രാഷ്ട്രീയ ചിത്രം; കോമഡിക്കും പ്രാധാന്യം; 'യുവം' വിശേഷങ്ങളുമായി അമിത്

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കൽ നായകനാവുന്ന ചിത്രമാണ് യുവം. നവാഗതനായ പിങ്കു പീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ ചിത്രമായി ഒരുങ്ങുന്ന യുവത്തിൽ കോമഡിക്കും പ്രധാന്യം നൽകുന്നു. ചിത്രത്തിൽ ഒരു നിർണായക വേഷത്തിൽ ഇന്ദ്രൻസും എത്തുന്നുണ്ട്. ഡയാന ഹമീദ്, സായികുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ തുടങ്ങി നിരവധിപേർ അഭിനയിക്കുന്നു. നായകനായ അമിത് ചക്കാലക്കൽ ആണ് പുലർവേളയിൽ അതിഥി.