രാജേഷിന്‍റെ നിഷ്കളങ്കത തിരിച്ചറിയാതെപോയല്ലോ, സിബിഐ?

thiruva-rajesh
SHARE

സെക്രട്ടറിയേറ്റില്‍ നിന്ന് പഞ്ച് ചെയ്ത് മുങ്ങുന്നവരെ കൈയ്യോടെ പിടികൂടുമെന്ന പൊതുഭരണവകുപ്പിന്‍റെ പഞ്ച് ഡയലോഗിനിടയിലൂടെ നമ്മളും നടതുറക്കുകയാണ്.

സിബിഐക്കെതിരെ ചിലപ്പോള്‍ ആഞ്ഞടിക്കുമെങ്കിലും ഇപ്പോള്‍ യുഡിഎഫിന് സിബിഐ മുത്താണ്. ഷുക്കൂര്‍ വധത്തില്‍ പി ജയരാജന്‍ ടിവി രാജേഷ് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് കൂട്ടിലെ ആ തത്ത പറഞ്ഞതോടെ ചെറുതല്ലാത്ത റിലാക്സേഷനാണ് പ്രതിപക്ഷത്തിന് കിട്ടിയത്. തിരഞ്ഞെടുപ്പിങ്ങ് പടിവാതിലിലെത്തി. അങ്കത്തട്ടില്‍ പയറ്റാനുള്ള ആയുധം കോപ്പുകൂട്ടുന്നതിനിടെ വീണുകിട്ടുന്ന ഇത്തരം മൂര്‍ച്ചയുള്ളവ ശരിക്കും ഒരു ബോണസ് ഇന്ധനമാണ്. പ്രതിപക്ഷത്തിനും ചെന്നിത്തലക്കും മാത്രമാണ് സിബിഐയോട് ഇപ്പോള്‍ ഇഷ്ടം എന്ന് കരുതരുത്. ചെറിയ ഒരിഷ്ടം പിണറായിക്കും അവരോട് തോന്നിത്തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പതിനാല് ജില്ലകള്‍ ഉണ്ടെങ്കിലും മുഖ്യന് പതിമൂന്ന് ജില്ലകളേ ഭരിക്കാന്‍ പറ്റുന്നുള്ളൂ എന്നൊരു അടക്കംപറച്ചില്‍ പൊതുവേ ഉണ്ട്. കണ്ണൂര്‍ ജില്ല ജയരാജന്‍ രാജാവിന്‍റെ കീഴിലാണത്രേ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ജയരാജന്‍ തന്നെ ജയരാജനെ നിര്‍ബന്ധിച്ചോണ്ടിരിക്കുന്നതിനിടയിലാണ് ഈ പാര. ജയരാജനെ ഒറ്റക്ക് പട്ടികയില്‍ തിരുകിയാല്‍ പഞ്ചില്ലെന്ന് തിരിച്ചറിഞ്ഞാവണം സിബിഐ ടിവി രേജേഷിനും കുറിവരച്ചത്

ജയരാജന് ഇതൊന്നും വിഷയമല്ല. മാധ്യമങ്ങളുടെ മുന്നില്‍പ്പെടാതെ മുങ്ങാന്‍ എളുപ്പമാണ്. ഷൂക്കൂറിന്‍റെ കഥ നന്നായി അറിയുന്നവരാരും ജയരാജനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ആരായാന്‍ മിനക്കെടുകയുമില്ല. പക്ഷേ ടിവി രാജേഷിന്‍റെ കാര്യം അങ്ങനെയല്ല. നിയമസഭയിലടക്കം നിരവധി ക്യാമറകള്‍ക്കുമുന്നീലൂടെ ദിനവും നടന്നു നീങ്ങേണ്ടവനാണ്. നിയമസഭയില്‍ ജയരാജന്‍റെ തണല്‍ എന്തായാലും രാജേഷിന് കിട്ടില്ല. അതുമല്ല പ്രതിപക്ഷത്തിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ആക്രമിക്കുന്നതിലും എളുപ്പവും ഗുണവും പസിപിഎം എംഎല്‍എയെ പഞ്ഞക്കിടുന്നതാണ്. രാജേഷാണെങ്കില്‍ നിയമസഭക്കകത്തും പുറത്തും തന്‍റെ വിവിധ പ്രകടനങ്ങള്‍ മികച്ച രീതിയില്‍ പുറത്തെടുത്തവനാണുതാനും.

രമേശ് ചെന്നിത്തല വളരെ ആത്മാര്‍ഥമായാണ് കാര്യങ്ങള്‍ സംസാരിക്കുന്നത്. അടിയന്തരപ്രേമേയം തള്ളിയപ്പോള്‍ പുള്ളി ചോദിച്ചു. ഞങ്ങള്‍ പിന്നെ എന്തിനാണ് ഇങ്ങോട്ടുവരുന്നത്. ചോദ്യം കേട്ട സ്പീക്കര്‍ കൈമലര്‍ത്തിയത് ആങ്ഗ്യമായി സഭാരേഖയില്‍ ഇടംപിടിച്ചോ ആവോ

രാജേഷിന്‍റെ ഈ നിഷ്ടകളങ്കത തിരിച്ചറിയുന്നതില്‍ സിബിഐക്ക് വീഴ്ചപറ്റിയതാവണം. അല്ലെങ്കില്‍ പിന്നെ ഈ തൊട്ടാവാടി ആളെക്കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നൊന്നും പറയില്ലല്ലോ. രാജേഷിന് ആശ്വസിക്കാം. വൈറലായ ഈ കാറല്‍ വിഡിയോ കോടതിയില്‍ സമര്‍പ്പിച്ച് തന്‍റെ നിഷ്കളങ്കത്വം തെളിയിക്കാന്‍ ശ്രമിക്കാവുന്നതാണ്. 

സിബിഐ ഡയറിക്കുറിപ്പുമായി അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ സഭയിലെത്തിയ രമേശ്ചെന്നിത്തലക്കുമുന്നില്‍ സ്പീക്കര്‍ ശ്രീരാമകൃഷണന്‍ വാതില്‍ കൊട്ടിയടച്ചു. അടിയന്തിരപ്രമേയമായി വിഷയം അനുവദിക്കില്ല, വേണമെങ്കില്‍ സഹ്മിഷനായി അവതരിപ്പിക്കൂ എന്നായി സ്പീക്കര്‍. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവച്ച ശീലമില്ലാത്ത ചെന്നിത്തല കട്ടക്ക് നിന്നു. പിന്നെ സഭാകവാടത്തിനുമുന്നില്‍ ഇരുന്നു. ഇതൊക്കെ കാണുന്ന ജനം വിചാരിക്കും അടിയന്തരപ്രമേയവും സബ്മിഷനും തമ്മില്‍ മാസങ്ങളുടെ വ്യത്യാസമുണ്ടെന്ന്. നടുത്തളത്തില്‍ അലമ്പുണ്ടാക്കി കവാടത്തില്‍ കുത്തിയിരുന്ന നേരത്തിന്‍റെ പകുതിയുണ്ടെങ്കില്‍ വിഷയം സബ്മിഷനായി അവതരിപ്പിച്ച് വീട്ടില്‍ പോകാമായിരുന്നു. 

എന്തായായലും ഇത്രയുമായി. എങ്കില്‍പിന്നെ ചില വെളിപ്പെടുത്തലുകള്‍ക്കൂടി നടത്തുകയാണ് പ്രതിപക്ഷ നേതാവ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പയറ്റാനുള്ള പ്രകടനപത്രിക ആദ്യമായി പുറത്തുവിടുന്ന നേതാവെന്ന റെക്കോഡും ഇതോടെ രമേശ് ചെന്നിത്തലക്ക് സ്വന്തം

