മൂന്നുകോടി വീടുകളിലേക്ക് ബിജെപി; അതിഥി ദേവോ ഭവ!

thiruva-ethirva-06-01-2020
SHARE

പേരും ജാതിയുമൊക്കെ നോക്കി ആളെ വിലയിരുത്തുന്നത് ബിജെപിയുടെ നയം തന്നെയാണ്. പലപ്പോഴും അക്കിടിയും അമളികളും ഇക്കാര്യത്തിലല്‍ പറ്റാറുണ്ടെങ്കിലും പാര്‍ട്ടി ബിജെപി ആയതിനാലും അവരുടെ കാഴ്ചപ്പാടുകളില്‍ വ്യത്യാസങ്ങള്‍ വരാത്തതിനാലും ഒരു മാറ്റവുമില്ലാതെ പതിവ് കലാപരിപാടി തുടരുകയാണ്. അബ്ദുല്ലക്കുട്ടിയെ ചൂണ്ടയില്‍ കിട്ടിയ ദിവസങ്ങളില്‍ കേരള ബിജെപി ഒരു കാര്യം ശ്രദ്ധിച്ചു. പാര്‍ട്ടിയുടെ ചില സമരങ്ങളെ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ കൂറുകാട്ടുന്നുണ്ട്്. മനസില്‍ ലഡുപൊട്ടാന്‍ അധികെ സമയം വേണ്ടിവന്നില്ല. ഒരു ദേശീയ കൃസ്ത്യാനിയായി ഓണക്കൂറിനെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി വെമ്പി. അതുകൊണ്ടാണ് പൗരത്വം എന്നാലെന്ത് എന്ന വിഷയത്തില്‍ വീടുകയറി കഥപറയാനെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെ ഓണക്കൂറിന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ നാട്ടിലെ സാഹിത്യകാരന്മാരൊക്കെ നമ്മുടെ കൂടെയാണെന്ന് കേന്ദ്രമന്ത്രിയെയും അതിലൂടെ കേന്ദ്ര നേതൃത്വത്തെയും അറിയിക്കുക എന്നതായിരുന്നു സുതാര്യമായ ഉദ്ദേശം. 

 പാര്‍ട്ടി ഗ്രാമങ്ങളില്ലാത്തതിന്‍റെ പോരായ്മയാണ് ബിജെപി ഈ അനുഭവിച്ചത്. . ദേശീയ കൃസ്ത്യാനിയല്ല ദേശീയ മനുഷ്യനാണ് താനെന്ന് ഓണക്കൂര്‍ കട്ടായം പറഞ്ഞു. വീട്ടില്‍ കയറിവരുന്നവരെ ആദരിക്കുന്ന സംസ്കാരമുള്ളതുകൊണ്ട് തിളച്ച കഞ്ഞിവെള്ളം മുഖത്ത് വീണില്ല. ഈ ധൈര്യത്തില്‍ തന്നെയാകണം ബിജെപ്പിക്കാര്‍ വീടുകയറലിനിറങ്ങിയിരിക്കുന്നതും. മൂന്നുകോടി വീടുകളിലാണ് ഇത്തരത്തില്‍ കയറുക. അതായത് കോടിക്കണക്കിന് തമാശ സീനുകള്‍ വരും ദിവസങ്ങവില്‍ വൈറലാകുമെന്നു സാരം. 

വീടെന്നു പറയുമ്പോള്‍ മുറ്റവും ഉമ്മറവും മാത്രമല്ലല്ലോ. അടുക്കളയും അതിന്‍റെ ഭാഗമാണ്. ബിജെപിക്കാര്‍ വിശദീകരണത്തിന് വരുന്ന ദിവസം നല്ല ബീഫ് ഉലത്തിയതൊക്കെ ഒരുകി വയ്ക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. അതിഥി ദേവോ ഭവ.

ഏറ്റുമുട്ടലുകള്‍ക്കു പോകുന്ന മേജര്‍ മഹാരാജന്‍റെയൊക്കെകൂടെ ബ‍ഡ്ഡിയായി ഒരാളെ സിനിമയില്‍ കാണാറില്ലേ. അതുപോലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജെ ആര്‍ പത്മകുമാറായിരു റിജ്ജുവിന്‍റെ ബഡ്ഡി. നായകനു നേരെ വരുന്ന വെടിയുണ്ടകളില്‍ പലതും നേരിടേണ്ടി വരുന്നത് മറപോലെ കൂടെയുള്ളവനാകുമെന്നുറപ്പാണല്ലോ. വക്താവ് സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും ഇപ്പോളും പത്മകുമാറാണ് നാട്ടിലെ ടിവി ചാനലിലൊക്കെ അഭിപ്രായം പറയാ്ന‍ പോകുന്നതെന്ന് ഓണക്കൂര്‍ റിജ്ജുവിനെ ബോധിപ്പിച്ചു. റിജ്ജുവിന് മലയാളം അറിയില്ല എന്നതാനാല്‍ വരും ദിവസങ്ങളില്‍ ടിവി ചര്‍ച്ചകള്‍ കണ്ടാലും വലിയ പ്രശ്നം പപ്പേട്ടനുണ്ടാകില്ല. ആരെങ്കിലും തര്‍ജിമ ചെയ്തു നല്‍കിയാല്‍ ചിലപ്പോള്‍ നടപടിയുണ്ടാകാനും മതി

