സരിതയുടെ മീ ടു കൊടുങ്കാറ്റ് കോൺഗ്രസിനെ അടപടലം കൊണ്ടുപോകുമോ?

saritha-chandy-mullappally
SHARE

കണ്ണൂരും കണ്ണാടിയും തമ്മില്‍ എന്താണ് ബന്ധം. പ്രാസത്തിലെ സാമ്യമേ ഉള്ളൂ എന്നു പറഞ്ഞ് ഒഴിയാന്‍ വരട്ടെ.  ആറന്മുള കണ്ണാടി നിര്‍മാണത്തില്‍ പിഎച്ച്ഡി എടുത്ത ആളാണ് കണ്ണൂരിന്‍റെ മകന്‍ മുല്ലപ്പള്ളി. കോഴിക്കോടാണ് ജനിച്ചതെങ്കിലും പുള്ളിയുടെ കണ്ണ് പണ്ടേ കണ്ണൂരാണല്ലോ.  നിത്യജീവിതത്തിലെ ചില ശാസ്ത്രങ്ങളെപ്പറ്റിയൊക്കെ മുല്ലപ്പള്ളിക്കുള്ള അറിവ് പ്രശസ്തമാണ്. പ്രളയം പ്രവചിക്കുന്നതില്‍ കാണിപ്പയ്യൂരിന് തെറ്റുപറ്റിയെങ്കിലും അക്കാര്യം വരെ ലക്ഷണം നോക്കി മുന്‍കൂര്‍ പറഞ്ഞവനാണ് രാമചന്ദ്രന്‍. 

കോണ്‍ഗ്രസ് അധ്യക്ഷനാകാനെത്തിയപ്പോള്‍ പ്രസിഡന്‍റിന്‍റെ കസേര ഇപ്പോള്‍ ഇട്ടിരിക്കുന്ന ചില്ലിട്ട മുറി കന്നിമൂലയിലാണെന്നും അതിനാല്‍ ലക്ഷണവശാല്‍ പിശകുണ്ടെന്നും തുറന്നടിച്ചവനാണ് കക്ഷി. എന്നിട്ടെന്തേ ഇക്കാര്യം നേരത്തെ മൊഴിയാഞ്ഞതെന്ന് എംഎം ഹസനും വിഎം സുധീരനും ചോദിച്ചെങ്കിലും പുള്ളി മൗനവൃതം പൂകിയത്രേ. അപ്പോ പറഞ്ഞുവന്നത് കണ്ണാടിക്കഥയാണ്. പിണറായിയെ പത്തു പറയാന്‍ കിട്ടിയ അവസരത്തില്‍ ഇക്കാര്യംകൂടി പറഞ്ഞില്ലെങ്കില്‍ മുല്ലപ്പള്ളിക്കും ഒരുസുഖമില്ലത്രേ. 

സോളര്‍ പാനലില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചെങ്കിലും അത് അത്രക്കങ്ങ് അംഗീകരിക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടില്ല. നല്ല ഷോക്ക് കൊടുക്കാന്‍ പറ്റും എന്നുണ്ടെങ്കില്‍ സോളാര്‍ കരണ്ടും ആകാം എന്നാണ് പിണറായി നിലപാട്. സരിത കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് താഴെവീണ യുഡിഎഫ് ആ കനത്ത നാശത്തില്‍ നിന്നും വല്ലവിധേനയും തളിര്‍ത്തുകേറാന്‍ നോക്കുകയായിരുന്നു. അപ്പോ അതാ വരുന്നു വീണ്ടും സോളര്‍. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെവരെ ലൈംഗിക പീഡനത്തിന് കേസെടുത്തിരിക്കുകയാണ്  ഇപ്പോള്‍. 

MORE IN THIRUVA ETHIRVA
SHOW MORE