നക്ഷത്രങ്ങള്‍ തോളിലുള്ള യന്ത്രിരൻ; പൊലീസില്‍ പുതിയ യന്ത്രം ചാര്‍ജെടുത്തു; തിരുവാ എതിർവാ

Kerala-Police-Robot-inauguration-by
SHARE

പൊങ്കാല ദിവസമായതുകൊണ്ടാണെന്നു തോന്നുന്ന പൊങ്കാല വിഭവങ്ങള്‍ക്ക്  യാതൊരു കുറവും ഇന്നുണ്ടായില്ല.

ഹാപ്പി ബര്‍ത്ത്ഡേ. എന്നുവച്ചാല്‍ പിണറായി സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കി. ഇടതുപക്ഷമായതിനാല്‍ അവര്‍ പിറന്നാളില്‍ വിശ്വസിക്കുന്നില്ല. ബര്‍ത്ത് ഡേ എന്നത് സാമ്രാജിത്വ കടന്നുകയറ്റത്തിന്‍റെ ശേഷിപ്പായതിനാല്‍ അതും വേണ്ടെന്നുവച്ചു. അതിനുപകരമാണ് ആയിരം ദിവസാചരണം. ഈ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടു എന്ന ലൈനില്‍ ഒരു ഫീലും കിട്ടും. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് പറഞ്ഞത്. സ്വോഭാവികമായും ആ ചുവരെഴുത്ത് ഇപ്പോള്‍ പാസ്റ്റെന്‍സിലാകണ്ടതാണ്. എന്നുവച്ചാല്‍ എല്‍ഡിഎഫി വന്നതോടെ എല്ലാം ശരിയായി എന്നോ എല്‍ഡിഎഫ് ഇവിടുണ്ട് ഇനി എന്തെങ്കിലും ശരിയാക്കാനുണ്ടോ എന്നൊക്കെ. പക്ഷേ ഇപ്പോളും പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് എല്ലാം ശരിയാകും എന്നുതന്നെയാണ്. റോഡുവരും പൈപ്പ് ലൈന്‍വരും തീവണ്ടിപ്പാളം വരും എന്നൊക്കെയുള്ള പല്ലവികള്‍ വടക്കുനിന്ന് തെക്കോട്ട് കാനവും തെക്കുനിന്ന് വടക്കോട്ട് കോടിയേരിയും പറയുന്നുണ്ട്. ഇവരുടെ ഒത്ത നടുക്ക് നില്‍ക്കുന്ന പിണറായി എല്ലാം സമ്മതിക്കുന്നുമുണ്ട്. എല്ലാവരും ശരിയായാ മതിയാരുന്നു

വനിതാമതിലാണ് ഇടതുപക്ഷത്തിന്‍റഎ ഈ കാലഘട്ടത്തിലെ വലിയ നേട്ടമെന്ന് സര്‍ക്കാര്‍ പറയുന്നു. മിനിട്ടുകള്‍ മാത്രം കണ്‍മുന്നില്‍ തെളിഞ്ഞ ആ മതില്‍ പട്ടിണിമാറ്റാന്‍ പോന്നതാണെന്ന് ജനം തിരിച്ചറിയാത്തതിന് സര്‍ക്കാരില്‍ കുറ്റം ആരപോപിച്ചിട്ടുകാര്യമില്ല. നവോഥാനത്തിന്‍റഎ വില ഈ നാട്ടുകൂട്ടത്തിന് പറഞ്ഞആല്‍ മനസിലാവില്ലല്ലോ. ഈ മതിലല്ലാതെ കഴിഞ്ഞ ആയിരം ദിവസത്തിനിടെ എല്‍ഡിഎഫ് ഇട്ടുനടന്നതെല്ലാം ഞങ്ങള്‍ അളവെടുത്ത് തയ്ക്കാന്‍ കൊടുത്ത ഉടുപ്പുകളായിരുന്നുവെന്നാണ് യുഡിഎഫ് പറയുന്നത്. സാഹിത്യ സാഹിതിയിലെ പഴയ കലക്ഷന്‍ തപ്പിയ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിക്ക് അവിടെ നിന്ന് ചില പുസ്തകങ്ങള്‍ ലഭിച്ചു. അതിലെ ചില കഥാപാത്രങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെയും മറ്റും ഛായയുണ്ടെന്നാണ് മുല്ലപ്പള്ളി കണ്ടെത്തിയിരിക്കുന്നത്. കോടിയേരിയുടെ കാര്യമാണ് കഷ്ടം. യാത്രക്ക് ഇറങ്ങിത്തിരിച്ചു. വേദികളിലെല്ലാം സര്‍ക്കാരിനെ പൊക്കിപ്പറയാതെ വേറെ നിവര്‍ത്തിയില്ലല്ലോ. പറയാന്‍ വച്ചിരുന്ന ചിലപദ്ധതികള്‍ പ്രധാനമന്ത്രിയും ആ കണ്ണന്താനം മന്ത്രിയുമെല്ലാം ചേര്‍ന്ന് കീശയിലാക്കി. ബാക്കി ഉള്ളവയെല്ലാം ഇടതുപക്ഷകാലത്തെ വിപ്ലവമാണെന്ന് പാടി പാടി തൊണ്ടയിലെ വെള്ളം വറ്റിക്കുകയാണ് ബാലകൃഷ്ണന്‍

