ചുളുവിൽ പബ്ലിസിറ്റി സംഘടിപ്പിച്ച മണിയാശാൻ; ഈ ആഴ്ചത്തെ ചിരിയാകെ

thiruva
SHARE

കഴിഞ്ഞയാഴ്ചത്തെ ഏറ്റവും വലിയ കോമഡി ഡിജിപി സെന്‍കുമാറിന്‍റെ വാര്‍ത്താസമ്മേളനമായിരുന്നു. കേരളം കാത്തിരുന്ന വാര്‍ത്താസമ്മേളനം. വിമത എസ് എന്‍ ഡി പി നേതാവ് സുഭാഷ് വാസു കുറേ ദിവസം മുന്‍പേ വലിയ പരസ്യം കൊടുത്തിരുന്നതിനാല്‍ ജനുവരി പതിനാറാം തീയതിയിലെ ഈ സംഭവം കഴിയുന്നതോടെ കേരള ചരിത്രത്തെ തന്നെ ജനുവരി 16ന് മുമ്പും അതിനു ശേഷവും എന്ന രീതിയില്‍ രണ്ടായി തിരിക്കേണ്ടി വരും എന്നു കരുതിയിരിക്കുകയായിരുന്നു മലയാളികള്‍

വെള്ളാപ്പള്ളി നടേശനെ ഒരു വഴിക്ക് ആക്കാനാണ് സുഭാഷ് വാസു സെന്‍കുമാറിനെയും കൂട്ടി വന്നത്. 

പക്ഷേ, സംഗതി ആകെ കൈയില്‍ നിന്നു പോയി. സുഭാഷ് വാസു കൂട്ടിനു വിളിച്ച ആളു മാറിപ്പോയി. സെന്‍കുമാര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്   ഡിജിപി പോസ്റ്റ് ആജീവനാന്ത പദവിയാണെന്നാണ്. അതുകൊണ്ട് പ്രസ് ക്ളബില്‍ പോയിരുന്ന് ആളുകളോട് താനാരാണ്, േപരെന്താണ്, മദ്യപിച്ചിട്ടുണ്ടോ, കഞ്ചാവ് വലിച്ചിട്ടുണ്ടോ , ഇങ്ങു വാ, അങ്ങോട്ട് നീങ്ങി നില്‍ക്ക് എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. 

പ്രവര്‍ത്തിയും വാക്കും കണ്ട് ഓരോന്നു തോന്നാന്‍ തുടങ്ങിയാല്‍ സെന്‍കുമാറിനെപ്പറ്റിയൊക്കെ എന്തൊക്കെ തോന്നാം. അത് പോട്ടെ.

ഇത്രയും കോമഡികള്‍ എല്ലാവരും കണ്ടിട്ടുള്ളതായതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഇതിലും വലിയ കോമഡി ഇതിനു ശേഷമാണുണ്ടായത്. അതായത് സെന്‍കുമാര്‍ പൊലീസില്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്. അത് അദ്ദേഹം സ്വന്തം ഫെയ്സ്ബുക്ക് പേജിലും ഇട്ടിട്ടുണ്ട്. ഒരൊറ്റ കടലാസില്‍ ഇത്രയധികം നുണ എഴുതാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ പരാതിയിലൂടെ മുന്‍ ഡിജിപി. അതിന് വല്ല ഗിന്നസ് റെക്കോര്‍ഡും ഉണ്ടെങ്കില്‍ ഒരപേക്ഷ കൊടുത്താല്‍ കിട്ടും. ആ വാര്‍ത്താ സമ്മേളനത്തിന്‍റെ വീഡിയോ വെറുതെ ഒന്നു കണ്ടു നോക്കിയിട്ട് ഈ പരാതി വായിച്ചാല്‍ ചിരിച്ചു മണ്ണു തിന്നും. പരാതി നോക്ക്

വാര്‍ത്താസമ്മേളനം തുടങ്ങി 17ാം മിനിട്ടില്‍ ആണ് സെന്‍കുമാറിന്‍റേതല്ലാത്ത ഒരു ശബ്ദം അവിടെ ഉണ്ടാകുന്നത്. അത് രമേശ് ചെന്നിത്തലയെ പറ്റിയുള്ള ചോദ്യമൊന്നുമായിരുന്നില്ല. എന്തിനാ അധികം പറയുന്നത്. കണ്ടു നോക്കാമല്ലോ. എന്താണ് സംഭവിച്ചതെന്ന്

