ജംബോ കമ്മിറ്റിയല്ല, അതുക്കും മേലെ

jambo
SHARE

ഹലോ നമസ്കാരം. മഹാരാഷ്ട്രയുടെ പേരില്‍ പുലിയും സിഹവും തമ്മില്‍ യുദ്ധം നടത്തുന്നതിനിടെ ഒരു വശത്തുകൂടി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

****************************************

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അഥവാ കെപിസിസി. പേരു കേട്ടാലെ മനസിലാകും കേരള പ്രദേശത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരെയും കമ്മിറ്റിയിലെടുക്കുന്ന സംവിധാനമാണെന്ന്. ജംബോ കമ്മിറ്റി എന്ന കുഞ്ഞന്‍ പേരിലാണ് കോണ്‍ഗ്രസിന്‍റെ ആ വലിയ കമ്മിറ്റികള്‍ സാധാരണയായി അറിയപ്പെടുന്നത്. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഇപ്പോളത്തെ പാര്‍ട്ടി ഓഫീസ് കെട്ടിടെ പണിതത് കെ മുരളീധരന്‍ അധ്യക്ഷനായിരുന്ന കാലത്താണ്. അതുകൊണ്ടുതന്നെ മുരളിക്കറിയാം ഈ ഓഫീസിലെ സൗകര്യങ്ങളും അസൗകര്യങ്ങളും. കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം കൂടിയാല്‍ വേദിയില്‍ പലര്‍ക്കും ഇരിപ്പടം കിട്ടാന്‍ ഇടയില്ല. ഒടുവില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്കോ പുക്കരിക്കണ്ടത്തോട്ടോ പൂജപ്പുര സ്റ്റേഡിയത്തിലേക്കോ മാറ്റേണ്ടിവരും കെപിസിസി യോഗങ്ങവ്‍. ഇതൊഴിവാക്കാന്‍ ജംബോ കമ്മിറ്റിക്കെതിരെ പടപൊരുതുകയാണ് മുരളി. ചെറിയ കമ്മിറ്റിയാണ് തനിക്കുമിഷ്ടം എന്ന് പ്രഖ്യപിച്ചുപോയ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് ഗ്രൂപ്പുകാരുടെ അടിതടയില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. എന്നിട്ടും പൊരുതുകയാണ് മുരളി. 

****************************************

 വരാന്‍ പോകുന്നത് ജംബോ കമ്മിറ്റിയല്ല എന്നാണ് മുല്ലപ്പള്ളി പറയുന്നത്.നാലു വര്‍ക്കിങ് പ്രസിഡന്‍റ്മാരും പത്ത് വൈസ് പ്രസിഡന്‍റുമാരും നാല്‍പ്പത് ജനറല്‍ സെക്രട്ടറിമാരും ലോറിവിളഇച്ചുവരുന്നതിനെ സത്യത്തില്‍ ജംബോ കമ്മിറ്റി എന്നല്ല വിളിക്കേണ്ടത്. വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം ഒഴിവാക്കണം എന്ന് മുല്ലപ്പള്ളി ആഗ്രഹിച്ചിരുന്നു. വര്‍ക്കുചെയ്യുന്ന പ്രസിഡന്‍റാണ് താനെന്ന് മുല്ലപ്പള്ളി വിശ്വസിക്കുന്നു. അങ്ങനെയുള്ള താന്‍ പച്ചക്കു പച്ചയായി നില്‍ക്കുമ്പോള്‍ എന്തിനാണ് അധികെ വര്‍ക്കിങ് പ്രസിഡന്‍റുമാര്‍.പാര്‍ട്ടി കോണ്‍ഗ്രസായതുകൊണ്ട് ആളാം പ്രതി എല്ലാവരും ഹൈക്കമാന്‍ഡിന് ലിസ്റ്റ് നല്‍കിയിട്ടുണ്ട്. പ്രസി‍ഡന്‍റ് പദവിയില്‍ നിന്ന് പെന്‍ഷനായെങ്കിലും ആദര്‍ശത്തില്‍ നിന്ന് പെന്‍ഷന്‍ പറ്റാത്ത വിഎം സുധീരന്‍ വരെ

**************************************** 

സിപിഎം സെക്രട്ടറിയേറ്റിന്‍റെ അളവെടുക്കാന്‍ മുല്ലപ്പള്ളി എകെജി സെന്‍ററിന് ചുറ്റും അളവുകോലുമായി കറങ്ങുന്നുണ്ടെന്നാണ് കേട്ടുകേള്‍വി. തെറ്റാതെ എടുക്കാന്‍ പറ്റിയാല്‍ മതിയാരുന്നു. അത് അവിടെ നടക്കട്ടെ. ആ സമയത്ത് നമുക്കല്‍പ്പം പുകഴ്ത്തല്‍ നടത്താം. ആരെ പുകഴ്ത്തണം എന്ന കാര്യത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് തെല്ലും സംശയമില്ല. കെപിസിസി പ്രസിഡന്‍റിനെ തന്നെ. മുല്ലപ്പള്ളിക്കാണെങ്കില്‍ തന്നെക്കുറിച്ച് ആരെങ്കിലും ഇല്ലാത്തത് പറയുന്നതിനോട് വലിയ ദേഷ്യമാണ്. പിന്നെ പൊക്കിപ്പറയുന്നതുവല്ലോമാണെങ്കില്‍ ക്ഷമിച്ച് പൊറുക്കും എന്നുമാത്രം.

