ബൽറാമിനുണ്ടോ ബല്ലും ബ്രേക്കും

thriuva-balram-t
SHARE

സ്വഭാവക്കാരനാണ്. അങ്ങനെ ഒരു പറച്ചില്‍ എകെജിയെക്കുറിച്ച് മാസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. ലൈക്ക് അടിച്ചവനും എന്തിന് സുക്കര്‍ബര്‍ഗ് വരെ ആ പോസ്റ്റിനെക്കുറിച്ച് മറന്നിട്ടും തൃത്താലയിലെ സിപിഎമ്മുകാര്‍ മറന്നില്ല. അവര്‍ ഇപ്പോഴും ബല്‍റാമിനു നല്‍കാന്‍ കരിങ്കൊടിയുമായി നടക്കുകയാണ്. കൂടല്ലൂരില്‍ അങ്ങനെ കരിങ്കൊടിയുമായി കാത്തുനിന്ന സിപിഎമ്മുകാര്‍ക്കു നടുവിലൂടെ എംഎല്‍എ കാര്‍ പാഞ്ഞുപോയി. വണ്ടി പോയെങ്കിലും വണ്ടിയുടെ ഇടതുപക്ഷത്തെ കണ്ണാടി കൂടെപ്പോകാന്‍ കൂട്ടാക്കിയില്ല. അത് കരിങ്കൊടിക്കാരായ ഇടതുപക്ഷക്കാര്‍ക്കൊപ്പം അവിടെ കിടന്നു

സിപിഎമ്മാകാര്‍ ആക്രമിച്ചു എന്ന് ബല്‍റാം പാടിപ്പറഞ്ഞ് നടക്കുന്നതിനിടയിലാണ് ആ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അല്ലെങ്കിലും ടെക്നോളജി ചതിക്കുമെന്ന് ബിടെക്കുകാരനായ ബല്‍റാം മനസിലാക്കണമായിരുന്നു. എഞ്ചിനീയറിങ്ങിനുപുറമെ എല്‍എല്‍ബിയും എംബിയെയും പാസായവനാണ് വിടി. ശാസ്ത്രം നിയമം കച്ചവടം. ഇത് മൂന്നും അറിയുന്നവനെ വളരെ സൂക്ഷിക്കണം. പക്ഷേ താന്‍ പഠിച്ച ബിസിനസ് തന്ത്രങ്ങള്‍ ഉപയോഗിച്ച് സ്വയം മാര്‍ക്കറ്റു ചെയ്ത വിടിക്ക് ഇക്കുറി പണി പാലുംവെള്ളത്തില്‍ കിട്ടി. 

പാര്‍ട്ടിയില്‍ വിമത ശബ്ദം ഉയര്‍ത്തിയപ്പോള്‍ പലരും കൈയ്യടിച്ചു. പക്ഷേ അതുകൊണ്ട് ഒരു കുഴപ്പം പറ്റി. ഇപ്പോ ഒരു തട്ടുകേടുവന്നപ്പോ ഒരു നേതാക്കളും ചെറുവിരലനക്കിയില്ല.ബല്‍റാമിന്‍റെ  മനസ് പരിശോധിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ വിഗ്രഹമാണ് കിട്ടുന്നതെങ്കിലും ആ മൂര്‍ത്തിയും നാവ് ചലിപ്പിച്ചില്ല. ചെന്നിത്തലയുടെ കാര്യം പോട്ടേ. പക്ഷേ കരുണ ബില്ലിനെതിരെ വന്നപ്പോള്‍ തോളില്‍ തട്ടിയ വിഎം സുധീരന് ഇന്ന് ജലദോഷമായിരുന്നോ എന്തോ. താന്‍ പോസ്റ്റിയ പോസ്റ്റില്‍ താന്‍തന്നെ. ആരുടെയും ലൈക്കും ഷെയറും ഈ വിഷയത്തില്‍ ബല്‍റാം പ്രതീക്ഷിക്കണ്ട. കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍ ഈ വിഷയം അറിഞ്ഞിട്ടേ അല്ല. പുള്ളി കേരളത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ജന മോചനയാത്ര രണ്ടുമൂന്ന് ജില്ല പിന്നിട്ടപ്പോളേ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലരെയും കാണാതായി. മോചന യാത്രയല്ലടേ പോക്കറ്റടിയാത്ര വരുന്നുണ്ടെന്നാണ് ജില്ലാ നേതാക്കളും അണികളും പരസ്പരം പറയുന്നത്. കോടികള്‍ ലക്ഷ്യമിട്ടുള്ള പിച്ചതെണ്ടല്‍ യാത്രയെന്ന് തുറന്നുപറയാനുള്ള മഹാമനസ്കത എംഎം ഹസനുണ്ട്. നോക്കുകൂലി ഈ മാസം ആദ്യം മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു എന്നത് ഓര്‍മ വേണം. വെറുതെ പാര്‍ട്ടിയെ നോക്കുന്നതിന് കൂലി ചോദിച്ചാലും ചിലപ്പോള്‍ അകത്താകും.

കുത്തിനുപിടിച്ച് കത്തികാട്ടി കാശ് വാങ്ങുകയാണ് ഹസന്‍. എപ്പോഴാണ് അണികള്‍ കൈവയ്ക്കുന്നതെന്ന് പറയാന്‍ പറ്റില്ല. അതിനാല്‍ ഒരല്‍പ്പം സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

ഈ യാത്ര തിരുവന്തപുരത്തെത്തുമ്പോള്‍ കോണ്‍ഗ്രസിലെ മിസിങ്ങായ നേതാക്കളുടെ ലിസ്റ്റെടുക്കണം. എന്നിട്ട് പിരിവ് കഴിഞ്ഞു, അതിനാല്‍ മടങ്ങിവരുക എന്നൊരു പരസ്യം കുറഞ്ഞത് വീക്ഷണം പത്രത്തിലെങ്കിലും കൊടുക്കണം. 

MORE IN THIRUVA ETHIRVA
SHOW MORE