ഗാന്ധി ഫ്രം ചെന്നിത്തല

thiruva-chennithala-t
SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍ ആളൊരു ദുഷ്ടനാണ്. അല്ലെങ്കില്‍ പിന്നെ ആ പാവം രമേശ് ചെന്നിത്തലയെ ഇങ്ങനെ പട്ടിണിക്കിടുമോ. ഹൈദരാബാദും പഞ്ചഗുട്ട സ്റ്റേഷനുമൊക്കെ കാണാന്‍ പോകുന്നതിനു മുമ്പ് ഒന്ന് വരാപ്പുഴ സ്റ്റേഷന്‍വരെ പോയിരുന്നെങ്കില്‍ ചെന്നിത്തലക്ക് ഇങ്ങനെ കൊച്ചിയിലെ കൊതുകുകടിയും കൊണ്ട് പട്ടിണി കിടക്കേണ്ടിവരില്ലായിരുന്നു. അതും ഒന്നും രണ്ടും മണിക്കൂറല്ല. ഇരുപത്തിനാല് മണിക്കൂര്‍. എന്തായാലും നമ്മള്‍ മുഖ്യനെപ്പോലെ ആകരുത്. ആദ്യം ചെന്നിത്തലക്ക് എന്തെങ്കിലും കൊടുക്കാം. എന്നിട്ടാകാം ബാക്കി പറച്ചില്‍

ജാലിയന്‍ കണാരന്‍. വെറുതെ പറഞ്ഞതല്ല അത്. ഇനി കാണാനും കോള്‍ക്കാനും പോകുന്നത് കണാരനേക്കാള്‍ വലിയ തള്ളാണ്. വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മറൈന്‍ ഡ്രൈവില്‍ കിടന്നതിനെ രണ്ടാം സ്വാതന്ത്ര സമരമായും രണ്ടാം ദണ്ഡിയാത്രയായുമൊക്കെയാണ് യുഡിഎഫ് വിശേഷിപ്പിക്കുന്നത്. അതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സ്വാതന്ത്ര സമര സേനാനികളുടെ മാനസികാവസ്ഥയെങ്കിലും കോണ്‍ഗ്രസുകാര്‍ മിനിമം ഓര്‍ക്കേണ്ടതാണ്. എന്തും കേള്‍ക്കാന്‍ കാഴ്ചക്കാര്‍ തയ്യാറാണെങ്കില്‍ ഇന്നാ പിടിച്ചോ. 

എന്‍റമ്മോ. ഒരു ചെന്നിത്തലയെത്തന്നെ സഹിക്കാന്‍ വയ്യ. അപ്പോളാണ് ഒരായിരം ചെന്നിത്തലകള്‍. ഉപവാസ സമരം കണ്ട് പേടിച്ചുവെന്നും സിബിഐയെ വിളിക്കാന് ഫോണ്‍നമ്പര്‍ തിരയുകയാണെന്നും വല്ലോം മുഖ്യന്‍ പറഞ്ഞാമതിയാരുന്നു. അല്ലെങ്കില്‍ ഇതിലും വലുത് കാണേണ്ടിവരും. സ്വാഗത പ്രാസംഗികന്‍ ഒന്നല്ല ഒരു ഒന്നന്നൊര പറച്ചിലിനൊടുവില്‍ അടുത്ത ഗിയര്‍ മാറുകയാണ്

ഇനി മൈക്ക് കുഞ്ഞാപ്പയുടെ കൈകളിലാണ്. തള്ള് പഴയ ചേട്ടന്‍റേതുതന്നെ. ആള് മാറുന്നു എന്നു മാത്രം. രണ്ടാം ദണ്ഡിയാത്ര തുടങ്ങിയ പ്രയോഗങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരും. ദേശീയ തലത്തിലെ വലിയ തിരക്കിനിടയില്‍ വളരെ കഷ്ടപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി കൊച്ചി വരെ വരാന്‍ ഈ സമയം കണ്ടെത്തിയത്. ഒരാളിങ്ങനെ വിശന്നു കിടക്കുമ്പോള്‍ നല്ല അതിശയപ്പത്തിരിയും കോഴിമസാലയുമൊക്കെ കഴിച്ചുവന്നിട്ട് അല്‍പ്പം നെയ് വഴുപ്പുഴ കൈകൊണ്ട് ഷേക്ക്ഹാന്‍ഡ് കൊടുക്കുന്നത് പണ്ടേ കുഞ്ഞാപ്പക്ക് വീക്നസാണ്

