സിസിടിവി എന്ന മറിമായം; ഒരു ലീഗ് അനുഭവം

league-cctv
SHARE

എല്ലാവര്‍ക്കും ആകാമെങ്കില്‍ മുസ്ലീംലീഗിനുമാകാം. സകലമാന പാര്‍ട്ടിക്കാരും ചര്‍ച്ചയിലാണ്. തീരുമാനമൊന്നുമായില്ലെങ്കിലും കോണ്‍ഗ്രസുകാര് ദില്ലിയില്‍ ചര്‍ച്ച. ജോസഫും ടീമും തൊടുപുഴയില്‍. ജോസഫിനെ വെട്ടാന്‍ മാണിയും ജോസുമോനും പാലായില്‍. ബിജെപിക്കാരാണെങ്കില്‍ ചാക്കിലാക്കാനുള്ള കോണ്‍ഗ്രസുകാരുടെ പട്ടിക തയ്യാറാക്കുന്ന ചര്‍ച്ചയിലും.

അങ്ങനെ നോക്കുമ്പോള്‍ ആര്‍ക്കായാലും കൊതി തോന്നും, ഒരു ചര്‍ച്ചയൊക്കെ നടത്താന്‍. പാവം കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ചേര്‍ന്ന് ആ SDPIക്കാരെ വിളിച്ച് ചെറുതായൊന്നുകൂടി. ഒന്നുമില്ല. രണ്ടു ചായേം മൂന്ന് ബിരിയാണീം. അതിനാണ് ഈ ചാനലുകാരൊക്കെക്കൂടി തലേക്കേറുന്നത്. ഇളക്കിവിടാന്‍ പി. വി. അന്‍വറും. ഒരു കാര്യം നിങ്ങള് മനസ്സിലാക്കിക്കോളി. ഈ ലീഗുകാര് അത്ര മണ്ടന്മാരല്ല.

അങ്ങനെയൊന്നും പറയരുത് സാറേ. മലപ്പുറത്തും പൊന്നാനീം പാര്‍ട്ടിപ്പാരികള് ചില്ലറയല്ല. അതൊക്കെ തീരുമാനിക്കാന്‍ വേറെ ആരാ ഉള്ളത് ? അയ്യോ. ആകെ ആറേഴുമിനിറ്റ് കൊണ്ട് മറ്റുപാര്‍ട്ടിക്കാരുമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. പക്ഷെ, സ്വന്തക്കാരുമായി ചര്‍ച്ചയാവാല്ലോ. അതിന് സമയം കിട്ടിയോ ?

സത്യത്തില്‍ സിസി ടിവി എന്നത് ഒരു തോന്നലാണ്. യാഥാര്‍ഥ്യം പി.വി. അന്‍വറാണ്. പഴയ കോണ്‍ഗ്രസുകാരനായതുകൊണ്ട് സിഐഡിപ്പണി അന്‍വറിനെ ആരും പഠിപ്പിക്കേണ്ട. അത് തനിക്കുവേണ്ടിയാണെങ്കില്‍ നല്ല വെടിപ്പായി ചെയ്യാനും കഴിയും.

ഈ പറഞ്ഞത് ഇ.റ്റിക്കും ബാധകമാണ്. നുണ ഒളിപ്പിക്കാന്‍ വീണ്ടും നുണ പറയേണ്ടിവരും. ബെന്നി ബഹനാന്‍ വന്നിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ബേജാറ് ? ഒരു കാര്യം ചെയ്യാം. നമുക്ക് സിസിടിവി മുഴുവനായി പരിശോധിക്കാം. അപ്പോ അറിയാമല്ലോ ?

പൊന്നാനിയില്‍ എസ്ഡിപിഐക്കാർ സ്ഥാനാര്‍ഥികളെ വച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ ആ സ്ഥാനാര്‍ഥികള്‍ക്കല്ലേ വോട്ടു ചെയ്യുക. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ചര്‍ച്ച എന്ന് സംശയിക്കുന്നവരുണ്ട്. അന്‍‌വറിന് പക്ഷെ, ആ സംശയം പണ്ടേയില്ല. കോണിപ്പടി കയറാന്‍ ഇത്തവണ പാടായതുകൊണ്ടാണ് ഇതിലും വലിയ നാടകം പ്രതീക്ഷിക്കണമെന്നാണ് പി. വി. അന്‍വറിന്റെ മുന്നറിയിപ്പ്. സമ്മതിച്ചു. എസ്ഡിപിഐക്കാരന്റെ വോട്ട് വേണ്ട എന്ന് പറയാനുള്ള ധൈര്യം കുഞ്ഞാലിക്കുട്ടി കാണിക്കണം. പ്ലീസ്. ഒന്നും കാണിക്കൂ.

