തും വയ്ക്കുമ്പോൾ ഹോ, അപ്പോൾ ആപ്പ് വച്ചാലോ? ആപ്പാകുന്ന ഹിന്ദി

thiruva-ethirva-16-09-19
SHARE

ജയ് ശ്രീറാമിന് വേണ്ടത്ര തരംഗം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ ബിജെപി പുതിയ ഐറ്റം അവതരിപ്പിക്കകയാണ്. ഒരു രാജ്യം ഒരു ഭാഷ അഥവാ ഹിന്ദിമേം ബോലിയേ.  തും വയ്ക്കുമ്പോള്‍ ഹോ വയ്ക്കുമെന്നു പറയുന്നവരോട് അപ്പോള്‍ ആപ്പ് വച്ചാലോ എന്ന് ഹിന്ദി അറിയാത്തവര്‍പോലും തിരിച്ചു ചോദിക്കാറുണ്ട്. ഹിന്ദിയോടുള്ള വൈരാഗ്യമോ സ്നേഹക്കുറവോ ഇതിനുപിന്നിലില്ല.

അമ്മാതിരി ഒരു ആപ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് അനില്‍ചന്ദ്രഷാ വച്ചിരിക്കുന്നത്. ഞങ്ങള്‍ ചിന്തിക്കുന്നതേ നിങ്ങളും ചിന്തിക്കാവൂ എന്നായിരുന്നു ആദ്യ നിലപാട്. ഞങ്ങള്‍ ഭക്ഷിക്കുന്നതേ നിങ്ങളും കഴിക്കാവൂ എന്നായി പിന്നീട്. ഇപ്പോള്‍ പറയുന്നു ഞങ്ങള്‍ സംസാരിക്കുന്നതേ നിങ്ങളും സംസാരിക്കാവൂ. സംഗതി ഇത്രയേയുള്ളൂ. നിലവില്‍ രാജ്യത്ത് ഭിന്നിപ്പിച്ച് ഭരിക്കാന്‍ പോന്ന വിഷയങ്ങളൊന്നുമില്ല. അപ്പോള്‍ തമ്മിലടിപ്പിക്കാന്‍ പോന്ന ഒരു ആയുധം വേണം. ഹിന്ദിയെങ്കില്‍ ഹിന്ദി. ദേശീയഗാനത്തെവരെ ട്രോള്‍വിഷയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചവര്‍ നടപ്പാക്കുന്ന ഒരു പുനരധിവാസ പദ്ധതിയാണിത്. സിനിമാ ടാക്കീസില്‍ ദേശീയഗാന സമയത്ത് എഴുനേറ്റുനില്‍ക്കാത്തവരെ തല്ലാനും മാന്താനും പോയിരുന്ന സംഘപുത്രന്മാര്‍ നിലവില്‍ തൊഴില്‍രഹിതരാണ്. ഇനി ഹിന്ദിപറയാത്തവരുടെ മേല്‍ അവര്‍ക്ക് കുതിരകേറല്‍ കലാപരിപാടിക്ക് അവസരം ഒരുക്കിനല്‍കിയിരിക്കുകയാണ്. 

അമിത്ഷായെ പണ്ടേ തെല്ലും പേടിയില്ലാത്ത ഡബിള്‍ ബാരല്‍ ചങ്കനാണ് കേരളം ഭരിക്കുന്നത്. വിഷയം ഭാഷാപരമായതിനാല്‍ വാകൊണ്ടല്ല ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. അമിത്ഷാ ഹിന്ദിയില്‍ പറഞ്ഞതിനെ മലയാളം ഹിന്ദി ഭാഷാസഹായിയിലിട്ട് പരിഭാഷ ചെയ്ത് ബിജെപി കേരള താരം പിഎസ് ശ്രീധരന്‍ പിള്ളയും ഉടന്‍ കളത്തിലിറങ്ങി. തെക്കേഇന്ത്യയില്‍ ഇങ്ങനൊരു കാര്‍ഡ് വേകില്ലെന്ന് നന്നായറിയാവുന്ന ബിജെപി ഇങ്ങനൊരു പണി തരുമെന്ന് കേരളം തമിഴ്നാട് കര്‍ണാടക ബിജെപി ഘടകങ്ങള്‍ തെല്ലും വിചാരിച്ചിരുന്നില്ല. 

തനിക്ക് ഹിന്ദി അറിയില്ലെന്ന് പച്ച മലയാളത്തില്‍ തുറന്നു പറഞ്ഞവനാണ് പിണറായി വിജയന്‍. ഇതിനിടക്കാണ് പിഎസ്‍സി മലയാളത്തില്‍ ചോദ്യം ചോദിക്കണമെന്ന ആവശ്യം ഇവിടെ സമരമായിമാറിയതും. മൊത്തത്തില്‍ ഭാഷാപരമായ കടുത്ത ഇടപെടലാണ് പിണറായിയെ കാത്തിരിക്കുന്നത്