ഇടതുപക്ഷത്തിന് ഒരു വിചാരമുണ്ട്. അവര്‍ ചിന്തിക്കുന്നതുപോലെ മറ്റാര്‍ക്കും ചിന്തിക്കാനാവില്ല. ഈ വിചാരത്തിനുമുന്നില്‍ മുഷ്ടിചുരുട്ടിയാണ് ഓരോ ഇടതന്മാരും രാവിലെ എണ്ണീക്കുന്നതുതന്നെ. എതിര്‍ രാഷ്ട്രീയത്തിലെ ആരെങ്കിലും കൊല്ലപ്പെടുമ്പോള്‍ വെള്ളംചേര്‍ത്ത് നനപ്പിച്ച് കുത്തിയിറക്കിയാല്‍പ്പോലും ഇറങ്ങാത്ത, ഇറങ്ങിയാല്‍തന്നെ ദഹിക്കാത്ത ചില കഥകള്‍ അവര്‍ പടച്ചുവിടു.ം ലോജിക്കിലല്ല, പാര്‍ട്ടി പറയുന്നത് എന്തോ അതിലാണ് കാര്യമെന്ന് വിശ്വസിക്കാന്‍ അണികള്‍ തയ്യാറാകുന്നിടത്തോളം ഈ വിളവെടുപ്പ് തുടരുകയും ചെയ്യും. ടിപി ചന്ദ്രശേഖരനെ കൊന്നത് പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ അല്ല എന്നായിരുന്നു സംഭവം നടന്നയുടന്‍ സിപിഎം വിശദീകരണം. അതിന്‍റെ ലേറ്റസ്റ്റ് വേര്‍ഷനാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. പെരിയയിലെ കൊലപാതകങ്ങള്‍ക്കുപിന്നില്‍ ലോക്കല്‍ക്കമ്മിറ്റി അംഗം ലോക്കപ്പിന്‍റെ വാതിലില്‍ നില്‍ക്കുമ്പോഴും പാര്‍ട്ടി ആത്മവിശ്വാസത്തോടെ പറയുകയാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ

ഈ കോടിയേരി പലതും പറയുമ്പോള്‍ അത് തമാശയാണോ സീരിയസാണോ എന്നു മനസിലാക്കാനാണ് പാട്. ചിരി കലര്‍ന്ന ഒരു കൈയ്യടിയാണ് കോടിയേരിക്ക് അണികള്‍ പലപ്പോഴും നല്‍കുക. ഇടതുപക്ഷത്തിന്‍റെ യാത്ര നടക്കുന്ന സമയത്ത് ഇത്തരത്തിലൊരു കൊലപാതകം പാര്‍ട്ടിക്കാര്‍ നടത്തില്ല എന്നതാണ് കോടിയേരിയന്‍ സിദ്ധാന്തം. പിണറായി പണ്ട് പറഞ്ഞ അരിയാഹാരം കഴിക്കാത്തവര്‍ നാട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കഥകള്‍ വിശ്വസിക്കുമായിരിക്കും എന്നതാണ് ഏക പ്രതീക്ഷ. മുല്ലപ്പള്ളിയെപ്പോലെ ചരിത്രമറിയുന്നവരെ പറ്റിക്കുക അത്ര എളുപ്പമല്ലെന്ന് സിപിഎം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു

സെക്രട്ടറിയേറ്റില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ക്കായി പിആര്‍ ചേമ്പര്‍ എന്നൊരു സംവിധാനമുണ്ട്. നല്ല വൃത്തിക്ക് സൂക്ഷിച്ചിരിക്കുന്ന ഒരു മുറി. അതിന് പക്ഷേ ഒരു കുറവുണ്ട്. ചുവപ്പന്‍ പരവതാനിയില്ല. ഈ കുറവ് പരിഹരിക്കാന്‍ പിണറായി സര്‍ക്കാര്‍ മുഖ്യന്‍റെ ഓഫീസ് പരിസരത്ത് പുതിയൊരു വാര്‍ത്താ സമ്മേളന മുറി പണിതു. പറയാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അവിടെവന്നു പറഞ്ഞോളാം എന്നതാണ് മുഖ്യന്‍റെ ലൈന്‍. അവിടെ വച്ചിരിക്കുന്ന മൈക്കിന്‍റെ സ്വിച്ച് സ്വോഭാവികമായും പിണറായിയുടെ വിരല്‍ത്തുമ്പില്‍തന്നെയാകുെന്നതില്‍ സംശയം വേണ്ട. അത്രമാത്രമേ പുള്ളി ഉദ്ദേശിച്ചിട്ടുമുള്ളൂ. ആകെ മൊത്തം ഒരു റേഡിയോ ലൈന്‍

