വനിതാ മതില്‍ വമ്പിച്ച പദ്ധതിയായി; നവോത്ഥാനം വാങ്ങാന്‍ ഇനി തുക വകയിരുത്തുമോ?

thiruva-ethirva-2
SHARE

നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങിയതിനാല്‍ തമാശകള്‍ക്കുള്ളവയും അതില്‍ വകയിരുത്തിയിട്ടുണ്ടാകും എന്നുറപ്പ്. ആ വിശ്വാസത്തിലും ആശ്വാസത്തിലും ചാണകത്തില്‍ ചവിട്ടാതെ തുടങ്ങുകയാണ്.

നയപ്രഖ്യാപനം. എന്നുവച്ചാല്‍ സര്‍ക്കാര്‍ തങ്ങളുടെ നയം ഔദ്യാഗികമായി പറയുന്ന ദിനം. ചെയ്തവയുടെ വീമ്പുപറച്ചിലും ചെയ്യാന്‍ പോകുന്നവയുടെ മേനിപറച്ചിലും എന്നാണ് ഇതിനെ ശത്രുക്കള്‍ അതായത് പ്രതിപക്ഷം പറയുക. കേരളത്തില്‍ പക്ഷേ ഇടത് സര്‍ക്കാരിന് ഈ നയം പറയിക്കല്‍ അത്ര എളുപ്പമല്ല. കാരണം ഇവിടുത്തെ ഗവര്‍ണര്‍ ആള് പുലിയാണ്.

എഴുതിക്കൊടുക്കുന്നത് കാണാതെ പറയുന്ന ആളല്ല അദ്ദേഹം. അതായിരുന്നു പ്രതിപക്ഷത്തിന്‍റെയും വിശ്വാസവും ആശ്വാസവും. നിമയസഭയില്‍ പിസി ജോര്‍ജിന്‍റെ കൂട്ട് നഷ്ടമായ ഒ രാജഗോപാലിന് മാത്രമാണ് കാര്യങ്ങളില്‍ ഒരു പന്തികേടെങ്കിലും തോന്നിയത്. ഗവര്‍ണര്‍ സഭയിലെത്തി. പതിവുകള്‍ക്ക് യാതൊരു മാറ്റവുമില്ല. സര്‍ക്കാര്‍ എഴുതിക്കൊടുത്തു. വള്ളി പുള്ളി തെറ്റാതെ ആ നയം ഗവര്‍ണര്‍ വായിച്ചു.

അതെ വനിതാ മതില്‍ വരെ സര്‍ക്കാരിന്‍റെ വമ്പിച്ച പദ്ധതിയായി നയപ്രഖ്യാപനത്തില്‍ ഇടം നേടി. നവോത്ഥാനം വാങ്ങാന്‍ ബജറ്റില്‍ തുക വകയിരുത്തുമോ എന്നേ ഇനി അറിയേണ്ടൂ. താല്‍ക്കാലിക വനിതാ മതിലിനുപകരം ഫാസിസത്തെ തടയുന്ന സിഥിരം മതില്‍ സംവിധാനം പ്രഖ്യാപിച്ചാലും നിലവില്‍ അല്‍ഭുതപ്പെടാനില്ല. നയപ്രഖ്യാപനത്തില്‍ നാടിന്‍റെ പുരോഗതിക്കുള്ള നയങ്ങളൊന്നുമില്ല. എന്നാല്‍ കേന്ദ്രം നിയമിച്ച ഗവര്‍ണറെക്കൊണ്ട് കേന്ദ്രത്തിനെതിരെ പറയിക്കാനായി എന്നതാണ് വലിയ നേട്ടമായി ഇടതുപക്ഷം കാണുന്നത്.

അതിനപ്പുറത്തൊരു നയം അച്ചടിച്ച പുസ്തകത്തില്‍ ഉണ്ടാവേണ്ടതില്ലല്ലോ.  ഗവര്‍ണറുടെ പ്രഖ്യാപനങ്ങള്‍ കേട്ട മലയാളികള്‍ ഇത് കേരളത്തെക്കുറിച്ചുതന്നെയാണോ എന്നോര്‍ത്ത് മൂക്കത്ത് വിരല്‍ വച്ചു. എന്നാല്‍ സര്‍ക്കാരിന്‍റെ എല്ലാ തട്ടിപ്പുകളും കണ്ടുപിടിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് ഇവിടെയുണ്ടെന്ന് പിണറായി ഓര്‍ത്തില്ല.

MORE IN THIRUVA ETHIRVA
SHOW MORE