****************************************

പരസ്പര ധാരണക്ക് പേരുകേട്ട പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ഒരാളെ മറ്റൊരാള്‍ പുകഴിത്തിയാല്‍ പറ്റുമെങ്കില്‍ ആ വേദിയില്‍ വച്ചുതന്നെ അത് പലിശ ചേര്‍ത്ത് തിരിച്ചു കൊടുക്കണം. അല്ലെങ്കില്‍ അടുത്ത മൈക്ക് പോയിന്‍റില്‍ ഈ സുഖം കിട്ടി എന്നു വരില്ല. പൂ കൊടുത്തപ്പോള്‍ പൂന്തോട്ടമല്ല പൂക്കാലം കിട്ടിയ എഫക്ടാണ് കൊടിക്കുന്നിലിന്. മുല്ലപ്പള്ളി വസന്തം നുകര്‍ന്ന കോടിക്കുന്നില്‍ അങ്ങ് ഇല്യാണ്ടായി

************************************

ഇടവേളയാണ് ദേ പോയീ ദാ വന്നൂ

****************************************

പൂതനപരാമര്‍ശത്തിനു പിന്നാലെ ബകനെ പിടിക്കാന്‍ പോയ അമ്പലപ്പുഴ മന്ത്രി ജി സുധാകര കവികള്‍ വീണ്ടും പെട്ടു. വലിയ വിശപ്പുകാരനായ അസുരനാണ് ബഗന്‍ എന്ന മഹാഭാരത നടന്‍. കിഫ്ബിയിലെ ചാഫ് ടെകിനിക്കല്‍ എക്സാമിനര്‍ ഇതുപോലെ വിശപ്പുള്ളവനാണെന്നായിരുന്നു സുധാകരന്‍റെ നിരീക്ഷണം. കിഫ്ബി ചിലവില്‍ പണിയുന്ന റോഡുകളുടെ ഫയലുകള്‍ നീങ്ങാത്തതിനെതുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി മഹാഭാരതം വായിച്ചത്. പക്ഷേ കിഫ്ബിയുടെ മുതലാളി തോമസ് ഐസക് മാഷ് കണക്കില്‍ മാത്രമല്ല കണക്കിന് തിരിച്ചുകൊടുക്കുന്നതിലും മിടുക്കനാണെന്ന് സുധാകരന്‍ മറന്നു. ഗുണനിലവാരമില്ലാത്ത റോഡുകള്‍ക്കായി പാഴ്ചിലവിനില്ല എന്ന തരത്തിലായിരുന്നു ധനവകുപ്പിന്‍റെ മറുപടി. രണ്ട് തന്നാലും കുഴപ്പമില്ലായിരുന്നു പക്ഷേ റോഡിനെ പറഞ്ഞത് ഒഴിവാക്കാമായിരുന്നു എന്നാണ് കവിക്ക് ഇപ്പോള്‍ തോന്നുന്നത്.

****************************************

പറഞ്ഞുപറ്റിക്കാന്‍ അമിത്ഷായെ കഴിഞ്ഞേ രാജ്യത്ത് വേറെ ആളുള്ളൂവെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കുപോലും അനുഭവത്തിലൂടെ ആര്‍ജിച്ച അറിവുണ്ട്. എന്നിട്ടും ഒരു പായില്‍ കിടന്ന ശിവസേനക്ക് അത് ഇപ്പോളാണ് ബോധ്യമായത്. മഹാരാഷ്ട്രയില്‍ വീതെവയ്ക്കാമെന്നുപറഞ്ഞതൊന്നും നല്‍കൊതെ വന്നപ്പോള്‍ ആ കൂട്ടുകെട്ട് രണ്ടുവഴിക്കായി. ഫലം സര്‍ക്കാരുണ്ടാക്കാനുള്ള സെറ്റപ്പ് ബിജെപിക്ക് ഇല്ലാതായി. ഉദ്ധവ് താക്കറെ കോണ്‍ഗ്രസുമായും എന്‍സിപിയുമായും കച്ചവടം അങ്ങ് ഉറപ്പിച്ചു. ഇനി വരാന്‍ പോകുന്ന ഡയലോഗുകള്‍ മറാഠിയിലാണ്. എന്നുവച്ച് ആര്‍ക്കും ഒന്നും മനസിലാകില്ല എന്ന് കരുതുന്നില്ല. കേള്‍ക്കാന്‍ പോകുന്നതിന്‍റെ പരിഭാഷ ഇത്രമാത്രമേയുള്ളൂ. തേക്കപ്പെട്ടു. ഇനി അതിനില്ല

****************************************

പിസി ജോര്‍ജ് നിയമസഭയില്‍ സംസാരിക്കാന്‍ എഴുനേല്‍ക്കുകയും പതിവുപോലെ വിവാദമാവുകയും ചെയ്തു. സ്ത്രീകള്‍ക്ക് അമിത ശ്രദ്ധ ലഭിക്കുന്നതാണ് പിസിയെ ഇന്ന് ചൊടിപ്പിച്ചത്. പുരുഷനെ സംരക്ഷിക്കാന്‍ നിയമങ്ങള്‍ ഇല്ലാത്തതാണ് എംഎല്‍എയുടെ വേദന. പൗരുഷം അതിരുവിട്ടപ്പോള്‍ നിയമം നോക്കാന്‍ നില്‍ക്കാതെ പെണ്‍പുലികള്‍ എടുത്ത് പഞ്ഞിക്കിട്ടു

****************************************

തന്റെ ജനപക്ഷത്തേക്കാള്‍ ശക്തി സഭയിലെ സ്ത്രീപക്ഷത്തിനുണ്ടെന്ന് പിസിക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് തിരുവാ എതിര്‍വാ നിര്‍ത്തുന്നു. നന്ദി നമസ്കാരം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...