അതാണ് കുഞ്ഞാലിക്കുട്ടി. പക്ഷെ, അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യത്തിന് പ്രസക്തിയുണ്ട്. ലീഗുകാര് ബിരിയാണി കഴിക്കുന്ന ഹോട്ടലിലെ സിസി ടിവി മാത്രം നോക്കിയാമതിയോ. മറ്റു ചായക്കടകളിലെ ക്യാമറകളും നോക്കണം. ഇനി ആരും അതിന് തയ്യാറായില്ലെങ്കില്‍ കോണി വച്ചിട്ടായാലും ദൃശ്യങ്ങള്‍ പൊക്കി കയ്യില്‍ത്തരാന്‍ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങും. ഇനി ചാനലുകാര്‍ക്കുള്ള സാരോപദേശമാണ്. എന്താണ് പത്രധര്‍മം ? അതെങ്ങനെ അനുഷ്ഠിക്കാം ?

കേട്ടല്ലോ. ഇനിയെങ്കിലും പാവം അന്‍വര്‍ക്കയെ മനഃസാക്ഷിയില്ലാത്തവനെന്ന് വിളിക്കരുത്. പാവങ്ങളുടെ കണ്‍കണ്ടദൈവമാണ് അദ്ദേഹം. ആപത്തില്‍പെടുന്നവര്‍ അന്‍വര്‍ക്കാ എന്ന് ചെറുതായൊന്ന് വിളിച്ചാല്‍മതി. പറന്നെത്തും. അതിനുവേണ്ടി മാത്രം കുറച്ച് വാഹനങ്ങള്‍ വാങ്ങിയിട്ടിട്ടുണ്ട്. കൂടുതലറിയാന്‍ അദ്ദേഹത്തോടുചോദിച്ചാലും മതി.

ടോം വടക്കന്‍ പൊളിയായിരുന്നു. പാവം. ഒരുയാത്ര പോലും ചോദിക്കാതെയാണ് ബിജെപിയിലോട്ട് പോയത്. മുല്ലപ്പള്ളിക്ക് നെഞ്ചുതകരുകയാണ്. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പലരെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയത് വടക്കനില്‍നിന്നാണത്രെ. അടുത്തിടെ ഫോണിലൂടെ വിളിച്ച് മനസ്സിലാക്കിത്തരാന്‍ നോക്കിയതോടെ മുല്ലപ്പള്ളിക്ക് ശല്യമായി തോന്നിയത്രെ. എങ്കിലും മുല്ലപ്പള്ളി ഗുരുനിന്ദയ്ക്കില്ല. വടക്കന് നല്ലതുമാത്രം വരുത്തണേ എന്ന പ്രാര്‍ഥനയിലാണ് മുല്ലപ്പള്ളി. പക്ഷെ, കോടിയേരിക്കാകട്ടെ സന്തോഷംകൊണ്ട് തുള്ളിച്ചാടാനാണ് തോന്നുന്നത്. പണിക്കൂലി കൊടുക്കാത്തതുകൊണ്ടാണ് പോയതെന്ന് കണ്ടെത്തിയിട്ടുമുണ്ട് തൊഴിലാളിപാര്‍ട്ടിയുടെ നേതാവ്.

മോദി ആരാധകര്‍. രാഹുല്‍ ആരാധകര്‍. അവര്‍ കൂടുമാറുന്നതില്‍ നമ്മുടെ എം എം മണി മന്ത്രിക്ക് പുതുമയില്ല. തിരഞ്ഞെടുപ്പ് ഒരു ഗുസ്തി മല്‍സരമാണ്. ഗുസ്തിക്കാരായി മോദിയും രാഹുലും മാത്രമേ ഉള്ളൂഎന്ന് പറയുന്നതിലാണ് മണിയുടെ എതിര്‍പ്പ്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ മറ്റൊരു സൂപ്പര്‍ ടീം ഇപ്പുറം ഇരിക്കുന്നത് നല്ല നാടന്‍ ഭാഷയില്‍ അദ്ദേഹം വിശദീകരിച്ചുതരും.

സമയം ഒട്ടും മോശമല്ല ആശാന്. അതുകൊണ്ട് ഗുസ്തിക്ക് ഇടുക്കിയിലോട്ട് ആരുവന്നാലും ഒരു പേടിയുമില്ല. ഉമ്മന്‍ചാണ്ടി കളത്തിലിറങ്ങിയാലും മലര്‍ത്തിയടിക്കുമെന്ന് ഉറപ്പാണ്. കളി സൂക്ഷിച്ചുമതി. ചിലതൊക്കെ മിനി സ്ക്രീനിലും കാണാം. ഒരു ചോദ്യം ചോദിച്ചോട്ടെ. നല്ല കട്ട വേനലാണല്ലോ. കെഎസ്ഇബിയുടെ പരിപാടി എന്തൊക്കെയാണ്.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.