ഏ. എങ്ങനെ. പ്രതിഷേധിക്കാനുള്ള. അങ്ങനെ പറയാന്‍ പറ്റുന്നില്ലെങ്കില്‍ മാണ്ട. വിട്ടേര്. അപ്പോ പറഞ്ഞുവന്നത് വിവാഹ വാര്‍ഷികത്തെക്കുറിച്ചാണ്. വീട്ടില്‍ നിന്ന് അല്‍പ്പം ഭക്ഷണമൊക്കെ കഴിച്ച് കുടുംബത്തോടൊപ്പം ഇങ്ങനെ കഴിയണമെന്ന് രമേശ്ജിക്ക് തെല്ലും ആഗ്രഹമില്ലാതില്ലാതില്ല. പിന്നെ കൊച്ചിയല്ലേ, മറൈന്‍ഡ്രൈവല്ലേ എന്നൊക്കെ ഓര്‍ത്ത് ഉപവാസിച്ചതാണ്. ആ വിവാഹ ദിനം മനസില്‍ ആര്‍ത്തു വെറുതെ ഇങ്ങനെ കിടക്കുമ്പോഴാണ് ജഗജില്ലി പത്രക്കാരുടെ വരവ്. ആ കിടപ്പ് കണ്ട മാത്രയില്‍ അവര്‍ക്ക് പിടികിട്ടി കക്ഷി വിവാഹ ദിനത്തിലെ വിരഹവേദനയില്‍ വിങ്ങുകയാണെന്ന്. അവര്‍ ഉടന്‍തന്നെ അച്ചുനിരത്തി. 

സ്വന്തം വിവാഹ വാര്‍ഷിക ദിനത്തില്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയ മറ്റൊരു നേതാവും ഉണ്ടാകില്ല. ഇതൊന്നും ചെന്നിത്തല വെറുതെ പറയുന്നതല്ല. ഉള്ളില്‍ തട്ടിയാണ്. കൊച്ചിയിലെ പൊലീസിനെ കുറ്റപ്പെടുത്തി രമേശ്ജി പട്ടിണി കിടക്കുകയാണ്. അപ്പോള്‍ അതാ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരാഘോം. മുഴുവന്‍ പൊലീസുകാരും ചേര്‍ന്ന് തിന്നു കുടിച്ച് ആസ്വദിക്കുന്നു. കൊച്ചി റൂറല്‍ എസ്പി എവി ജോര്‍ജ് പണികിട്ടി പോകുന്നതിന്‍റെ ഭാഗമായാണ് ആ ചിയേഴ്സ് പറഞ്ഞത്. വിശക്കുന്ന വയറുമായി എത്ര നേരം ചെന്നിത്തല ആ പൊരിച്ച ചിക്കന്‍റെ മണം സഹിക്കും

ഭീഷണിയാണ്. പഴയ ആഭ്യന്തരനാണ് കക്ഷി. നിലവില്‍ ഒരു മുഖ്യമന്ത്രി കുപ്പായം തയിച്ച് വച്ചിട്ടുമുണ്ട്. അതിനാല്‍ എവി ജോര്‍ജ് വോളന്‍ററി റിട്ടയര്‍മെന്‍റ് വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഭാവിയില്‍ പണി പാളാനാണ് സാധ്യത. ചെന്നിത്തല ഒന്നുമറിയാത്ത പ്രതിപക്ഷ നേതാവല്ല. എതിരാളികളുടെ മനസ് വായിക്കാന്‍ പഠിച്ച വേന്ദ്രനാണ്. രഹസ്യാന്വേഷണ വിഭാഗംപോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ രഹസ്യം പിണറായിക്ക് ഇന്നാണ് പിടികിട്ടിയത്

MORE IN THIRUVA ETHIRVA
SHOW MORE