കണ്ടില്ലേ ഒരു ചോദ്യവും ആരും ചോദിച്ചില്ല. ഇടപെടല്‍ പിന്നീട് എന്ന് സെന്‍ കുമാര്‍ പറഞ്ഞതിന് ശേഷം ആരും ശബ്ദമുയര്‍ത്തിയുമില്ല. അടുത്ത ഏഴു മിനിട്ടു കൂടി വാര്‍ത്താസമ്മേളനം സുന്ദരമായി തുടര്‍ന്നു. 

രമേശ് ചെന്നിത്തലയെപ്പറ്റി ചോദ്യം വന്നത് എല്ലാം കഴിഞ്ഞ് സെന്‍കുമാര്‍ ചോദ്യങ്ങള്‍ ക്ഷണിക്കാനുള്ള മഹാമനസ്കത കാണിച്ചപ്പോള്‍ മാത്രമാണ്. അതിനു ശേഷമാണ് മറ്റു സംഭവങ്ങള്‍ എല്ലാം ഉണ്ടായത്.  പക്ഷേ, 

സെന്‍കുമാര്‍  പറയുന്നത് വാര്‍ത്താ സമ്മേളനം ഇടക്കു കയറി തടസ്സപ്പെടുത്തി അലമ്പുണ്ടായി എന്നാണ്

പരാതി ബാക്കി അങ്ങോട്ട് വായിക്കുന്നില്ല. തുടക്കം ഇങ്ങനെയാണെങ്കില്‍ ബാക്കി അങ്ങോട്ട് ഊഹിച്ചാല്‍ മതി. സെന്‍കുമാറിനെ ആക്രമിക്കാന്‍ ഉള്ള എന്തോ അന്താരാഷ്ട്ര ഗൂഢാലോചനയാണ് എന്ന മട്ടിലാണ് പരാതി. ഇതൊക്കെ എഴുതിയിട്ട് സംഭവത്തിന്‍റെ വീഡിയോ കൂടെ പരാതിക്കൊപ്പം വക്കാന്‍ ഉള്ള ആ ധൈര്യമുണ്ടല്ലോ. സമ്മതിച്ചു. 

ഒരു പരാതിയില്‍ ഇത്രയൊക്കെ കള്ളം എഴുതുന്ന ആള്‍ സര്‍വീസിലിരുന്നപ്പോള്‍ എത്രമാത്രം കള്ളക്കേസെടുത്തിട്ടുണ്ടാകും

അതിനു കാരണക്കാരോട് ഈ നാട് എനും കടപ്പെട്ടിരിക്കും. രമേശ് ചെന്നിത്തലക്കുള്ള മറുപടിയാണല്ലോ നമ്മുടെ വിഷയം

ഒന്ന് ക്ഷമിക്ക് സാറേ. സെന്‍കുമാറിന്‍റെ കോളിളക്കമുണ്ടാക്കിയ ആ മറുപടി ഒന്നാം പേജില്‍ ഒന്നാം വാര്‍ത്തയായി വന്ന പത്രങ്ങള്‍ വായിക്കാന്‍ സമയമുണ്ടായിക്കാണില്ല. വിട്ടുകള. 

പിന്നേ പൗരത്വ പ്രശ്നത്തില്‍ കണ്ട റിട്ടയേര്‍ഡ് പൊലീസുകാര്‍ പറയുന്നതിനൊക്കെ മറുപടി പറയല്ലേ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിന് ജോലി. സെന്‍കുമാര്‍ പൗരത്വ പ്രശ്നത്തില്‍ അമിത് ഷാ കഴിഞ്ഞാല്‍ പിന്നെ തന്‍റെ പ്രസ്താവനകള്‍ക്കാണ് പ്രാധാന്യം എന്ന് വിശ്വസിക്കാനുള്ള എല്ലാ അവകാശവും സെന്‍കുമാറിനുണ്ട്. പക്ഷേ, മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കരുത്

