ചട്ടമ്പിനാട്ടിലെ വെടിക്കഥകൾ

thiruva-sudhakaran-t
SHARE

കണ്ണൂര്‍ എന്ന പേര് കേരളം കണ്ണീര്‍ എന്ന് തിരുത്തി വായിച്ചു തുടങ്ങിയിട്ട് നാളേറെയായി. ഓരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ കഴിയുമ്പോളും സ്ഥലത്ത് സമാധാന സര്‍വ്വ കക്ഷിയോഗം വിളിക്കും. അതാണ് പതിവ്. ഇപ്പോള്‍ കൊല നടന്നു എന്നു കോള്‍ക്കുമ്പോളേ പാര്‍ട്ടി നേതാക്കള്‍ കലക്ടര്‍ വിളിച്ചില്ലെങ്കിലും യോഗത്തിനായി യാന്ത്രികമായി എത്തും. കണ്ണൂരിലെ ജനങ്ങള്‍ പരിഭവിക്കരുത്. പിണങ്ങരുത്. ഇനി കാണിക്കാന്‍ പോകുന്നത് നിങ്ങളുടെ നാടിനെ കളിയാക്കാന്‍ പറയുന്നതോ ചെയ്യുന്നതോ അല്ല. ആ മണ്ണിനെ രക്തംകൊണ്ട് ചുവപ്പിക്കുന്നരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് തിരുവാ എതിര്‍വായിലൂടെ ആഹ്വാനം ചെയ്യുന്നു. കൊലപാതകങ്ങള്‍ തമാശയല്ല എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ചട്ടമ്പിനാട്ടിലേക്ക്

എല്ലാ നാട്ടിലും ചില്ലറ പ്രശ്നക്കാരുണ്ടാകും. ഇവിടെപക്ഷേ നല്ലവരാണ് എണ്ണത്തില്‍ കുറവെന്ന്  പലതും കേള്‍ക്കുമ്പോള്‍ തോന്നിപ്പോവുകയാണ്. സിപിഎം എന്ന കേഡര്‍ പാര്‍ട്ടിക്ക് കണ്ണൂരില്‍ സ്വന്തമായി ഗ്രാമങ്ങളുണ്ട്. ഈ കേന്ദ്ര ഭരണ പ്രദേശം എന്നൊക്കെ പറയുന്നതുപോലെ. അങ്ങനെ ഒരുനാട്ടില്‍ അവര്‍ക്ക് ഒരു എതിരാളിയുണ്ട്. മുത്തശ്ശികഥകളില്‍ കേട്ടിട്ടില്ലേ. കൊമ്പനാനകള്‍ മേയുന്ന കാട്ടില്‍ ഒരു സിംഹമുണ്ടായിരുന്നു എന്നൊക്കെ. അങ്ങനെയുള്ള ഒരു സംഭവകഥയാണ് കണ്ണൂരിലേത്. കെ സുധാകരന്‍ എന്ന സിഹവും സിപിഎമ്മിലെ അനേകം ഒറ്റ ഇരട്ട കൊമ്പന്മാരും തമ്മിലുള്ള പോരാട്ടമാണ് കണ്ണൂരില്‍ നിന്നുള്ള പുതിയ കേള്‍വി. അപ്പോ അങ്കം തുടങ്ങാം. സൂക്ഷിക്കുക ആയുധം വെച്ചുള്ള കളിയാണ്

MORE IN THIRUVA ETHIRVA
SHOW MORE