അങ്ങനെ കേരളത്തില്‍ ഗണപതിക്കുവച്ച ഭവനസന്ദര്‍ശനം ഓണക്കൂര്‍ കൊത്തി. സെലക്ഷനില്‍ വന്ന ചെറിയൊരു പാളിച്ചയാണ്. വല്ല സെന്‍കുമാറിന്‍റെ വീട്ടിലും കൊണ്ടുപോയിരുന്നേല്‍ റിജ്ജുവിന് വയറും മനസും നിറക്കാമായിരുന്നു.

റിജ്ജുവിന് ഇത്രയല്ലേ പറ്റിയൊള്ളൂ. ആശ്വസിക്കാം. ഡല്‍ഹി ലജ്പത് നഗറില്‍ വീടുകയറാന്‍ ചെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ അവസ്ഥ ഇതിലും ഭീകരമായിരുന്നു. ഷെയിം ഷാ എന്ന ബാനറുകളുമായായിരുന്ന സ്വീകരണം. ഷായിക്കൊക്കെ എന്തോന്ന് ഷെയിം.  ഇക്കണ്ട കോലാഹലമെല്ലാമുണ്ടാക്കിയിട്ട് വീണ്ടും ഇങ്ങനെ ഉമ്മറത്തേക്ക് കയറി ചെല്ലാന്‍ തൊലിക്ക് ചെറിയ കട്ടിയൊന്നും പോരാ.  ഇത്തരം നാടകങ്ങള്‍ സംവിധാനം ചെയ്യുമ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ സെറ്റിട്ട് ചെയ്യാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. എന്തായാലും ഷാജി വൈറലായി.

സിപിഎമ്മും സിപിഐയ്യും രണ്ടു പാര്‍ട്ടികളാണ്. എന്നാല്‍ അത് അങ്ങനെതന്നെയാണോ എന്ന് ഇരുകൂട്ടര്‍ക്കും സംശയം ഉയരും. അപ്പോള്‍ പിണറായി സിപിഐയെ ഒന്ന് ചൊറിയും. തിരിച്ച് സിപിഐ രണ്ട് പറയും. പിണറായി പത്ത് തിരിച്ചു കൊടുക്കും. അതോടെ രണ്ടുകൂട്ടര്‍ക്കും ചെറിയൊരു സുഖം ലഭിക്കും. അവര്‍ തോളില്‍ കൈയ്യിട്ട് അടുത്ത സീസണ്‍ വരെ നടക്കു.ം ഇതൊക്കെ കൊണുന്ന ജനത്തിന് എന്ത് ഭൂപരിഷ്കരണം. നടപ്പാക്കിയത് ഇവരില്‍ ആരായാല്‍ ജനത്തിനെന്ത്. 

ഈ ചരിത്ര ക്ലാസാണ് സഹിക്കാന്‍ വയ്യാത്ത മറ്റൊരു കാര്യം. ചരിത്രം എന്നു പറയുന്നത് ഒന്നേ ഉണ്ടാകാന്‍ പാടുള്ളല്ലോ. ഇതിപ്പോ ചരിത്രത്തിന്‍റെ രണ്ടുവശത്തുനിന്നുള്ള കാഴ്ചപ്പാടും വായനയുമാണ.് വിജയന്‍ കണ്ട ചരിത്രവും രാജേന്ദ്രന്‍ പഠിച്ച ചരിത്രവും. ഭൂ പരിഷ്കരണം എന്നു പറഞ്ഞാല്‍ ഇതൊരുമാതിരി

വര്‍ഷം സംബന്ധിച്ച തര്‍ക്കത്തിന്‍റെ ഏകദേശ രൂപം മനസിലായല്ലോ. ഇനി പേര് സംബന്ധിച്ചാണ്. അതായത് പിതൃത്വ പ്രശ്നം. 

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വീടിനുമുന്നില്‍ നാസ ശാസ്ത്ര‍‍ജ്ഞര്‍ വരിവരിയായി കാത്തുനില്‍ക്കുകയാണ്. സൂര്യന്‍റെ ശബ്ദം കേള്‍ക്കുകയാണ് ഉദ്ദേശം. ഓം എന്ന് സൂര്യന്‍ ഒച്ചവയ്ക്കുന്നതിന്‍റെ ശബ്ദ സംപ്രേക്ഷണം ബേദി നടത്തുന്നുണ്ട്. പുതുച്ചേരിയിലെ സൂര്യന്‍ രാവിലെ കണ്ണാടിയില്‍ നോക്കി സൂര്യ നമസ്കാരം ചെയ്യുന്നതാകാനാണ് വഴി.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...