 പ്രസ് ക്ലബ് സംഭവം വിവാദമായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വിമര്‍ശനം വന്നു. സെന്‍കുമാറിനോട് വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന് ഒരു ഭാഗം. പ്രതികരിച്ചത് കൂടിപ്പോയെന്ന് സെന്‍കുമാര്‍ ഭാഗം. ഇതിപ്പോ പതിവാണ്.  ഇങ്ങനെയൊരു സിറ്റുവേഷനില്‍ സിപിഎമ്മുകാര്‍ ചോദിക്കും കടക്ക് പുറത്ത് എന്നു പറഞ്ഞപ്പോള്‍ പിണറായിക്കെതിരെ എന്തൊരു ബഹളമായിരുന്നു, ഇപ്പോള്‍ എന്താ മിണ്ടാത്തത് എന്ന്. ബിജെപിക്കാര്‍ ചോദിക്കും മുഖ്യമന്ത്രി കടക്ക് പുറത്ത് എന്നു പറഞ്ഞപ്പോള്‍ മിണ്ടാതെ പോയവര്‍ ഇപ്പോള്‍ എന്താ ബഹളമുണ്ടാക്കുന്നത് എന്ന്. രണ്ടും ഒരുമിച്ച് കേട്ടാല്‍ കാര്യം പിടികിട്ടും. സത്യത്തില്‍ ധാര്‍ഷ്ട്യം ചോദ്യം ചെയ്യാതിരിക്കുന്നതിലും വലിയ പാപമാണ് മണ്ടത്തരം ചോദ്യം ചെയ്യാത്തത്

എന്‍റെ സാറേ, അത് അവരുടെ ഇഷ്ടം. അവരവര്‍ക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാനും ആചരിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. താന്‍ വിശ്വസിക്കുന്നത് മാത്രമാണ് ശരിയെന്നും അത് തന്നെ മറ്റുള്ളവരും വിശ്വസിക്കുകയും ആചരിക്കുകയും ആചരിക്കുകയും വേണമെന്ന് പറയുന്നതിനെയാണ് ഫാസിസമെന്നും വര്‍ഗീയതയെന്നും പറയുന്നത്.  പിന്നെ, ചിലരൊക്കെ എത്ര പള്ളിയിലും അമ്പലത്തിലും പോയെന്ന് പറഞ്ഞാലും വകതിരിവ് എന്ന സാധനം കിട്ടണമെന്നില്ല. അത് ബാക്കി കേള്‍ക്കുമ്പോള്‍ മനസിലാകും

മതേതരത്വം വരെ പുള്ളി തീരുമാനിക്കും. ഇതൊക്കെ പറയുന്ന ആളാണെന്ന് അറിയാവുന്ന കൊണ്ടാണ് ആരും സെന്‍കുമാറിനെതിരെ വല്ലാതെ പ്രതികരിക്കാന്‍ പോകാത്തത്.  റേപ്പ് കേസില്‍ നാല് പ്രതികളുണ്ടെങ്കില്‍ അതില്‍ ഒരാളുടെ മാത്രം മതം പറഞ്ഞ് പോസ്റ്റിടുക, പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ എണ്ണം അതിഭീകരമായി കുറഞ്ഞെന്ന് കള്ളക്കണക്കുണ്ടാക്കി പറയുക, ഭൂരിപക്ഷ മതത്തിനെ ഇഷ്ടത്തിനനുസരിച്ച് മറ്റുള്ളവര്‍ ഭക്ഷണം വരെ ക്രമീകരിക്കണം എന്ന് പറയുക ഇതൊക്കെയാണല്ലോ സെന്‍കുമാറിന്‍റെ സനാതന പ്രവര്‍ത്തനങ്ങള്‍.  അത്തരമൊരാള്‍ തങ്ങളുടെ പ്രതികരണമര്‍ഹിക്കുന്നില്ല എന്ന് ആരെങ്കിലും വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. 

*

അപ്പോള്‍ പറഞ്ഞു വന്നത്, സുഭാഷ് വാസു തിരഞ്ഞെടുത്ത ആള് തെറ്റിപ്പോയി എന്നാണ്. ആനയാക്കും ചേനയാക്കും എന്നൊക്കെ പറഞ്ഞിട്ട് , ഇപ്പോഴെന്തായി?

