സിനിമയിലെ അഭിനയങ്ങള്‍; തറയിലിരുന്ന നടന്‍..!

thiruva-bastin
SHARE

പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെന്നല്ല കേരളത്തിലെ ഒരു കോളജിലും ഇങ്ങനെയൊരു യൂണിയന്‍ ഉദ്ഘാടനം നടന്നിട്ടുണ്ടാകില്ല. അതും കോളജുകളില്‍ രാഷ്ട്രീയം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ദിവസം തന്നെ. അടിപടലേ ദുരൂഹമായ ഒരു കേസാണ് ഇന്ന് ആദ്യം. നടന്‍ ബിനീഷ് ബാസ്റ്റിനെ പാലക്കാട് മെഡിക്കല്‍ കോളജിലെ ചടങ്ങിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിച്ചു. ചടങ്ങില്‍ ഒപ്പം പങ്കെടുക്കേണ്ട സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ അതില്‍ നീരസം കാട്ടി. ഇതോടെ കോളജ് യൂണിയന്‍ ഭാരവാഹികളായ വിദ്യാര്‍ഥികള്‍ നടനെ ഒളിപ്പിക്കുകയും സംവിധായകനെ വേദിയിലെത്തിക്കുകയും ചെയ്തു. സംവിധായകന്‍ പായ്ക്കപ്പായാലുടന്‍ നടന് അവസരം തരാമെന്നായി പ്ലാന്‍. പക്ഷേ എപ്പോളും സംഘാടകര്‍ വിചാരിക്കുന്നതുപോലാകില്ലല്ലോ കാര്യങ്ങള്‍. പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക് മാത്രമല്ലല്ലോ അധികാരം. വിശിഷ്ടാതിഥിയായ താന്‍ എന്തിനാണ് ഒളിവിലിരിക്കുന്നതെന്ന് ഫീലടിച്ച ബിനിഷ് നേരെ കോളജിലേക്ക്. സ്റ്റേജിലെ തറയിലിരുന്ന നടന്‍ തന്നെ താറടിക്കാന്‍ ഒരുത്തരെയും അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. സംഗതി ഹിറ്റായി. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...