ഒരേയൊരു കഥാപാത്രവുമായി രഞ്ജിത് ശങ്കർ-ജയസൂര്യ ചിത്രം

ജയസൂര്യയുടെ നൂറാമത്തെ സിനിമ. ആ ചിത്രത്തിലാകട്ടെ ഒറ്റ കഥാപാത്രം മാത്രം. സവിശേഷതകളുമായി എത്തിയ രഞ്ജിത് ശങ്കര്‍ചിത്രം സണ്ണിക്ക് ആസ്വാദകരില്‍നിന്ന് മികച്ച പ്രതികരണം. കോവിഡ് കാലത്ത് ഏതൊരാളെയും ആഴത്തില്‍ തൊടുന്നതാണ് സിനിമയുടെ ഇതിവൃത്തം. ബിസിനസുകാരനായ സണ്ണി വര്‍ക്കിയുടെ ഹോട്ടല്‍ മുറിയിലെ ക്വാറന്റീന്‍ ദിവസങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സണ്ണിയായി എത്തുന്ന ജയസൂര്യയുടെ പ്രകടനം അഭിനന്ദനം അറിയിക്കുന്നു. ഹോട്ടല്‍ മുറിയുടെ പരിമിതികളെ മറികടക്കുന്ന മധു നീലകണ്ഠന്റെ ഛായാഗ്രഹണമാണ് മറ്റൊരു പ്രത്യേകത.

പതിനേഴുദിവസം കൊണ്ട് ചിത്രീകരിച്ച സണ്ണിയില്‍ വിജയരാഘവന്‍, സിദ്ധിഖ് തുടങ്ങിയവര്‍ ശബ്ദസാന്നിധ്യം അറിയിക്കുന്നുണ്ട്.രഞ്ജിത് ശങ്കർ പുലർവേളയിൽ. വിഡിയോ കാണാം.