ഈ ആഴ്ചയിലെ വൈറല്‍ വീഡിയോ ഒരു പാട്ടാണ്. മന്ത്രി എംഎം മണിയെക്കുറിച്ചുള്ള പാട്ട്. സ്വന്തം സര്‍ക്കാരിന്‍റെയും വകുപ്പുകളുടെയും പ്രചാരണത്തിനു വേണ്ടി ലക്ഷങ്ങളും കോടികളുമൊക്കെയാണ് ഓരോരുത്തരും ചെലവാക്കുന്നത്. പ്രൊഫഷണല്‍ ഏജന്‍സികളും കലാകാരന്‍മാരും ഒക്കെയായി ആകെ ധൂര്‍ത്ത്. അപ്പോഴാണ് മണിയാശാന്‍ അതിനെയൊക്കെ കടത്തിവെട്ടുന്ന പബ്ളിസിറ്റി ചുളുവില്‍ സംഘടിപ്പിച്ചത്. നല്ല നാടന്‍ കലാകാരികളെക്കൊണ്ട്

അതിനിപ്പോ ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല.  ഇതൊക്കെ ആര്‍ക്കും പറ്റും. ബാക്കി പാട്ടും കലാപരിപാടികളും ഇടവേള കഴിഞ്ഞ്

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലെ യുദ്ധമാണ് കേരളം കഴിഞ്ഞയാഴ്ച സാക്ഷിയായ മറ്റൊരു തമാശ. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലെ യുദ്ധം കണ്ടിട്ട് കുറേ കാലമായി. പൗരത്വ പ്രശ്നം കൂടി വന്നതോടെ അവരു രണ്ടും ഒന്നായല്ലോ. തദ്ദേശ  സ്ഥാപനങ്ങളിലെ വാര്‍ഡ് കാര്യത്തില്‍ സര്‍ക്കാര്‍ അയച്ച ഉത്തരവ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെയാണ് യുദ്ധം പൊട്ടിത്തെറിക്കുന്നത്. കലിപ്പ് തുടങ്ങിയത് പൗരത്വ പ്രശ്നത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

ഗവര്‍ണര്‍ തന്‍റെ സര്‍ക്കാരിന്‍റെ കാര്യങ്ങള്‍ അറിയുന്നത് പത്രം വായിച്ചിട്ടാണെന്ന്. പണ്ടു തന്നെ പത്രം വായന ഒരു ശീലമാക്കിയതിന്‍റെ ഗുണം ഇപ്പോള്‍ മനസിലായില്ലേ. 

പ്രശ്നം ഇപ്പോള്‍ തണുപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തിട്ടുണ്ട്. പക്ഷേ അടുത്ത സീന്‍ ആയിരിക്കും ഇതിലും ഉഷാറ്. നയപ്രഖ്യാപനം അസംബ്ലിയില്‍ അവതരിപ്പിക്കേണ്ടത് ഇതേ ഗവര്‍ണര്‍ ആണല്ലോ. അന്ന് കാണാം ബാക്കി. സാധാരണ പ്രതിപക്ഷം ആണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഒക്കെ സംഘടിപ്പിക്കുന്നത്. ഇത്തവണ മന്ത്രിസഭ എഴുതിക്കൊടുക്കുന്ന പ്രസംഗത്തില്‍ പൗരത്വ നിയമത്തെ എതിര്‍ത്തുള്ള പരാമര്‍ശം ഉണ്ടെന്ന് കരുതുക. ഗവര്‍ണര്‍ അത് വായിക്കാതെ വിടുന്നു എന്നും കരുതുക. മുഖ്യമന്ത്രിയൊക്കെയാകും കരിങ്കൊടി പിടിക്കുക. 

ഇതിനൊക്കെ പ്രതിപക്ഷവും കൈയടിച്ചു തരുമായിരിക്കും. പക്ഷേ

പൗരത്വ നിയമത്തിനെതിരെ  യോജിച്ചൊരു സമരത്തിന് അവരെക്കിട്ടില്ല. മുല്ലപ്പള്ളി യാണ് പ്രശ്നം . മുല്ലപ്പള്ളിയല്ല, മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായതാണ് പ്രശ്നം. ബാക്കി എല്ലാം ഒകെ ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്

