യുക്തിയും വിശ്വാസവും അടിയോടടി

bjp-sabarimala
SHARE

സുപ്രീംകോടതിയുടെ ശബരിമല വിധിക്കുപിന്നാലെ ഞെട്ടിക്കുന്ന പലതും സംസ്ഥാനത്ത് അരങ്ങേറുകയാണ്. ജന്മഭൂമി ദിനപ്പത്രം ബിജെപിയുടെ മുഖപത്രമല്ല എന്ന പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലാണ് ഈ പറഞ്ഞ ഞെട്ടിക്കലില്‍ അവസാനത്തേത്. കെ സുരേന്ദ്രന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിനായി തല്‍ക്കാലം ആരും കാത്തിരിക്കേണ്ട എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. പുള്ളി പഴയ എഫ്ബി പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന്‍റെ തിരക്കിലാണത്രേ. 

സുകോടതി ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രേവേശിക്കാമെന്ന് സുപ്രീംകോടതി അങ്ങ് വിധിച്ചു. ഈ വിധിമൂലം ഉണ്ടാകാന്‍ ഇടയുള്ള പുതിയ കേസുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിധിയില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നെങ്കില്‍ നല്ലതായേനേ. ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക കോടതി എന്നത് അവശ്യമാണെന്ന നിലയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്നത്. എല്ലാവരും മലചവിട്ടട്ടേ എന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആദ്യ നിലപാട്. എന്നാല്‍ പിന്നീട് അത് തിരുത്തപ്പെട്ടു. ഇപ്പോ ശബരിമലയിലെ പ്രവേശനം എന്നതിനപ്പുറം പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭം എന്ന നിലയിലേക്കായി കാര്യങ്ങള്‍. പിണറായി വിജയനുമേല്‍ പൊങ്കാല എന്ന കലാപരിപാടി അത്യന്തം ഭംഗിയായി മുന്നോട്ടുപോകുന്നു. കോടതി വിധി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാരും തുടങ്ങിയതോടെ ഭക്തി യുക്തി എന്നിവ തമ്മില്‍ ജഗപൊക അടിയുടെ വക്കിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

എപ്പോളാണ് ഇതിനെല്ലാം ചേര്‍ത്ത് പിണറായി ഒറ്റ മറുപടി നല്‍കുകയെന്ന് അറിയില്ല. ചിലപ്പോള്‍ നികൃഷ്ടജീവി കടക്കൂപുറത്ത് പോലെ മറ്റൊരു പ്രയോഗമോ വാക്കോ മലയാളഭാഷക്ക് കിട്ടിയേക്കും. മഹിഴാമോര്‍ച്ചയുടെവകയായി രമ ചേച്ചിയുടെ വായില്‍ നിന്ന് ഇപ്പോള്‍ കേട്ടത് വെറും സാംപിള്‍. വലിയ അമറന്‍ സാധനങ്ങളുമായി ശോഭാ സുരേന്ദ്രന്‍ വരുന്നുണ്ട്. 

ഇടതുപക്ഷക്കാര്‍ ഈശ്വര ഭക്തരല്ല എന്നതാണ് ഇപ്പോള്‍ ബിജെപിയുടെ പ്രശ്നം. ശബരിമല വിധവരുന്നതിനുമുമ്പും അത് അങ്ങനെതന്നെ ആരുന്നല്ലോ. അപ്പോ പിന്നെ  ആ ആരോപണത്തില്‍ കഴമ്പില്ല. മാലയിട്ട് സിപിഎമ്മുകാര്‍ മലക്കുപോണം എന്നും വാശിപിടിക്കാനാവില്ല. കാരണം കോടതി അത്  വിധിച്ചിട്ടില്ലല്ലോ. മുഖ്യമന്ത്രി ആയതിനുശേഷം പിണറായി ശബരിമല സന്ദര്‍ശിച്ചിരുന്നു. അവിശ്വാസി മല ചവിട്ടിയതുകൊണ്ടാണ് ഇപ്പോ ഇങ്ങനെ ഒരു വിധി ഉണ്ടാകാന്‍ കാരണമെന്ന് ഭാഗ്യത്തിന് പരിവാറിന്‍റെ സൈബര്‍ വിദഗ്ധര്‍ ഇതുവരെ പറഞ്ഞില്ല. സമയമുണ്ടല്ലോ. പറയുമാരിക്കും

സംഗതി രാമജപ സമരം എന്നാണ് വയ്പ്പ്. പക്ഷേ പ്രസംഗങ്ങള്‍ കേട്ടാല്‍ മൊത്തത്തില്‍ ഒരു ഭരണിപ്പാട്ടുലൈനാണ്. അയ്യപ്പന്‍ എന്ന വാക്കിനേക്കാള്‍ അധികവും ഉച്ചരിക്കുന്നത് പിണറായി എന്നാണുതാനും.  കാര്യങ്ങള്‍ ഒരു നടക്കുപോകില്ലെന്ന് ഏതാണ്ട് വ്യക്തമായ സ്ഥിതിക്ക് ഒരിടവേള