പിണറായിയുടെ ആയിരം ദിവസം ആഘോഷിക്കാന്‍ യൂത്ത് ലീഗുകാര്‍ ബലൂണ്‍ വാങ്ങുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഫിരോസിന് ഇതെന്തുപറ്റിയെന്നാണ് ആഭ്യന്ത്രമന്ത്രികൂടിയായ ഹെഡ്മാസ്റ്റര്‍ അപ്പോള്‍ കരുതിയത്. പക്ഷേ പിന്നീടാണറിഞ്ഞത് അത് പച്ച ബലൂണല്ല കറുത്ത ബലൂണാണ് എന്ന്. മുഖ്യമന്ത്രികസേരയില്‍ ഇരുന്നതില്‍ പിന്നെ കറുപ്പ് പിണറായിക്ക് അലര്‍ജിയാണ്. മുഖ്ന്‍ പങ്കെടുക്കുന്ന പരിപരാടിയില്‍ കറുത്ത ഉടുപ്പിട്ടവര്‍ക്ക് പ്രവേശനം പോലുമില്ലാത്ത കാലത്താണ് ബലൂണ്‍ വിപ്ലവവുമായി ഫിരോസ് എത്തിയത്. പ്രതിപക്ഷത്തിന്‍റെ മുഴുവന്‍ ജോലിയും ഒറ്റക്ക് ചെയ്യേണ്ടിവരുന്നതിന്‍റെ ക്ഷീണം പ്രകടമാക്കാതെ കാറ്റ് തെല്ലും പോകാത്ത ബലൂണുകളുമായി ഫിറോസ് കളത്തിലുണ്ട്

കൊടി എന്നു കേവ്‍ക്കുമ്പോള്‍ പണ്ട് പാറിപ്പറക്കുന്ന പതാകയായിരുന്നു മനസില്‍ വരാറള്ളത് എങ്കില്‍ ഇപ്പോള്‍ അത് അങ്ങനെയല്ല. പ്രത്യേകിച്ച് ഇടതുനേതാക്കള്‍ പറയുമ്പോള്‍. കൊടിസുനിയാണോ അത് എന്ന വര്‍ണ്യത്തില്‍ ആശങ്ക തോന്നുന്നത് ഉല്‍പ്രേക്ഷയുടെ പ്രശ്നമല്ല. കാലഘട്ടത്തിന്‍റെ കളികള്‍ മാത്രമാണ്. തന്‍റെ പടമില്ലാത്ത കൊടി കാണുമ്പോള്‍ പിണറായിക്ക് തോന്നുന്ന അതേ വികാരമാണ് കൊടിസുനിയെ പറയുമ്പോള്‍ കോടിയേരിക്കും തോന്നുന്നത്.

പെരിയയിലെ കൊലപാതകങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു കഴിഞ്ഞു. അതുവേണ്ട കേരള പൊലീസ് അതിന് കെല്‍പ്പുള്ളവരാണെന്ന് സര്‍ക്കാരും വ്യക്തമാക്കി. ഈ സമയത്താണ് പൊലീസില്‍ പുതിയ യന്ത്രം ചാര്‍ജെടുത്തത്. നക്ഷത്രങ്ങള്‍ തോളിലുള്ള ആ യന്ത്രിരനെ കേസ് അന്വേഷണം ഏല്‍പ്പിച്ചാല്‍ പുല്ലുപോലെ സത്യം പുറത്തുവരും. ഇന് പിണറായി പറയുന്നതുമാത്രം അനുസരിക്കുന്ന ചിപ്പ് കേരളത്തില്‍ രണ്ടെണ്ണമുണ്ടോ എന്നറിയില്ല. ഒരെണ്ണം ബഹ്റ സ്വന്തമായി ശരീരത്തില്‍ വച്ചിട്ടുണ്ട്. ശേഷിക്കുന്നത് റോബോര്‍ട്ടിന് കൊടുത്തിട്ടില്ല എങ്കില്‍ ഈ കേസ് അതിനെ ഏല്‍പ്പിക്കാവുന്നതാണ്

MORE IN THIRUVA ETHIRVA
SHOW MORE