കേന്ദ്രത്തില്‍ പൗരത്വ പ്രശ്നത്തില്‍ ഒന്നിച്ച് സമരം ചെയ്യുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും ഇവിടെ യോജിച്ചാല്‍ എന്ത് എന്നത് ന്യായമായ ചോദ്യം. ഇതിലെ മുല്ലപ്പള്ളി ഫാക്ടര്‍ പ്രസക്തമാകുന്നത് അവിടെയാണ്. പൗരത്വമല്ല ഇനി എന്തു തന്നെ വന്നാലും മുല്ലപ്പള്ളിക്ക് പഴയതൊന്നും മറക്കാന്‍ പറ്റില്ല. പൗരത്വമല്ല , മുല്ലപ്പള്ളിയുടെ  പിതൃത്വത്തില്‍ തൊട്ടായിരുന്നു പിണറായി അന്ന് കളിച്ചത്

ഇനി പറയൂ, മുല്ലപ്പള്ളി എങ്ങനെ പിണറായിയുമായി യോജിച്ച് സമരം ചെയ്യും? അതുകൊണ്ടാണ് കോണ്‍ഗ്രസ് സ്വന്തം നിലക്ക് സമരം തുടങ്ങിയത്.  മുസ്ലിങ്ങള്‍ക്ക് പൗരത്വം കിട്ടിയില്ലെങ്കിലും വേണ്ടില്ല, പാര്‍ട്ടിക്കാര്‍ക്ക് ഫോട്ടോയില്‍ ഇടം കിട്ടണം എന്ന മിനിമം അജണ്ടയാണ് കോണ്‍ഗ്രസിന്‍റെ ചില സമരങ്ങള്‍ക്ക്

തീര്‍ന്നില്ല, മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച ദിവസത്തിന്‍റെ കാര്യത്തില്‍ തീരുമാനമായാല്‍  മറ്റൊരു സമരവും പദ്ധതിയിലുണ്ട്

ഇങ്ങനെ ഇടതു വിങ്ങില്‍ നിന്നും വലതു വിങ്ങില്‍ നിന്നും ആക്രമണം വരുമ്പോള്‍ ഗോള്‍ മുഖം കാത്തുസൂക്ഷിക്കാന്‍ ബിജെപിയും എന്തെങ്കിലും ചെയ്യണമല്ലോ. അങ്ങനെയാണ്  അവര്‍ തങ്ങളുടെ തുറുപ്പു ചീട്ടിനെ പുറത്തിറക്കിയത്. അതായത് മുസ്ലിങ്ങളുടെ ഭീതിയകറ്റാന്‍ ഒരു ദേശീയ മുസ്്ലിമിനെ രംഗത്തിറക്കുക

ബിജെപിയില്‍ എത്തിയെങ്കിലും വിമര്‍ശിക്കാന്‍ നല്ലൊരു വാക്കു കിട്ടണമെങ്കില്‍ അബ്ദുല്ലക്കുട്ടിക്ക് ഇപ്പോഴും കോണ്‍ഗ്രസുകാരുടെ സഹായം വേണം. വന്ന വഴി മറക്കാന്‍ പറ്റില്ലല്ലോ

അബ്ദുല്ലക്കുട്ടിയെ കൊണ്ടൊക്കെ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ , അത് വേദിയില്‍ നിന്നുള്ള പ്രസംഗം മാത്രമാക്കുന്നതാണ് നല്ലതെന്ന് ബിജെപി മനസിലാക്കണം. ഈ പൊതുജന സമ്പര്‍ക്കം എന്നൊക്കെ പറഞ്ഞാല്‍ അല്‍പം റിസ്കാണ്

മുസ്്ലിം സഹോദരങ്ങളൊന്നും പേടിക്കണ്ട എന്ന്  അമിത് ഷാ മുതല്‍ അബ്ദുല്ലക്കുട്ടി വരെയുള്ളവര്‍ വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കുറ്റ്യാടിയിലെ ആര്‍ എസ് എസുകാര്‍ പണി പറ്റിച്ചത്. ആവേശം മൂത്തപ്പോള്‍ ഉള്ളിലുള്ളത് പുറത്തു വന്നു പോയി

രാജ്യം അത്യന്തം സംഘര്‍ഷ ഭരിതമായ കാല ഘട്ടത്തിലൂടെ കടന്നു പോകുന്നതിനാല്‍ എല്ലാവരും സ്വന്തം ശരീര ബലത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്തരം വിചാരങ്ങളാണ് ഇനി

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...