഇത്തിക്കണ്ണികളായി കഴിയുന്ന മാനേജ്മെന്‍റുകളെ ഉദ്ദേശിച്ചാണ് പാരസൈറ്റ് എന്ന് പേരിട്ടത് എന്ന് ഒരു ഭാഗം. അതല്ല, . എയ്ഡഡ് സ്കൂള്‍ക്ക് പാര വക്കുന്ന ആളായാണ് ഇതില്‍ പിണറായി 

വിജയന്‍ എത്തുന്നത്. സ്കൂളിന്‍റെ സൈറ്റില്‍ പാരവക്കുന്ന ആള്‍ എന്ന അര്‍ഥത്തിലാണ് പാര സൈറ്റ് എന്ന പേരു തന്നെ വന്നത് എന്ന് മറ്റൊരു ഭാഗം. നിങ്ങള്‍ക്ക് ഇതില്‍ ഏത് ഭാഗവും സ്വീകരിക്കാം

അവിടങ്ങളില്‍ ജോലി കിട്ടാനായി ആളുകള്‍ മാനേജ്മെന്‍റുകള്‍ക്കു നല്‍കിയ സംഭാവനയും ചെറുതായിരുന്നില്ല. അത് മജീദും മനസിലാക്കണം

ഈ പടത്തിലെ പഞ്ച് ഡയലോഗുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളു. സര്‍ക്കാര്‍ ഇങ്ങനെ സ്വകാര്യ സ്കൂളുകളിലെ ഇത്തിക്കണ്ണികളെ പിടികൂടാന്‍ ഇറങ്ങുമ്പോള്‍ വിരട്ടാന്‍ വരുന്നവര്‍ക്കുള്ളതാണ് ആ ഡയലോഗുകള്‍

ഇനി സംഗീത രംഗത്തു നിന്നുള്ള ഓസ്കറിന്‍റെ സമയമാണ്. കേരളം മുഴുവന്‍ സംഗീതഞ്ജന്‍മാരായ രാഷ്ട്രീയക്കാരായതിനാല്‍ നോമിനേഷനിലും ഉണ്ട് ധാരാളം

പക്ഷേ സമ്മാനം പോകുന്നത് പതിറ്റാണ്ടുകളായി കേരളത്തെ സംഗീതത്തില്‍ മുക്കി കൊന്നു കൊണ്ടിരിക്കുന്ന സാക്ഷാല്‍ പി ജെ ജോസഫിനാണ്

പിജെ ജോസഫിന്‍റെ പാര്‍ട്ടിയാണ് ഇത്തവണ രാഷ്ട്രീയ ഓസ്കാര്‍ ചടങ്ങിലെ സാംസ്കാരിക പരിപാടികളുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഓസ്കര്‍ അവാര്‍‍ഡ് പോലത്തെ അവാര്‍ഡ് നിശകളില്‍ കാണുന്ന കലാപരിപാടികള്‍ ഉണ്ടല്ലോ. ഒന്നുരണ്ട് അവാര്‍ഡ് പ്രഖ്യാപിച്ച് കഴിയുമ്പോള്‍ പ്രഖ്യാപിക്കുന്നവരുടെ ക്ഷീണം മാറ്റാനായി ചില നൃത്ത നൃത്യങ്ങള്‍. കേരള കോണ്‍ഗ്രസുകാരുടെ ഏത് പ്രോഗ്രാമിനു പോയാലും കിട്ടും അങ്ങനെ കുറച്ച് ദൃശ്യങ്ങള്‍

ഭരണം ഇല്ലെങ്കില്‍ എന്ത് കേരള കോണ്‍ഗ്രസുകാരെപ്പോലെ സന്തോഷമുള്ള ആരെയും കാണാന്‍ കിട്ടില്ല. കണ്ടില്ലേ . വിപ്ളവ പാര്‍ട്ടിയൊന്നും അല്ലാത്ത കാരണം പാടാന്‍ നാടക ഗാനങ്ങള്‍ ഒന്നും ഇല്ല. അതുകൊണ്ട് ആളെ വച്ച് പാടിച്ച് അവര്‍ രംഗം ഉഷാറാക്കും. അതോടെ പ്രവര്‍ത്തകര്‍ മതിമറക്കും. അണികളും നേതാക്കളും ഒന്നാകുന്ന അത്തരം മുഹൂര്‍ത്തങ്ങളില്‍ അണികള്‍ വേദിയിലും നേതാക്കള്‍ സദസ്സിലും എത്തും. പിന്നെ സംഘാടകര്‍ക്ക് അനൗണ്‍സ്്മെന്‍റ് വരെ നടത്തേണ്ടി വരും

ജോക്കര്‍ ആണ് ഇത്തവണ രാഷ്ട്രീയ ഓസ്കറിലും തിളങ്ങിയത്.ജോക്കറിന്‍റെ പ്രകടനത്തിന് അപ്പീലില്ല. മികച്ച കൊമേഡിയന്‍ മറ്റാരുമല്ല അബ്ദുല്ലകുട്ടി. ചിത്രം ജോക്കര്‍.

എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ എന്നിങ്ങനെ എല്ലാ ബാനറുകളിലെ ചിത്രങ്ങളിലും കൊമേഡിയനായി തിളങ്ങിയിട്ടുള്ള നടന്‍. എന്തുകൊണ്ട് കുട്ടി ഒരു ജോക്കറായി എന്ന് ചിത്രത്തിലെ ചില ഭാഗങ്ങള്‍ കേട്ടാല്‍ മനസിലാകും

കേട്ടല്ലോ. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച് സംസ്ഥാനത്ത് ഭരണത്തില്‍ വരുമെന്ന് അവരുടെ സകല നേതാക്കളും പറഞ്ഞു നടക്കുന്ന സമയത്ത് , പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് പറയുകയാണ് ജയിക്കാനുള്ള പാങ് തങ്ങള്‍ക്കില്ലെന്ന്. ഇതിനെ നിഷ്കളങ്കത എന്നു പറയണോ അതോ ജോക്കര്‍ സ്റ്റൈല്‍ എന്നു പറയണോ? ജയിക്കാനാകില്ലെങ്കില്‍ പിന്നെ എന്തിനാണ് തിര‍ഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നത് എന്നു കൂടി നേതാവ് വ്യക്തമാക്കേണ്ടതാണ്

വിവാദമായ പൗരത്വ ഭേദഗതി ബില്‍ സുപ്രീംകോടതിയില്‍ എത്തിയല്ലോ. കോടതി നിയമം സ്റ്റേ ചെയ്തില്ലെന്നും കേസെടുക്കാന്‍ മാറ്റി വച്ചു എന്നുമാണ് നമ്മളെല്ലാം കേട്ടത്. പക്ഷേ കേസ് അവസാനിച്ച് കോടതി വിധിയും പറഞ്ഞതായാണ് ജോക്കര്‍ സിനിമയിലെ ഡയലോഗില്‍ പറയുന്നത്

നരേന്ദ്ര മോദിയുടെ ഭരണത്തില്‍  സാമ്പത്തിക പുരോഗതി ഉണ്ടെന്ന് കണ്ടെത്തിയും കുട്ടിയാണ്

അങ്ങനെയെങ്കില്‍ പിന്നെ ഇവിടെ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പറയുന്നതോ? സാമ്പത്തിക രംഗം അത്ര വെടിപ്പല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചതുമാണല്ലോ. എന്താണ് അതിന്‍റെ കാരണം

ആളുകള്‍ മൊബൈലില്‍ നോക്കിയിരിക്കുന്ന കൊണ്ടാണ് സാമ്പത്തിക മാന്ദ്യം എന്ന് പറയുന്നതായിരുന്നു ഇതിലും നല്ലത്. അബ്ദുല്ലക്കുട്ടിക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന ഒറ്റകാര്യമേയുള്ളു. വൃത്തികേട് പറയുക

ഇത്തരം മികച്ച കോമഡികള്‍ കൊണ്ട് രാഷ്ട്രീയ രംഗത്തെ ഇനിയും സമ്പന്നമാക്കുക. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍

മികച്ച കുടുംബ ചിത്രത്തിന്‍റെ അവാര്‍ഡും കൂടി പറഞ്ഞേക്കാം. മികച്ച കുടുംബ ചിത്രം ഒരു വിവാഹ മോചനത്തെക്കുറിച്ചുള്ളതാണ്. ദ മാരിജ് സ്റ്റോറി. കേരള കോണ്‍ഗ്രസിനുള്ളിലെ ജോസ് കെ മാണി ഗ്രൂപ്പും , പിജെ ജോസഫ് ഗ്രൂപ്പും തമ്മിലെ വിവാഹ മോചനത്തിന്‍റെ വക്കില്‍ എത്തി നില്‍ക്കുന്ന കഥയാണ് ഈ സിനിമ പറയുന്നത്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...