മാത്യു ടി തോമസിന്‍റെ കുടിവെള്ളം മുട്ടിച്ച് ജലവിഭവമന്ത്രിയായി ചുമതലയേറ്റ കെ കൃഷ്ണന്‍കുട്ടി കുളിച്ച് കുട്ടപ്പനായി ചോദ്യോത്തരവേളക്കെത്തി. ആര്‍ക്കും തന്നെ ചോദ്യം ചോദിച്ച് വെള്ളം കുടിപപ്പിക്കാനാകില്ലെന്ന് തെളിയിക്കാനുള്ള മുന്‍കരുതലുകള്‍ മന്ത്രി എടുത്തിരുന്നു. മലവെള്ളംപോലെ പാഞ്ഞുവന്ന ചോദ്യങ്ങള്‍ക്കുമീതേ കൃഷ്ണന്‍കുട്ടി തടയിട്ടു

കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തെക്കുറിച്ചുള്ള സീരിയസ് ചോദ്യങ്ങള്‍ക്കിടെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ചാടിയെഴുന്നേറ്റു. വെള്ളമിറങ്ങിക്കഴിഞ്ഞും പ്രശ്നങ്ങള്‍ ബാക്കിയായതിനെപ്പറ്റി അന്‍വര്‍ ചോദിക്കുമെന്ന് ഏവരും കരുതി. പക്ഷേ മന്ത്രിയെ എംഎല്‍എ തോല്‍പ്പിച്ചുകളഞ്ഞു

തൃത്താല എംഎല്‍എ വിടി ബല്‍റാം അന്‍വര്‍സാദത്തിന്‍റെ അടുത്ത സുഹൃത്തും പഴയ പ്രകൃതിസ്നേഹി എംഎല്‍എക്കൂട്ടത്തിലെ ഐടി വിദഗ്ധനുമായിരുന്നു. ഇപ്പോള്‍ കഞ്ചാവിലാണ് സ്പെഷ്യലൈസേഷന്‍. എന്നുവച്ചാല്‍ ലഹരിവസ്തുക്കള്‍ കേരളത്തിന്‍റെ അതിര്‍ത്തികടന്നുവരാന്‍ കക്ഷി സമ്മതിക്കില്ല. നിയമസഭയില്‍ ഇന്ന് മന്ത്രി ടിപി രാമകൃഷ്ണനോട് ബല്‍റാം ഒരു ചോദ്യം ചോദിച്ചു. ഒരു ഒന്നൊന്നര ചോദ്യം. അതെയെന്നു പറഞ്ഞാലും അല്ല എന്നുപറഞ്ഞാലും പെടുന്ന ഒരു ചോദ്യം. ഭാര്യ തല്ലുമ്പോള്‍ കരയാറുണ്ടോ എന്ന മട്ടില്‍ ഒന്ന് 

അങ്ങനെ ഒടുവില്‍ വനിതാ മതില്‍ അതിന്‍റെ ലക്ഷ്യം നിറവേറ്റുന്ന ലക്ഷണം കണ്ടുതുടങ്ങി. ദേവികുളം സബ്കലക്ടര്‍ രേണുരാജിനോട് മോശമായി പെരുമാറിയ രാജേന്ദ്രന്‍ എംഎല്‍എ തെറ്റുചെയ്തു എന്ന് പാര്‍ട്ടി വിലയിരുത്തി. വരും ദിവസങ്ങളില്‍ ചെവിക്കുപിടി ഉള്‍പ്പെടെയുള്ള നടപടികള്‍ വന്നേക്കു.ം അതിലും അല്‍ഭുതം മതിലിനുശേഷം ഇടുക്കിയിലെ കിരീടം വയ്ക്കാത്ത മന്ത്രി എംഎം മണിയാശാന്‍റെ ഭാഷയില്‍ വന്നിരിക്കുന്ന മാറ്റമാണ്. പെണ്‍പിള ഒരുമക്കാരൊക്കെ സംഗതി കേട്ട് ഞെട്ടിയിരിക്കുകയാണത്രേ. 

MORE IN THIRUVA ETHIRVA
SHOW MORE