മാപ്പിന് ഇപ്പോൾ വല്യ ഡിമാന്‍റാണ്; അതിപ്പോ എഐഎസ്എഫിന്‍റേതായാലും പൂഞ്ഞാറിന്‍റേതായാലും

PC-Thiruva-eathirva
SHARE

മാപ്പിന് കേരളത്തിലിപ്പോള്‍ വല്യ ഡിമാന്‍റാണ്. അതിപ്പോ എഐഎസ്എഫിന്‍റേതായാലും പൂഞ്ഞാറിന്‍റേതായാലും.  ഗൂഗിള്‍ മാപ്പില്‍ കഴിഞ്ഞ ദിവസം തിരഞ്ഞവര്‍ ഞെട്ടി. അതില്‍ പൂഞ്ഞാര്‍ എന്ന പ്രദേശം കാണാനില്ല. ആളുകള്‍ മൂക്കത്തു വിരല്‍ വച്ചു. എവിടെയാണ് ആ നാട്ടുരാജ്യം. അപ്പോളാണ് ജനങ്ങള്‍ അക്കാര്യം തിരിച്ചറിഞ്ഞത്. മാപ്പ് എന്ന വാക്ക് ആ നാട്ടിലെ രാജാവിന് ഇഷ്ടമല്ലത്രേ. അതുകൊണ്ട് ഭൂപടത്തില്‍ നിന്നുപോലും നാടിനെ മാറ്റിയത്രേ. ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. ദാ ഈ തമ്പുരാന്‍ മൊഴിഞ്ഞതാണ്

ഈ പറച്ചിലിന്‍റെ പേരില്‍ കേസെടുത്താന്‍ പിസി എന്തുചെയ്യും. പേടിയില്ലെങ്കില്‍ പിന്നെ അരയില്‍ ഈ തോക്കൊക്കെ എന്തിനാണ് തിരുകിയിരിക്കുന്നത്. ഓ പുറം ചൊറിയാനായിരിക്കുമല്ലേ. പക്ഷേ പൂഞ്ഞാറിന് പുറത്തുള്ളവര്‍ പറയുന്നത് അങ്ങനെയല്ല കേട്ടോ. വനിതാ കമ്മീഷനും. അപ്പോ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ക്ക് അച്ചായന്‍ മാപ്പ് പറയുമോ. പിന്നെ ആ ജലന്തര്‍ ബിഷപ്പിന്‍റെ കൈയ്യില്‍ നിന്ന് പിസി കാശുവാങ്ങിയെന്നും ആരോ പറയുന്നതുകേട്ടു. ഈനാക്കു പിഴ എന്നു പറയുന്ന അസുഖം പൂഞ്ഞാറുകാര്‍ക്ക് അടുത്തടുത്ത് രണ്ടുതവയൊക്കെ വരും. അതിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമം വിദഗ്ധര്‍ തുടങ്ങിയിട്ടുണ്ട്. ആ എന്തിരായാലും ഗൂഗിള്‍ മാപ്പില്‍ പൂഞ്ഞാര്‍ തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. 

Thumb Image

ഈ ദിവസം കുറിച്ചിടണം. പൂഞ്ഞാര്‍ മഹാരാജാവിന്‍റെ നാക്ക് പറഞ്ഞ വാക്ക് പിന്‍വലിച്ച ദിനമെന്ന് അടുത്ത വര്‍ഷത്തെ കലണ്ടറില്‍ രേഖപ്പെടുത്താനുള്ളതാണ്. ആരെ പേടിച്ചാണ് ഈ വീണ്ടുവിചാരം എന്നതാണ് മനസിലാകാത്ത പ്രതിഭാസം. രണ്ടുവള്ളം. അതാണ് ഈ കലാപരിപാടിക്ക് നാട്ടില്‍ പറയുന്ന പേര്. വള്ളവും വെള്ളവുമില്ലാത്ത നാട്ടിലും അത് അങ്ങനെതന്നെ. പറഞ്ഞ വാക്ക് പിന്‍വലിക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ തീരില്ലല്ലോ പ്രശ്നം. വായില്‍ നിന്നു വീണത് രേഖയില്‍ നിന്ന് നീക്കാന്‍ ഇത് നിയമസഭയല്ലല്ലോ. അപ്പോ നടപടിക്രമങ്ങള്‍ പാലിക്കാതെ പറ്റില്ല. അപ്പോ മാപ്പ് എന്നുതന്നെ പറയണം. പറയില്ലേ കുട്ടാ. ഈ ദേശീയ വനിതാ കമ്മീഷനോടുള്ള സമീപനം ഇപ്പോ എങ്ങനാ. മുട്ടിടിക്കലൊക്കെയുണ്ടോ. 

മൂക്ക് ചെത്തുമെന്ന് പിസി പറഞ്ഞതായി മാധ്യമങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയോട് പറഞ്ഞെന്ന്, അല്ലോ. ശരി. അപ്പോ റിവൈന്‍ഡ്. കേട്ടല്ലോ. മാധ്യമസൃഷ്ടി. പക്ഷേ സാരമില്ല. ക്ഷമിച്ചിരിക്കുന്നു. വീണുകിടക്കുന്നവരെ ചവിട്ടരുതെന്നാണല്ലോ പ്രമാണം. അറിയേണ്ടത് മറ്റൊന്നുമല്ല. എന്തുകൊണ്ടാണ് ഈ മനംമാറ്റം. ഈ കഥ ആരും വിശ്വസിക്കരുത്. പിസിയുടെ മനംമാറ്റത്തിന് കാരണം ഇതൊന്നുമല്ല. അത് പറയുന്നതിനുമുമ്പ് ഇതൂടെ കേള്‍ക്ക്. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ചാനലില്‍ കേരള ജനപക്ഷക്കാരന്‍ ഒരു ചര്‍ച്ചക്കുപോയി.

യന്ത്രതോക്കില്‍ വെടിയുതിര്‍ക്കുന്ന ഇംഗ്ലീഷ് പിസിയുടെ ഇമേജിന് ചെറുതല്ലാത്ത കോട്ടവും വരുത്തി. കന്യാസ്ത്രീയെ മോശം വാക്കുകളാല്‍ അഭിസംബോധന ചെയ്ത ജോര്‍ജ് സ്വേഭാവികമായി ദേശീയ വനിതാ കമ്മീഷനു മുമ്പില്‍ ഹാജരാകേണ്ടിവരു.ം ഒന്നെങ്കില്‍ ഇംഗ്ലീഷ്, അല്ലെങ്കില്‍ ഹിന്ദി. രണ്ടിലൊന്ന് നേരെവരുമെന്ന് പിസിക്കറിയാം. അപ്പോ ബുദ്ധി ഇപ്പറഞ്ഞ പിന്മാറ്റം തന്നെയാണ്. അല്ല ഈ രാഷ്ട്ര ഭാഷയുടെ കാര്യത്തിലെങ്ങനാ. ചിലര്‍ അങ്ങനെയാണ്. തോല്‍വി സമ്മതിച്ചാലും അഭിമാനം കൈവിടില്ല. മാപ്പ് എന്ന അക്ഷരങ്ങളുപയോഗിക്കാതെ പറഞ്ഞ ആ മാപ്പിനൊപ്പം രണ്ട് പഞ്ച് ഡയലോഗുകള്‍ കാച്ചാനും ആശാന്‍ മറന്നില്ല. അതാന്നേ ശീലം.

MORE IN THIRUVA ETHIRVA
SHOW MORE