അഭിനയിച്ച് മത്സരിച്ച് ഡബ്ല്യുസിസിയും അമ്മയും

wcc-amma-meeting
SHARE

അമ്മയും മോളും തമ്മിലുള്ള വഴക്ക് നാലുചുവരുകള്‍ക്കിപ്പുറത്ത് കേട്ടുതുടങ്ങിയിട്ട് കുറച്ചു നാളായി. സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവമാണ് താര സംഘടനക്കുള്ളതെന്ന് WCC തുറന്നടിച്ചു. ആ അലങ്കാരത്തിന്‍റെ ഭാഗമായാണ് പുരുഷാധിപത്യമുള്ള സംഘടനക്ക് അമ്മ എന്ന് പേരിട്ടതെന്ന് ഇവര്‍ മനസിലാക്കാത്തത് കഷ്ടമാണ്. പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞിട്ട് ദിവസം കുറച്ചായി. ഫേസ്ബുക്ക് പാസ്‍വേഡ് മറന്നതിനാലാണോ എന്നറിയില്ല WCCയുടെ എഫ്ബി പോസ്റ്റ് അല്‍പ്പം വൈകി. നടിമാരെ നടിമാര്‍ എന്ന് നടന്‍ ആവര്‍ത്തിച്ച് വിളിച്ചതിനെപ്പറ്റി പോസ്റ്റില്‍ പരാമര്‍ശമില്ല. വരും ദിവസങ്ങളിലും ഇരുകൂട്ടരും ഈ അഭിനയം തുടരുമെന്നു പ്രതീക്ഷിക്കാം.

MORE IN THIRUVA ETHIRVA
SHOW MORE