ഹിന്ദിക്കാറ്റ് വീശിയടിക്കാതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ബിജെപി നേതാക്കള്‍ നല്ല പച്ച മലയാളത്തില്‍ പ്രസംഗിച്ച് കത്തി കയറുമ്പോള്‍ മുന്നില്‍ ചെന്നു നില്‍ക്കുക. ഈ പറഞ്ഞത് ഒന്ന് ഹിന്ദിയില്‍ പറയുമോ എന്നു ചോദിക്കുക. ഒന്നുകില്‍ ഹിന്ദി സലാം പറയും അല്ലെങ്കില്‍ നേതാക്കളുടെ ശല്യം തീരും. രണ്ടായാലും വൈദ്യന്‍ ഇച്ഛിച്ചത് നടക്കും. ആരാണ് ഇനി കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഹിന്ദി ട്യൂഷന്‍ എടുക്കുക എന്നല്ലേ. ഐഎഎസ് പുലി അല്‍ഫോന്‍സ് അതിന് തയ്യാറാണെങ്കിലും ഒരു വരത്തനായ എക്സ് മന്ത്രിക്കുമുന്നിലിരിക്കാന്‍ പാര്‍ട്ടിയിലെ സീനിയര്‍ ഹിന്ദി പഠിതാക്കള്‍ തയ്യാറല്ല. അതിനാല്‍ നിലവിലെ മന്ത്രിയും ഡല്‍ഹിയിലെ പുലിയുമായ വി മുറളീധരനെത്തും.

കോണ്‍ഗ്രസില്‍ ഹിന്ദിയുടെ പാരമ്പര്യം ഏറെ പറയാനുള്ള ആളാണ് കെ മുരളീധരന്‍. അഹമ്മദ് പട്ടേലിനെയും സോണിയാഗാന്ധിയെയും വരെ പച്ചമലയാളത്തില്‍ പലതും പറഞ്ഞു മനസിലാക്കിച്ചിട്ടുള്ള മുരളി അടുത്തിടെയായി കൈയ്യടി കിട്ടുന്ന എല്ലാ സീനിലും അഭിനയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. 

പണിതവര്‍ തന്ന കിടിലന്‍ പണിമൂലം പണിമുടക്കിലായ പാലാരിവട്ടം പാലം തട്ടിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  മരടിലെ ഫ്ലാറ്റ് തകര്‍ക്കുന്നതിനുള്ള ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ എത്തിയത് വെറും പതിമൂന്ന് കമ്പനികളാണ്. എന്നാല്‍ പാലാരിവട്ടം പാലം പൊളിക്കാനാണ് ക്വട്ടേഷന്‍ വിളിക്കുന്നതെങ്കില്‍ ഉറപ്പാണ് മിനിമം ആയിരം കമ്പനിയെങ്കിലും ക്വട്ടേഷന്‍ നല്‍കും. രണ്ടോ മൂന്നോ ഓലപ്പടക്കം ഉപയോഗിച്ചാല്‍ നിഷ്പ്രയാസം ഈ പാലം തകര്‍ക്കാന്‍ കഴിയുമെന്നതിനാല്‍ അതിനായി വന്‍ മല്‍സരമുണ്ടാകുമെന്നുറപ്പ്. രണ്ടുമാസംകൊണ്ട് പുതുക്കിപ്പണിയുമെന്ന് പ്രഖ്യാപിച്ച പാലത്തില്‍ക്കൂടി അടുത്ത തിരുവോണത്തിനും വണ്ടിയോടില്ലെന്ന് ഉറപ്പായി. പാലത്തിലൂടെ കേരളത്തിന് പണി തന്നവര്‍ സുഖമായി ഉണ്ടുറങ്ങി കഴിയുന്നുവെന്നതാണ് മറ്റൊരു സത്യം. സര്‍ക്കാരിനാകട്ടെ യുഡിഎഫ് കാലത്ത് പണിത പാലത്തിലെ അഴിമതി അന്വേഷിക്കാന്‍ ഉഷാറൊട്ടില്ലതാനും.

പുതിയ പാലം പണിയുന്നതിനുള്ള പണത്തെക്കുറിച്ച് ഈ ലോകത്ത് ആലോചിച്ച ഒരേ ഒരു കൂട്ടര്‍ എഎ റഹിം നയിക്കുന്ന ഡിവൈഎഫ്ഐ ആണ്. പാലാരിവട്ടം പാലം സംബന്ധിച്ച് പിണറായിക്കും പിഡബ്ലി‍യുഡി മന്ത്രി ജി സുധാകരനും ഉപദേശം കൊടുക്കാള്ള ധൈര്യം തങ്ങള്‍ക്കുണ്ടെന്നും ഡിവൈഎഫ്ഐ തെളിയിച്ചു. 

ഇനി പാലായിലേക്കാണ്. ഒരു പാട്ടിലേക്കാണ്. ജോട് ടോമിന്‍റെ വിജയം തേടിക്കൊണ്ടാണ് പാട്ടുയരുന്നതെങ്കിലും പാലായിലെ മൊത്തത്തിലുള്ള തമ്മിലടി മനസിലുള്ളതുകൊണ്ട് പാടുന്നത് ശത്രുവാണോ മിത്രമാണോയെന്ന് ജോസ്ടോമിനു പോലും മനസിലാകുന്നില്ല.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...