 കഴുത്തിറുകിയ കുടത്തില്‍ തലയിട്ടവന്‍റെ അവസ്ഥയിലാണ് സംസ്ഥാന ബിജെപി നേതൃത്വം.   ആദ്യം സമത്വത്തിനനുകൂലമായും പിന്നീട് കോടതി വിധിക്കെതിരായും നിലപാടെടുക്കേണ്ടിവന്നതിന്‍റെ ജാള്യത അവര്‍ക്കുണ്ട്. അതു മറക്കുന്നതിനുള്ള ആയുധം കൂടിയാണ് ഈ പിണറായി ആക്രമണം. കോടതി വിധിക്കെതിരായ നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത്. പണ്ടേ ആ നിലപാടായതിനാല്‍ വിശ്വാസികളുടെ കൈയ്യടി കൂടുതല്‍ തങ്ങള്‍ക്കാണ് കിട്ടുന്നതെന്ന് അവര്‍ കരുതുന്നുമുണ്ട്. ഒരേ നിലപാടില്‍ സമരം ചെയ്യുന്നവരാണെങ്കിലും ബിജെപിക്കിട്ട് ഇടക്ക് കോണ്‍ഗ്രസ് വക കുത്തുണ്ട്. കേന്ദ്രം ഭരിക്കുന്നത് സ്വന്തക്കാരല്ലേ. അപ്പോ കോടതി വിധി മറികടക്കാന്‍ ആ വഴിക്ക് ശ്രമിച്ചുകൂടേ എന്നാണ് ചോദ്യം. ഈ വിവാദ കാലത്ത് ശരിക്കും കോണ്‍ഗ്രസ് ഏറ്റവും സേഫ് ആയ അവസ്ഥയിലാണ്. കേരളത്തിലും കേന്ദ്രത്തിലും ഭരണമില്ല. അതുകൊണ്ട് നോ ടെന്‍ഷന്‍

യുക്തി ഭക്തി എന്നിവയാണല്ലോ ശബരിമല വിഷയത്തിലെ പ്രധാന ഇനങ്ങള്‍. വിധിപ്രസ്ഥാവിച്ചവരില്‍ ഒരു ജഡ്ജ്ക്ക് മാത്രമാണ് ശബരിമലയുടെ യുക്തി മനസിലായത്. ബാക്കിയുള്ള ജഡിജിമാരെ ഇത് പറഞ്ഞുപഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് മറ്റാരുമല്ല മുന്‍ പിഎസ്ഡസി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനാണ്. കോടതിയിലെ തൊണ്ടിമുതലുകള്‍ക്കിടയില്‍നിന്നുതന്നെ അതിനു പറ്റിയ ഒരുദാഹരണം കക്ഷി മാന്തിയെടുത്തു. 

ശബരിമല വിഷയത്തില്‍ എല്ലാവരും പ്രതികരിക്കുന്നു എന്നതാണ് ഇപ്പോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. പ്രതികരിക്കാതിരിക്കാനാവില്ല എന്ന അവസ്ഥയില്‍ സമൂഹത്തെ എത്തിക്കാനും ഈ വിധിക്കു കഴിഞ്ഞു. നടി രഞ്ജിനിയെ വരെ സ്ത്രീ വുരുദ്ധ എന്ന് പറയിക്കുകയാണ് കോടതി ചെയ്തത്. 

ബിജെപിക്കാര്‍ ഏറ്റവും വെറുക്കുന്ന വാക്കുകള്‍ ഏത് എന്നു ചോദിച്ചാല്‍  പെട്രോള്‍ ഡീസല്‍ എന്നൊക്കെയാകും ഉത്തരം. അത് ഇന്നലെവരെയുള്ള കഥ. പക്ഷേ ചിത്രം മാറി. കേന്ദ്രം രണ്ടര രൂപയുടെ തകര്‍പ്പന്‍ ഓഫറാണ് തന്നിരിക്കുന്നത്. ഇതോടെ സകല ബിജെപി സിങ്കങ്ങളും സടകുടഞ്ഞെണ്ണീറ്റു. കേരളം വില കുറക്കാത്തതാണ് ഇപ്പോ അവരുടെ പ്രശ്നം. ആവേശം നല്ലതാണ്. പക്ഷേ നാളെ 

പ്രധാനമന്ത്രിയുടെ അപരനായ ഒരാള്‍ രാജ്യത്തുണ്ട്. ലക്നൗകാരന്‍ അഭിനന്ദന്‍ പതക്. ഇതുവരെ ആ രൂപ സാദൃശ്യം കക്ഷിക്ക് അഭിമാനംതന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ റോഡില്‍ ഇറങ്ങി നടക്കുമ്പോള്‍ നാട്ടുകാര്‍ താടിക്ക് തട്ടി തുടങ്ങി. അച്ചേ ദിന്‍ എപ്പോ വരുമെടാ എന്ന് ചോദിച്ചാണത്രേ കയ്യേറ്റം.  ആളുകള്‍ പതിനഞ്ചുലക്ഷം ഉടന്‍ ചോദിച്ചു തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ അഭിനന്ദന്‍ ഒഠുവില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കോലത്തിന് പകരം കോണ്‍ഗ്രസ് ആ പാവത്തിനെ ഇനി പിടിച്ചു കത്തിക്കുമോ എന്നാണ് സംശയം

MORE IN THIRUVA ETHIRVA
SHOW MORE