പൊലീസുകാര്‍ക്ക് ഈ വീട്ടില്‍ കാര്യമില്ല; പീഡനം പാർട്ടി അന്വേഷിക്കും

Thiruva-Ethirva1
SHARE

ശശി എന്ന പേര് കേള്‍ക്കുമ്പോള്‍ എകെജി സെന്‍ററിലെ അതിവാള്‍ചുറ്റിക പതിച്ച കൊടിവരെ ഇപ്പോള്‍ വിറക്കും. കാരണം ഈ പേര് പാര്‍ട്ടിക്കുണ്ടാക്കിയ അല്ലെങ്കില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. അതിപ്പോ പി ശശിയാണെങ്കിലും എകെ ശശീന്ദ്രനാണെങ്കിലും പികെ ശശിയാണെങ്കിലും കാര്യങ്ങള്‍ ഒരേ റൂട്ടിലാണ്. ശശി എന്ന് പേരുള്ളവര്‍ക്ക് അംഗത്വം കൊടുക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി കൈക്കൊണ്ടാല്‍ അതില്‍ അത്ഭുതപ്പെടുകയും വേണ്ട. പറഞ്ഞുവന്നത് ഒരു ഷൊര്‍ണൂര്‍ കഥയാണ്. തീവണ്ടികള്‍ പലവഴിക്ക് തിരിയുന്ന ആ നാട്ടില്‍ സിറ്റിങ് എംഎല്‍എ സിപിഎമ്മിന്‍റെ സ്വത്താണ്.

സഖാവ് പി കെ ശശി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി പീഡനാരോപണം ഉന്നയിച്ച്  പരാതി നല്‍കിയതോടെയാണ് ഈ ശശി പാര്‍ട്ടിക്ക് തലവേദനയായത്. പരാതി സ്വീകരിച്ച പാര്‍ട്ടി എസ് ഐയും പാര്‍ട്ടി സിഐയുമൊന്നും നടപടി എടുക്കാതെവന്നപ്പോള്‍ പാര്‍ട്ടി ഡിജിപിയായ സീതാറാം യച്ചൂരിക്ക് യുവതി പരാതിപ്പകര്‍പ്പു നല്‍കി. വന്ന ഇമെയില്‍ യച്ചൂരി എകെജി സെന്‍ററിലെ ജി മെയിലിലേക്ക് ഫോര്‍വേഡ് ചെയ്തു. അങ്ങനെ തുടങ്ങുകയാണ് സിപിഎമ്മില്‍ മറ്റൊരു ശശികാലം

പാര്‍ട്ടി എംഎല്‍എക്കെതിരെ പാര്‍ട്ടി യുവജന സംഘടനാ പ്രതിനിധി പരാതി നല്‍കുമ്പോള്‍ അത് ക്രിമിനല്‍ കോണ്‍സ്പ്രസിയുടെ ഏത് സെക്ഷനില്‍ വരുമോ എന്തിരോ. ഗൂഡാലോചന അറിയില്ലെന്നാണോ അതോ ഇങ്ങനെ ഒരു സംഭവമേ അറിയില്ലെന്നാണോ സഖാവ് പറഞ്ഞുവരുന്നത്. ഇങ്ങനെയൊരു വാര്‍ത്ത വരുമ്പോള്‍ അത് സ്ഥിരീകരിക്കാന്‍ രണ്ട് ഓപ്ഷനാണുള്ളത്. ഒന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് ചോദിക്കുക. രണ്ട് ജനറല്‍ സെക്രട്ടറി എന്ന ദേശീയ സെക്രട്ടറിയോട് ചോദിക്കുക. ചോദിച്ചു. ഒരാള്‍ ചക്കെന്നും മറ്റൊരാള്‍ കൊക്കെന്നും മറുപടി തന്നു. അത്രക്ക് ഐക്യമാ കേന്ദ്ര സംസ്ഥാന ഘടകങ്ങള്‍ തമ്മില്‍ അത്രക്കാണ് ഐക്യം. അതായത് പി ശശിക്കെതിരായി വന്ന വാര്‍ത്ത തെറ്റ്.

എന്നാല്‍ പരാതി കിട്ടി താനും. ഇതാണ് വൈരുധ്യാത്മികത. മാര്‍ക്സും ലെനിനും ഇതിന് പല വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും കോടിയേരി പറഞ്ഞതുപോലെ ഇങ്ങനെ ഒരു വേര്‍ഷന്‍ ഇത് ആദ്യമാണ്. അപ്പോ പരാതി കിട്ടിയെന്ന് സമ്മതിച്ച സ്ഥിതിക്ക് എന്താണ് ബാക്കി നടപടി. പാര്‍ട്ടി എഫ്ഐആര്‍ ഇട്ട് അന്വേഷണം തുടങ്ങിയോ

Thumb Image

വാര്‍ത്തയും വിവാദവും പ്രസ്ഥാവനകളും ചൂട് പിടിക്കുന്നതിനിടയില്‍ യെച്ചൂരിയെ പാര്‍ട്ടി നൈസായി ഒന്ന് തള്ളി. പികെ ശശിക്കെതിരെ നടപടിക്ക് നിര്‍ദേശിച്ചിട്ടില്ലെന്ന് സിപിഎം വാര്‍ത്താക്കുറിപ്പിറക്കി. അച്ചടിച്ച പേപ്പറില്‍ ഇട ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല പരാതിയെപ്പറ്റിയൊന്നും ഒന്നും കുറിച്ചിട്ടില്ല.  യച്ചൂരിയല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമാത്രം പറഞ്ഞുവച്ചു.

അപ്പോ ആരായി ശരിക്കും ശശി. അതെ സംശയമില്ല യച്ചൂരിതന്നെ. കോടിയേരിയില്‍ നിന്ന് ഒന്നും കിട്ടാന്‍ വഴിയില്ല. ആരോപണ വിധേയന്‍റെ സൈഡാണെന്ന് സെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു. പരാതിക്കാരി യുവജന നേതാവായതിനാല്‍ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയോട് കാര്യം തിരക്കാം. സത്യം അറിയാന്‍ കഴിഞ്ഞാലോ

അടിപൊളി. അപ്പോ സംസ്ഥാന നേതൃത്വം സ്വീകരിക്കാന്‍ പോകുന്ന നടപടിയെക്കുറിച്ച് ഏകദേശ ധാരണ എല്ലാവര്‍ക്കും പിടികിട്ടി കാണും എന്നു കരുതുന്നു. പിടികിട്ടാത്തവര്‍ ഇന്നാ ഇതൂടെ കണ്ടോ.പീഡന പരാതി പാര്‍ട്ടിയാണോ പൊലീസാണോ അന്വേഷിക്കേണ്ടത് എന്ന വലിയ ചര്‍ച്ചക്ക് തുടക്കമിടാനുള്ള അവസരമായാണ് കോണ്‍ഗ്രസുകാരി ലതികാ സുഭാഷ് ഇതിനെ കാണുന്നത്. ആ കുടുംബത്തും തരൂര്‍ എന്ന ഒരു ശശി ഇതുപോലത്തെ തലവേദന ഉണ്ടാക്കിയ 

അപ്പോ പൊലീസുകാര്‍ക്ക് ഈ വീട്ടില്‍ കാര്യമില്ലെന്ന് പ്രഖ്യാപിച്ചുകൊള്ളുന്നു.

MORE IN THIRUVA ETHIRVA
SHOW MORE