‘ഗുജറാത്ത് മോഡൽ വേണ്ട, പിണറായി മോഡൽ മതിയെന്ന് നേമം തീരുമാനിച്ചു’; വി ശിവൻകുട്ടി

കേരളത്തിലെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിയ നേട്ടം വി ശിവൻകുട്ടിയുടെ പേരിലായി. നേമത്തെ ജനത ഗുജറാത്ത് മോഡൽ വേണ്ട, കേരള മോഡൽ മതിയെന്ന് തീരുമാനിച്ചെന്ന് വി ശിവൻകുട്ടി പുലർവേളയിൽ പറഞ്ഞു. മണ്ഡലത്തിൽ വലിയ അദ്ഭുതം സൃഷ്ടിക്കാനൊന്നും കെ മുരളീധരന് സാധിച്ചില്ല. കഴിഞ്ഞ 5 വർഷത്തിനിടെ മറ്റെല്ലാ മണ്ഡലത്തിലും വികസനമുണ്ടായപ്പോൾ നേമം വട്ടപ്പൂജ്യമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു.